Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ബ്രാക്കാരുടെ' കുപ്പായമിട്ട 'അരക്കാരെ' കാണണോ... കാണണമെങ്കില്‍ വാ... കൊച്ചീലോട്ട് വാ!!!പൊങ്കാല മഹാമഹം

ഏറെ കാത്തിരുന്നതായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഇത്തവണത്തെ ഫൈനല്‍. 2014 ന്റെ കണക്ക് കൊച്ചിയില്‍ വച്ച് ബ്ലാസ്റ്റേഴ്‌സ് തീര്‍ക്കുമെന്ന് കൊതിച്ചിരുന്നവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ മിണുങ്ങസ്യ ആയിപ്പോയി.

സത്യം പറഞ്ഞാല്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ അവസ്ഥയാണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് എന്നാണ് ആരാധകര്‍ പറയുന്നത്. കുപ്പായമാണെങ്കില്‍ ബ്രസീലിന്റേയും.

ഇത്രയൊക്കെ കിട്ടിയാല്‍ പിന്നെ ട്രോളേഴ്‌സിന് വെറുതേയിരിക്കാന്‍ പറ്റുമോ... അതിന്റെ കൂടെ ഷൈജു ദാമോദരന്റെ കമന്ററിയും!!!

കാത്തിരുന്ന് കാത്തിരുന്ന് കളി കണ്ടതാ

കാത്തിരുന്ന് കാത്തിരുന്ന് കളി കണ്ടതാ

എല്ലാ കളിയൊന്നും അങ്ങനെ കാണാറില്ല. ഇതിപ്പോ ബ്ലാസ്‌റ്റേഴ്‌സ് ജയിക്കും എന്നും പറഞ്ഞ് കണ്ടതാ... പതിവ് പോലെ തന്നെ സംഭവിച്ചു.

ആ ജേഴ്‌സി കാണുമ്പോ തന്നെ

ആ ജേഴ്‌സി കാണുമ്പോ തന്നെ

ഇനി ആ മഞ്ഞ ജേഴ്‌സി കാണുമ്പോ തന്നെ കരച്ചില്‍ വരും. അത്രയ്ക്ക് കൊതിച്ചല്ല്യോ!!!

 വെറുതേയല്ല തോറ്റത്... പ്രാക്കാണ് , പ്രാക്ക്

വെറുതേയല്ല തോറ്റത്... പ്രാക്കാണ് , പ്രാക്ക്

ടിക്കറ്റ് കിട്ടിയവരൊക്കെ ഭാഗ്യവാന്‍മാരെന്നായിരുന്നു ആദ്യം കരുതിയത്. ഇങ്ങനെ ചിലരൊക്കെ കളി കാണാന്‍ കയറിയതുകൊണ്ടാണത്രെ ബ്ലാസ്റ്റേഴ്‌സ് പൊട്ടിയത്

 എന്റെ പ്രിയ മൈക്കേ... വിട

എന്റെ പ്രിയ മൈക്കേ... വിട

നൂറ് കണക്കിന് സുമ്മകിറായും ബാഹുബലികളേയും വാരി വിതറിയ എന്റെ പ്രിയ മൈക്കേ... നിനക്ക് വിട!!! പറഞ്ഞത് ആരായിരിക്കും എന്ന് പറയേണ്ടല്ലോ... നമ്മുടെ ഷൈജു അണ്ണന്‍ തന്നെ!

മിന്നി മറഞ്ഞ ഭാവങ്ങള്‍

മിന്നി മറഞ്ഞ ഭാവങ്ങള്‍

എന്തൊക്കെ ആയിരുന്നു ഭാവങ്ങള്‍. ഹ്യൂമേട്ടന്‍ ഷോട്ട് മിസ്സ് ആക്കിയപ്പോള്‍ മല്ലൂസ് പൊട്ടിത്തെറിച്ചതാ... അവസാനം അത് ഇങ്ങനെ ആയി!!!

ബ്രസീലിന്റെ ജേഴ്‌സിയിട്ട അര്‍ജന്റീന ടീം

ബ്രസീലിന്റെ ജേഴ്‌സിയിട്ട അര്‍ജന്റീന ടീം

ബ്രസീലിന്റെ ജേഴ്‌സിയിട്ട അര്‍ജന്റീന ടീമിനെ കണ്ടിട്ടുണ്ടോ... ഇല്ലെങ്കില്‍ ഇങ്ങോട്ട് നോക്കൂ... ഇകാ കേരള ബ്ലാസ്‌റ്റേഴ്‌സ്

 ആ കമന്ററി കേള്‍ക്കാത്തവരുണ്ടോ

ആ കമന്ററി കേള്‍ക്കാത്തവരുണ്ടോ

ഷൈജു ദാമോദരന്റെ കമന്ററിയാണ് ഐഎസ്എല്ലിന്റെ ഒരു ഹൈലൈറ്റ്. എന്നാല്‍ അത് കേള്‍ക്കാത്തവരും മലയാളികളായി ഉണ്ടാകമോ? ഉണ്ടാകും... സ്റ്റാര്‍ സ്‌പോര്‍ട്‌സ് കാണുന്നവര്‍!!!

