വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഗ്രൂപ്പ് ജേതാക്കളാകാന്‍ മെക്‌സിക്കോ ദക്ഷിണ കൊറിയയ്‌ക്കെതിരെ; ജര്‍മനിക്ക് ചങ്കിടിപ്പ്

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ ശനിയാഴ്ച മെക്സിക്കോ ദക്ഷിണകൊറിയയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 8.30ന് റൊസ്‌തോവ് അരീനയിലാണ് മത്സരം. ആദ്യകളിയില്‍ ജര്‍മനിയെ അട്ടമറിച്ച മെക്സിക്കോക്ക് ഈ മത്സരംകൂടി ജയിച്ചാല്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. അതേസമയം, ആദ്യ മത്സരം തോറ്റ കൊറിയയ്ക്ക് ജയം അനിവാര്യമാണ്.

ജര്‍മനിയെ അട്ടിമറിച്ച മെക്‌സിക്കോയുടെ ശ്രമം ഗ്രൂപ്പ് ചാമ്പ്യന്മാരാകുക എന്നതാകും. ഇതിലൂടെ പ്രീക്വാര്‍ട്ടറില്‍ കടുപ്പംകുറഞ്ഞ എതിരാളിയെ ലഭിക്കുമെന്നും കണക്കുകൂട്ടുന്നു. സ്‌ട്രൈക്കര്‍ ഹെര്‍ണാണ്ടസിന്റെ പ്രകടനം മെക്‌സിക്കോയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ജര്‍മനിക്കെതിരെ മത്സരിച്ച ടീമില്‍ കാര്യമായ മാറ്റം വരുത്താന്‍ കോച്ച് തയ്യാറായേക്കില്ല.

lozano

കരുത്തര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലെ ദുര്‍ബലരാണ് സൗത്ത് കൊറിയ. ഇന്നത്തെ മത്സരംകൂടി തോറ്റാല്‍ ടീമിന് നാട്ടിലേക്ക് മടങ്ങാം. ഒരു ജയമെങ്കിലും നേടി നാണക്കേട് ഒഴിവാക്കുകയാകും കൊറിയയുടെ ശ്രമം. അവസാന മത്സരം ജര്‍മനിയുമയിട്ടായതിനാല്‍ മെക്‌സിക്കോയ്‌ക്കെതിരായ ജയം ടീമിന് പ്രതീക്ഷനല്‍കും. നേരിയ മാര്‍ജിനില്‍ മെക്‌സിക്കോ ജയിക്കുമെന്നാണ് പ്രവചനം. മെക്‌സിക്കോ ഗ്രൂപ്പ് ജേതാക്കളായാല്‍ ജര്‍മനിക്ക് പ്രീക്വാര്‍ട്ടറില്‍ കടുപ്പക്കാര്‍ എതിരാളികളാകാനും ഇടയുണ്ട്. അതുകൊണ്ടുതന്നെ മത്സരം ജര്‍മനിയും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

Story first published: Saturday, June 23, 2018, 11:49 [IST]
Other articles published on Jun 23, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X