Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണമേഖലാ അന്തര്‍ സര്‍വകലാശാലാ ഫുട്ബോള്‍: കാലിക്കറ്റിനെ ടി.പി.അമല്‍ നയിക്കും

മലപ്പുറം: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വെച്ച് ഡിസംബര്‍ മൂന്ന് മുതല്‍ നടക്കുന്ന ദക്ഷിണമേഖലാ അന്തര്‍ സര്‍വകലാശാലാ പുരുഷ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ ടീമിനെ ടി.പി.അമല്‍ നയിക്കും.

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. തൃശൂര്‍ ശ്രീ കൃഷ്ണ കോളേജിലെ യു.എന്‍.സന്ദീപാണ് വൈസ് ക്യാപ്റ്റന്‍. ടീം അംഗങ്ങള്‍: മുഹമ്മദ് അസ്ഹര്‍, എന്‍.സഫ്വാന്‍ (മഞ്ചേരി എന്‍.എസ്.എസ്), പി.കെ.ശുഹൈബ്, മുഹമ്മദ് അഷ്ഫാഖ് ആസിഫ്, മുഹമ്മദ് ഫവാസ് (മമ്പാട് എം.ഇ.എസ്), വി.എസ്.ശ്രീകുട്ടന്‍, കെ.എസ്.സജിത് (തൃശൂര്‍ സെന്റ് തോമസ്), മുഹമ്മദ് മന്‍ഹല്‍, പി.സി.അനുരാഗ്, സിബില്‍ മുഹമ്മദ്, താഹിര്‍ സമാന്‍ (ഫാറൂഖ് കോളേജ്), മുഹമ്മദ് അസീബ് (പഴഞ്ഞി എം.ഡി കോളേജ്), എം.ഷെറിന്‍, ബി.എ.ഹഫീസ് റഹ്മാന്‍ (ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്), ക്രിസ്റ്റി ഡേവിസ് (തൃശൂര്‍ എസ്.കെ.വി.സി), ടി.പി.ജംഷീദ്, വി.ബുജൈര്‍ (അരീക്കോട് സുല്ലമുസ്സലാം), സജീഷ് (പെരിന്തല്‍മണ്ണ ഐ.എസ്.എസ്). പി.കെ.രാജീവ് മുഖ്യപരീശീലകനും ഇ.റഫീഖ് മാനേജറും എം.മുഹമ്മദ് ഷഫീഖ് സഹപരിശീലകനും ടി.കെ.നിംഷാദ് ഫിസിയോയുമാണ്.

amal

കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യം വഹിച്ച കഴിഞ്ഞ വര്‍ഷത്തെ ദക്ഷിണ മേഖലാ അന്തര്‍ സര്‍വകലാശാലാ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കാലിക്കറ്റ് സര്‍വകലാശാലാ ടീമിനെ നയിച്ചത് മമ്പാട് എം.ഇ.എസ് കോളജിലെ ഇനാസ് റഹ്മാനായിരുന്നു. തൃശൂര്‍ ശ്രീ കേരളവര്‍മ കോളജിലെ കെ.വി.അഭിനവായിരുന്നു അന്ന് വൈസ് ക്യാപ്റ്റന്‍.

അന്നത്തെ ടീമംഗങ്ങള്‍: ടി.ആര്‍.ജിത്തു, ബി.എ.മുഹമ്മദ് ഹഫീസ് റഹ്മാന്‍, ജി.ജിതിന്‍, മുഹമ്മദ് പാറോകോട്ടില്‍ (ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്), യു.എന്‍ സന്ദീപ് (ഗുരുവായൂര്‍ ശ്രീകൃഷ്ണ), പി.മുഹമ്മദ് നബീല്‍, ബുജൈര്‍ (അരീക്കോട് സുല്ലമുസ്സലാം), ടി.പി അമല്‍ (കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ്) സല്‍മാന്‍ഷാ, മുഹമ്മദ് ഷഫീര്‍ (മഞ്ചേരി എന്‍.എസ്.എസ്), കെ.വി.മുഹമ്മദ് ഹസീബ് (പഴഞ്ഞി എം.ഡി), വി.എസ്.ശ്രീകുട്ടന്‍, കെ.എസ്.സജിത്ത് (തൃശൂര്‍ സെന്റ് തോമസ്), താഹില്‍ സമാന്‍, പി.സി.അനുരാഗ് (ഫാറൂഖ് കോളജ്), വി.കെ.അഫ്ദല്‍, മുഫസിദ് (മമ്പാട് എം.ഇ.എസ്), ശ്രേയസ് (തൃശൂര്‍ എസ്.കെ.വി.സി). ഫാറൂഖ് കോളജിലെ ഇര്‍ഷാദ് ഹസ്സനാണ് കോച്ചിന്റെ ചുമതല.

(ഫോട്ടോ അടിക്കുറിപ്പ്)

ദക്ഷിണമേഖലാ അന്തര്‍ സര്‍വകലാശാലാ പുരുഷ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ ടീമിനെ നയിക്കുന്ന ടി.പി.അമല്‍

Story first published: Saturday, December 1, 2018, 11:51 [IST]
Other articles published on Dec 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+