വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫിഫ ലോകകപ്പ് മൊബൈലിലും വെബ്‌സൈറ്റിലും കാണാം; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ദില്ലി: റഷ്യ ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതോടെ കിക്കോഫിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ലോകമെങ്ങും മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ ചാനലുകളും തയ്യാറെടുത്തുകഴിഞ്ഞു. പ്രേക്ഷകരെ ആകര്‍ഷിക്കാനായി പലതരം പരിപാടികളും ആധുനിക സാങ്കേതിക സൗകര്യങ്ങളും ചാനലുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

football

സോണി പിക്‌ചേഴ്‌സ് നെറ്റ് വര്‍ക്ക് ഇന്ത്യയാണ്, ഇന്ത്യയിലെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഫുട്‌ബോള്‍ ആരാധകര്‍ക്കുവേണ്ടതെല്ലാം തങ്ങള്‍ ഒരുക്കിക്കഴിഞ്ഞെന്ന് സോണി അധികൃതര്‍ വ്യക്തമാക്കി. ചാനലുകളിലൂടെയുള്ള സംപ്രേക്ഷണത്തിന് പുറമെ വെബ്‌സൈറ്റുവഴിയും മൊബൈല്‍ഫോണ്‍ വഴിയും കളികാണാനുള്ള സൗകര്യമുണ്ടായിരിക്കും.

സോണിലൈവ് SonyLIV(www.sonylive.com) വെബ്‌സൈറ്റ് വഴിയും, സോണിയുടെ OTT പ്ലാറ്റ്‌ഫോം വഴിയും കളി കാണാം. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിലായിരിക്കും സംപ്രേക്ഷണം. ലൈവ് സ്‌കോര്‍, ടീം ഫോര്‍മേഷന്‍, കമന്ററി തുടങ്ങിയവയെല്ലാം സോണി പ്രേക്ഷകര്‍ക്ക് ലഭ്യമാക്കും.

നേരത്തെ മറ്റേതൊരു കളിക്കുവേണ്ടിയും തയ്യാറാക്കിയതിനെക്കാള്‍ ഫിഫ ലോകകപ്പിന് വിഭവങ്ങള്‍ ആരാധകര്‍ക്ക് മുന്നിലെത്തുമെന്ന് സോണിയുടെ ഡിജിറ്റര്‍ ബിസിനസ് മേധാവ് ഉദയ് സോധി പറഞ്ഞു. വെബ്‌സൈറ്റുവഴി പണമടച്ചും അല്ലാതെയും കളികാണാനുള്ള സൗകര്യമുണ്ട്. പണമടച്ചവര്‍ക്ക് ലൈവ് ആയും അല്ലാത്തവര്‍ക്ക് പരസ്യത്തോടുകൂടി 5 മിനിറ്റ് വൈകിയുമായിരിക്കും സംപ്രേക്ഷണം.

സൂപ്പര്‍ സ്‌പോര്‍ട്‌സ് എന്ന പേരില്‍ 199 രൂപയ്ക്ക് ആറുമാസം വരിക്കാരാകാനുള്ള പദ്ധതിയും ഇതിനോടൊപ്പം സോണി അവതരിപ്പിച്ചിട്ടുണ്ട്. Xiaomi’s MI Phones and MI TV, Amazon Fire TV, Apple TV, Android TV, CTV and JIO feature phonse എന്നിവയിലൂടെയും കളികാണാം. ഇവ കൂടാതെ ആരാധകര്‍ക്കായി പ്രത്യേക സ്ഥലങ്ങളില്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ഒരുക്കും. ഇതിന്റെ ഭാഗമായി മത്സരങ്ങള്‍, പ്രവചനങ്ങള്‍ തുടങ്ങി ഫുട്‌ബോള്‍ സ്‌നേഹികളെ പിടിച്ചിരുത്താനുള്ള എല്ലാ കാര്യങ്ങളും സോണി ഒരുക്കിക്കഴിഞ്ഞു.

Story first published: Wednesday, June 13, 2018, 10:07 [IST]
Other articles published on Jun 13, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X