Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫെര്‍ണാഡീഞ്ഞോ ബ്രസീല്‍ ടീമിനൊപ്പം ചേരാന്‍ വിസമ്മതിച്ചു; കാരണം വെളിപ്പെടുത്തി പരിശീലകന്‍

ലണ്ടന്‍: ബ്രസീല്‍ താരം ഫെര്‍ണാഡീഞ്ഞോ ലോകകപ്പിന് ശേഷം ടീമിനൊപ്പം ചേരാന്‍ വിസമ്മതിച്ചെന്ന് ദേശീയ ടീമിന്റെ പരിശീലകന്‍ ടിറ്റെ. ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം താരത്തിന്റെ നിഷേധത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ലോകകപ്പിന് ശേഷം രാജ്യത്തെ ജനങ്ങളില്‍നിന്നും ലഭിച്ച അധിക്ഷേപ വാക്കുകളാണ് മധ്യനിര താരത്തെ ടീമില്‍ നിന്നും അകറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
സ്മിത്ത് ഓസ്‌ട്രേലിയയുടെ കോലി; മടങ്ങിവരവില്‍ ആവേശഭരിതനായി ഓസീസ് കോച്ച് ലാംഗര്‍
2018 ലോകകപ്പില്‍ ബ്രസീല്‍ ടീമിനായി നിറഞ്ഞുകളിച്ച താരമായിരുന്നു ഫെര്‍ണാഡീഞ്ഞോ. എന്നാല്‍, ബെല്‍ജിയത്തിനെതിരായ നിര്‍ണായക ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയത് ചീത്തപ്പേരുണ്ടാക്കി. ഇതിനുശേഷം സോഷ്യല്‍ മീഡിയയിലൂടെ താരത്തിനെതിരെയും കുടുംബത്തിനെതിരെയും ഭീഷണിയും അധിക്ഷേപവും ഉണ്ടായതോടെ ടീം വിടാന്‍ തീരുമാനിക്കുകയായിരുന്നു.

fernandinho

ലോകകപ്പിന് ശേഷം താന്‍ ആദ്യ വിളിച്ചത് ഫെര്‍ണാഡീഞ്ഞോയെ ആയിരുന്നെന്ന് ടിറ്റെ പറഞ്ഞു. നമ്പര്‍ വണ്‍ കളിക്കാരനാണ് അദ്ദേഹം. പകരക്കാരനില്ലാത്ത താരം. അതുകൊണ്ടുതന്നെ തന്റെ ആദ്യ വിളി അദ്ദേഹത്തെയായിരുന്നു. ടീമിനായി സമ്പൂര്‍ണമായ സമര്‍പ്പണം താരത്തില്‍നിന്നും ലഭിക്കും. ഏതെങ്കിലും ഒരു സാധാരണ കളിക്കാരന് പിന്നില്‍ പോകുന്നവനല്ല ഞാന്‍. ബ്രസീലിനായി വീണ്ടും കളിക്കളത്തില്‍ നിറഞ്ഞുകളിക്കാന്‍ ഫെര്‍ണാഡീഞ്ഞോ എത്തുമെത്തും ടിറ്റെ പ്രതീക്ഷ പ്രകടിപ്പിച്ചു.
Story first published: Monday, December 24, 2018, 17:49 [IST]
Other articles published on Dec 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+