നോട്ട് അസാധുവാക്കിയത് പോലെ എന്തെങ്കിലും

നോട്ട് അസാധുവാക്കിയത് പോലെ എന്തെങ്കിലും

ഒറ്റ പ്രസ്താവന കൊണ്ട് ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ അസാധുവാക്കിയ ആളാണ് നരേന്ദ്ര മോദി. അത് പോലെ ഐഎസ്എല്ലിന്റെ ഫൈനല്‍ കൂടി അസാധുവാക്കാന്‍ പറ്റ്വോ... ഇല്ലല്ലേ

അതാണ് ഹ്യൂമേട്ടന്‍... ബ്ലാസ്‌റ്റേഴ്‌സിനോട് എന്തൊരു സ്‌നേഹം

അതാണ് ഹ്യൂമേട്ടന്‍... ബ്ലാസ്‌റ്റേഴ്‌സിനോട് എന്തൊരു സ്‌നേഹം

ആദ്യ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍ക്യു താരമായിരുന്നു ഹ്യൂം. ഇപ്പോള്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി കേരളത്തിനെതിരെ ഇറങ്ങിയപ്പോള്‍ കിട്ടിയ ഒരു ഷൂട്ടൗട്ട് പോലും ഹ്യൂമേട്ടന്‍ നഷ്ടപ്പെടുത്തി. എന്തൊരു സ്‌നേഹം!!!

ബംഗാളികള്‍ മലയാളികളെ തോല്‍പിച്ചതല്ല....!!!

ബംഗാളികള്‍ മലയാളികളെ തോല്‍പിച്ചതല്ല....!!!

ബംഗാളികള്‍ മലയാളികളെ തോല്‍പിച്ചതായി എടുക്കുന്നില്ലത്രെ. ഒരു ഇന്ത്യക്കാരന്‍ മറ്റൊരു ഇന്ത്യക്കാരനെ തോല്‍പിച്ചു... അത്രയേ ഉള്ളൂ. ഇനിയിപ്പോ വേറെ നിവൃത്തിയില്ലല്ലോ!!

അനിയാ... ചെട്ടാ...

അനിയാ... ചെട്ടാ...

ആരാ അനിയന്‍? ആരാ ചേട്ടന്‍. അര്‍ജന്റീന ചേട്ടന്‍, സ്വാഭാവികമായും അനിയന്‍ ബ്ലാസ്‌റ്റേഴ്‌സ് തന്നെ. ഒരു കിരീടം എങ്കിലും നേടുമോ അടുത്ത കാലത്തെങ്ങാനും!!!

വിഐപി കളാണത്രെ വിഐപികള്‍

വിഐപി കളാണത്രെ വിഐപികള്‍

ഫൈനല്‍ കാണാന്‍ വിഐപി ഗാലറയില്‍ എത്തിയ വിഐപികളെ കുറിച്ച് ചോദിക്കരുത്. കളിയ്ക്കുന്നത് ബ്രസീല്‍ ടീം ആണെന്ന് പോലും വിചാരിച്ചവരുണ്ടത്രെ അക്കൂട്ടത്തില്‍!!!

കോപ്പലിന് തെലുങ്ക് സിനിമയില്‍ ചാന്‍സ്

കോപ്പലിന് തെലുങ്ക് സിനിമയില്‍ ചാന്‍സ്

ഇതാണ് സ്റ്റീവ് കോപ്പല്‍. ഗോള്‍ വാങ്ങി വച്ചാലും അടിച്ചാലും ഒരേ ഭാവം. ഇനിയിപ്പോള്‍ രാംചരണിനെ മാറ്റി തെലുങ്ക് സിനിമയില്‍ നായകനാക്കുമോ എന്നാണ് സംശയം.

അക്കൂട്ടത്തിലെ പുതിയ അഡ്മിഷന്‍

അക്കൂട്ടത്തിലെ പുതിയ അഡ്മിഷന്‍

സംഗതി ശരിയാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ദക്ഷിണാഫ്രിക്ക, അര്‍ജന്റീന.... നല്ല കളിക്കാരാണ്. പക്ഷേ കപ്പെടുക്കാന്‍ മാത്രം കഴിയില്ല. ഇതാ ഇപ്പോള്‍ അക്കൂട്ടത്തിലേക്ക് പുതിയ അഡ്മിഷന്‍!!!

