Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍ മാത്രമല്ല... എല്‍ ക്ലാസിക്കോയും ഇനി മലയാളം പറയും!! വാട്ട് എ ചെയ്ഞ്ച്...

മാഡ്രിഡ്: ഇതുവരെ കേട്ടുശീലിച്ച ഇംഗ്ലീഷ്, ഹിന്ദി കമന്ററി ചട്ടക്കൂടുകള്‍ പൊളിച്ചായിരുന്നു ഐഎസ്എല്ലില്‍ മലയാള കമന്ററി പരീക്ഷിക്കപ്പെട്ടത്. തുടക്കത്തില്‍ പലര്‍ക്കും അല്‍പ്പം കല്ലുകടി തോന്നിയെങ്കിലും ഇപ്പോള്‍ മലയാളികളും ഈ കമന്ററി ആസ്വദിക്കുകയാണ്. ഐഎസ്എല്ലിലെ എല്ലാ കളികളും മലയാളം കമന്ററിയോടെ ഏഷ്യാനെറ്റ് മൂവീസാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ചത്. ഇപ്പോഴിതാ ലോക ഫുട്‌ബോളിലെ ക്ലാസിക്കുകളുടെ ക്ലാസിക്ക് എന്നു വിശേഷിപ്പിക്കപ്പെടുന്ന എല്‍ ക്ലാസിക്കോയിലും ആദ്യമായി മലയാളം കമന്ററി വരുന്നു. ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു നടക്കുന്ന റയല്‍ മാഡ്രിഡ്-ബാഴ്‌സലോണ പോരാട്ടമാണ് മലയാളം കമന്ററിയായി ഫുട്‌ബോള്‍ പ്രേമികള്‍ക്കു മുന്നിലെത്തുന്നത്.

1

ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ കൂടുതല്‍ ഫുട്‌ബോള്‍ പ്രേമികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ എല്‍ ക്ലാസിക്കോയുടെ സമയം നേരത്തേയാക്കിയത്. ഇപ്പോള്‍ മല്‍സരത്തിനു മലയാള കമന്ററിയും കൊണ്ടു വന്ന് ലോകം മുഴുവനുള്ള മലയാളികളെ കൂടി കൈയിലെടുക്കാനൊരുങ്ങുകയാണ് സോണി ചാനല്‍.

2

സോണിക്കു കീഴിലുള്ള ടെന്‍ 1, ടെന്‍ 2 ചാനലുകളാണ് എല്‍ ക്ലാസിക്കോ തദ്‌സമയം കാല്‍പ്പന്ത് ആരാധകര്‍ക്കു മുന്നിലെത്തിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല മറ്റു നാല് ഭാഷകളില്‍ കൂടി എല്‍ ക്ലാസിക്കോയുടെ കമന്ററിയുണ്ടാവും. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ഭാഷകളിലാണ് എന്‍ ക്ലാസിക്കോയുടെ കമന്ററിയുള്ളത്.

Story first published: Saturday, December 23, 2017, 12:13 [IST]
Other articles published on Dec 23, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+