For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എസി മിലാന് സീസണിലെ രണ്ടാം ജയം... കഷ്ടക്കാലം തീരാതെ കാര്‍ഡിഫ് സിറ്റി

ലണ്ടന്‍/മാഡ്രിഡ്/റോം/മ്യൂണിക്ക്/പാരിസ്: ഇറ്റാലിയന്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ എസി മിലാന് സീസണിലെ രണ്ടാം ജയം. എവേ മല്‍സരത്തില്‍ സാസുവോലോയെ 1-4ന് മിലാന്‍ തകര്‍ക്കുകയായിരുന്നു. വിജയത്തോടെ പോയിന്റ് പട്ടികയില്‍ 10ാം സ്ഥാനത്തെത്താനും മിലാനായി.

ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ഫിയൊറെന്റീന 2-0ന് അറ്റാലന്റെയെയും ബൊലോഗ്ന 2-1ന് ഉഡിനെസിനെയും ടൊറീനോ 1-0ന് ചീവോയെയും ജിനോവ 2-1ന് ഫ്രോസിനോനിനെയും പാര്‍മ 1-0ന് എംപോളിയെയും തോല്‍പ്പിച്ചു.

acmilan

അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു വിജയം പോലും നേടാന്‍ കഴിയാതെ വിഷമിക്കുകയാണ് കാര്‍ഡിഫ് സിറ്റി. ഏഴാം റൗണ്ട് മല്‍സരത്തില്‍ കാര്‍ഡിഫ് 1-2ന് ബേണ്‍ലിയോട് പരാജയപ്പെട്ടു. ഏഴ് മല്‍സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള കാര്‍ഡിഫ് പട്ടികയില്‍ 19ാം സ്ഥാനത്താണ്.

മറ്റു പ്രധാന മല്‍സരങ്ങളില്‍ സ്പാനിഷ് ലീഗില്‍ വല്ലാഡോലിഡ് 1-0ന് വിയ്യാറയലിനെയും ലെവന്റ 2-1ന് ആല്‍വസിനെയും ബെറ്റിസ് 1-0ന് ലെഗനെസിനെയും ജര്‍മന്‍ ലീഗില്‍ ഫ്രാങ്ക്ഫര്‍ട്ട് 4-1ന് ഹാനോവറിനെയും ഓഗ്‌സ്ബര്‍ഗ് 4-1ന് ഫ്രെയ്ബര്‍ഗിനെയും ഫ്രഞ്ച് ലീഗില്‍ മോണ്ടപെല്ലര്‍ 3-0ന് നിമസിനെയും ലില്ലെ 3-0ന് മാഴ്‌സല്ലെയെയും തോല്‍പ്പിച്ചു.

Story first published: Monday, October 1, 2018, 11:17 [IST]
Other articles published on Oct 1, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+