ഇപ്പോള്‍ നാല് ഹീറോസ് ആയി

ഇപ്പോള്‍ നാല് ഹീറോസ് ആയി

പണ്ട് കര്‍ണനും ഭഗത് സിങും നെപ്പോളിയനും ആയിരുന്നു ഹീറോസ്... ഇതാ ഇപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കൂടി ആ ലിസ്റ്റില്‍ കയറിപ്പറ്റിയിട്ടുണ്ട്.

അതാണല്ലോ ശീലം

അതാണല്ലോ ശീലം

പടിക്കല്‍ കൊണ്ടുപോയി കലം ഉടയ്ക്കുക എന്നൊരു ചൊല്ലുണ്ട്. സത്യത്തില്‍ സംഭവിച്ചതും അത് തന്നെയല്ലേ... ആദ്യ സീസണിലും ഇതായിരുന്നു ശീലം.

സേട്ടാ.... തോട്ട് തൊപ്പിയിട്ടില്ലേ

സേട്ടാ.... തോട്ട് തൊപ്പിയിട്ടില്ലേ

ഇനി ബംഗാളി പണിക്കാര്‍ ഇങ്ങനെയൊക്കെ പറഞ്ഞ് കളിയാക്കുമല്ലോ എന്നാലോചിക്കുമ്പോഴാണ്... അരേ ബാബൂൂൂൂൂൂ

 സച്ചിന്‍ പറഞ്ഞതിന്റെ അര്‍ത്ഥം

സച്ചിന്‍ പറഞ്ഞതിന്റെ അര്‍ത്ഥം

16 വയസ്സില്‍ ഇന്ത്യന്‍ ടീമില്‍ കയറിയ തനിക്ക് ലോകകപ്പ് നേടാന്‍ 24 വര്‍ഷം കാത്തിരിക്കേണ്ടി വന്നു എന്നാണ് സച്ചിന്‍ പറഞ്ഞത്. അതിന്റെ അര്‍ത്ഥം ബ്ലാസ്റ്റേഴ്‌സ കപ്പെടുക്കാന്‍ ഇനി 21 വര്‍ഷം കാത്തിരിക്കണം എന്നാണോ

അത് എന്ത് ശബ്ദം എന്നാണെന്നാ പറഞ്ഞത്

അത് എന്ത് ശബ്ദം എന്നാണെന്നാ പറഞ്ഞത്

കൊച്ചി സ്റ്റേഡിയത്തില്‍ മുഴങ്ങുന്നത് എത്ര ഡെസിബല്‍ ശബ്ദമാണെന്ന് വരെ ഷൈജു ദാമോദരന്‍ പറഞ്ഞുകളഞ്ഞു. അത് എന്ത് ശബ്ദമാണെന്നറിയാമോ... ഹുങ്കാര ശബ്ദം.

തോല്‍വിയുടെ കാരണം കണ്ടെത്തി

തോല്‍വിയുടെ കാരണം കണ്ടെത്തി

കൂലങ്കഷമായ ചര്‍ച്ചയാണ്.... എന്താണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍ക്കാന്‍ കാരണം? പ്രാക്ക് ആണത്രെ, ടിക്കറ്റ് കിട്ടാത്ത സാധാരണക്കാരായ ആരാധകരുചെ പ്രാക്ക്!!!

മഞ്ഞക്കടലില്‍ കുളിക്കാന്‍ വന്ന വിഐപികള്‍

മഞ്ഞക്കടലില്‍ കുളിക്കാന്‍ വന്ന വിഐപികള്‍

കൊച്ചി മഞ്ഞക്കടല്‍ ആകും എന്ന് കേട്ടപ്പോള്‍ അത് കാണാന്‍ വന്നവരാണത്രെ ചില വിഐപികള്‍. വന്നോ കണ്ടതോ!!!!

കപ്പ് കണ്ടാല്‍ എറിഞ്ഞ് പൊട്ടിക്കും

കപ്പ് കണ്ടാല്‍ എറിഞ്ഞ് പൊട്ടിക്കും

ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഇപ്പോള്‍ വീട്ടില്‍ കപ്പിലൊന്നും ചായ കുടിക്കാറില്ലത്രെ. കപ്പ് കണ്ടാല്‍ തന്നെ എറിഞ്ഞ് പൊട്ടിയ്ക്കും. അത്രയ്ക്ക് വെറുത്ത് പോയി

Story first published: Monday, December 19, 2016, 12:29 [IST]
Other articles published on Dec 19, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+