ജയിച്ചില്ലെങ്കില്‍ ജര്‍മനി പുറത്തേക്ക്; നാണക്കേട് ഒഴിവാക്കാന്‍ കൊറിയ; പ്രവചനം

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് എഫില്‍ ബുധനാഴ്ച ജര്‍മനി ദക്ഷിണ കൊറിയയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് കസാന്‍ അരീനയിലാണ് മത്സരം. ഗ്രൂപ്പ് ചാമ്പ്യന്മാരാകാനും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനും ജര്‍മനിക്ക് ജയം അനിവാര്യമാണ്. അതേസമയം ആദ്യ മത്സരത്തില്‍ സ്വീഡനോടും രണ്ടാം മത്സരത്തില്‍ മെക്‌സിക്കോയോടും പരാജയപ്പെട്ട കൊറിയ നാണക്കേട് ഒഴിവാക്കാനാണ് കളത്തിലിറങ്ങുക.
ഗ്രൂപ്പില്‍ താരതമ്യേന ദുര്‍ബലരായ കൊറിയയ്‌ക്കെതിരെ ജര്‍മനി ജയം ഉറപ്പിക്കുന്നുണ്ട്. അട്ടിമറി നടന്നാല്‍ ചാമ്പ്യന്മാര്‍ക്ക് ആദ്യ റൗണ്ടില്‍ തന്നെ തോറ്റു പുറത്താകാം. ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് തോറ്റതാണ് ജര്‍മനിയുടെ സ്ഥിതി അനിശ്ചിതത്വത്തിലാക്കിയത്. രണ്ടാം മത്സരത്തില്‍ അവസാന നിമിഷം സ്വീഡനെതിരെ ജയിക്കാന്‍ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തും. അവസാന മത്സരത്തിലെ ടീമിനെ നിലനിര്‍ത്തിയാകും കോച്ച് ജോക്വിം ലോ ടീമിനെ ഇറക്കുക.

ആദ്യ രണ്ടു കളികളും തോറ്റ ഏഷ്യന്‍ കരുത്തര്‍ കൊറിയയ്ക്ക് ജര്‍മനിക്കെതിരെ ഒരു ജയമെങ്കിലും നേടി മടങ്ങാനാണ് ശ്രമിക്കുക. രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയെങ്കിലും ജയം അകലുകയായിരുന്നു. പ്രതിരോധത്തിലൂന്നി ആക്രമണം നയിക്കുകയാകും ജര്‍മനിക്കെതിരായ തന്ത്രം. ജര്‍മനി രണ്ടു ഗോള്‍ മാര്‍ജിനില്‍ ജയിക്കുമെന്നാണ് പ്രവചനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications