Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുതുവര്‍ഷം ഹാട്രിക്കോടെ തുടങ്ങി റൊണാള്‍ഡോ; യുവന്റസിന് വമ്പന്‍ ജയം, മിലാന് സമനില

Cristiano Ronaldo Scored His First hat-trick In The Serie A | Oneindia Malayalam

ടുറിന്‍: പുതു വര്‍ഷത്തെ ആദ്യ മത്സരം തകര്‍പ്പന്‍ പ്രകടനത്തോടെ ആഘോഷമാക്കി യുവന്റസും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ഹാട്രിക്കുമായി റൊണാള്‍ഡോ തിളങ്ങിയ മത്സരത്തില്‍ കാഗ്ലിയേരിയെ എതിരില്ലാത്ത നാല് ഗോളിനാണ് യുവന്റസ് തോല്‍പ്പിച്ചത്. ജയത്തോടെ സീരി എ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് യുവന്റസ് തുടരുന്നു. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് യുവന്റസിന്റെ തകര്‍പ്പന്‍ പ്രകടം. സ്വന്തം തട്ടകത്തില്‍ 49ാം മിനുട്ടില്‍ റൊണാള്‍ഡോ യുവന്റസിന്റെ അക്കൗണ്ട് തുറന്നു. 67ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് റൊണാല്‍ഡോ രണ്ടാം ഗോള്‍ നേടിയത്. 81ാം മിനുട്ടില്‍ റൊണാള്‍ഡോയുടെ അസിസ്റ്റില്‍ ഗോണ്‍സാലോ ഹിഗ്വെയ്ന്‍ ടീമിന് മൂന്നാം ഗോള്‍ സമ്മാനിച്ചപ്പോള്‍ തൊട്ടടുത്ത മിനുട്ടില്‍ റൊണാള്‍ഡോ ഹാട്രിക്ക് പൂര്‍ത്തിയാക്കി.

ഡഗ്ലസ് കോസ്റ്റയുടെ അസിസ്റ്റിലാണ് റോണോയുടെ ഹാട്രിക്ക് ഗോള്‍.റൊണാള്‍ഡോയുടെ കരിയറിലെ 55ാമത്തെ ഹാട്രിക്കാണിത്. പുതിയ വര്‍ഷം പുതിയ ഹെയര്‍സ്റ്റെലിലാണ് റൊണാല്‍ഡോയിറങ്ങിയത്. അതേ സമയം ഇബ്രാഹിമോവിച്ച് തിരിച്ചെത്തിയ ആദ്യ മത്സരത്തില്‍ എസി മിലാന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സാംപഡോറിയയുമായി മിലാന്‍ ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു. 55ാം മിനുട്ടില്‍ പകരക്കാരനായി ഇബ്രാഹിമോവിച്ച് കളത്തിലെത്തിയെങ്കിലും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 22 പോയിന്റുമായി എസി മിലാന്‍ 12ാം സ്ഥാനത്താണ്. ഇന്റര്‍ മിലാന്‍ രണ്ടാം സ്ഥാനത്തുണ്ട്.

ronaldo2020

മറ്റൊരു മത്സരത്തില്‍ എഎസ് റോമയ്ക്ക് തോല്‍വി നേരിട്ടു. ടോറിനോ എതിരില്ലാത്ത രണ്ട് ഗോളിനാണ് റോമയെ പരാജയപ്പെടുത്തിയത്. അട്ടിമറി നേരിട്ടെങ്കിലും 35 പോയിന്റുമായി റോമ നാലാം സ്ഥാനത്തുണ്ട്. ടോറിനോ ഒമ്പതാം സ്ഥാനത്താണ്.

Story first published: Tuesday, January 7, 2020, 10:02 [IST]
Other articles published on Jan 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+