Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സലോണയില്‍നിന്നും സൗരവ് ഗാംഗുലിക്ക് അത്യുഗ്രന്‍ സമ്മാനം

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് സൗരവ് ഗാംഗുലി. ക്രിക്കറ്റിനോളംതന്നെ ഗാംഗുലിയുടെ ഫുട്‌ബോള്‍ പ്രണയവും പ്രശസ്തമാണ്. ഐഎസ്എല്‍ ടീം അത്‌ലറ്റിക്കോ കൊല്‍ക്കത്തയുടെ ഭാഗമായും ഗാംഗുലി അതിശപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഗാംഗുലിക്ക് ആരും കൊതിക്കുന്ന ഒരു സമ്മാനം നല്‍കിയിരിക്കുകയാണ് സ്പാനിഷ് ഫുട്‌ബോള്‍ ടീം ബാഴ്‌സലോണ.
ഫെര്‍ണാഡീഞ്ഞോ ബ്രസീല്‍ ടീമിനൊപ്പം ചേരാന്‍ വിസമ്മതിച്ചു; കാരണം വെളിപ്പെടുത്തി പരിശീലകന്‍
ഗാംഗുലിയുടെ വിളിപ്പേരായ ദാദ എന്ന പേരിലുള്ള ജഴ്‌സിയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഗാംഗുലിയുടെ ക്രിക്കറ്റ് ജഴ്‌സി നമ്പറായ 99 എന്ന നമ്പറിലുള്ളതാണ് ബാഴ്‌സലോണയുടെ സമ്മാനം. അടുത്തിടെ ഗാംഗുലി ബാഴ്‌സയുടെ മൈതാനമായ നൗക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. ഇവിടെവെച്ച് ക്ലബ്ബ് മെമ്പര്‍ ഒറിയോള്‍ തോമസ് ഗാംഗുലിക്ക് ജഴ്‌സി സമ്മാനിച്ചു.

ganguly

ബാഴ്‌സ സന്ദര്‍ശിച്ചതിന്റെ ചിത്രം ഗാംഗുലി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. മകള്‍ സനയ്‌ക്കൊപ്പം ബാഴ്‌സലോണയില്‍ സന്ദര്‍ശനം നടത്തുന്ന ചിത്രമാണ് ആരാധകര്‍ക്കായി പുറത്തുവിട്ടത്. അത്‌ലറ്റിക്കോ കൊല്‍ക്കത്തയുടെ സഹ ഉടമസ്ഥന്‍ കൂടിയായ ഗാംഗുലിക്ക് ബാഴ്‌സയില്‍ വലിയ രീതിയിലുള്ള ബഹുമാനമാണ് ലഭിച്ചതെന്ന് വ്യക്തം. ലാ ലീഗയില്‍ ബാഴ്‌സയുടെ കടുത്ത എതിരാളികളായ അത്‌ലറ്റിക്കോ മാഡ്രിഡ് നേരത്തെ കൊല്‍ക്കത്ത ടീമിന്റെ ഉടമസ്ഥരായിരുന്നു.
Story first published: Monday, December 24, 2018, 17:54 [IST]
Other articles published on Dec 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+