Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോറ്റാല്‍ ബ്രസീല്‍ പുറത്തേക്ക്; തോല്‍പ്പിക്കുമെന്ന് സെര്‍ബിയ; പ്രവചനം ആര്‍ക്ക്?

Brazil Vs Serbia Match Preview | Oneindia Malayalam

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് ഇ യിലെ നിര്‍ണായക പോരാട്ടത്തില്‍ ബ്രസീല്‍ സെര്‍ബിയയെ നേരിടും. ഗ്രൂപ്പിലെ കരുത്തരായ ടീമുകള്‍ തമ്മിലുള്ള പോരാട്ടമെന്നതിലുപരി രണ്ടു ടീമുകളും നിലനില്‍പിനായാണ് കളത്തിലിറങ്ങുക. ഇന്ത്യന്‍സമയം രാത്രി 11.30ന് മോസ്‌കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

brazil

സമനിലയെങ്കിലും നേടിയാല്‍ ബ്രസീലിന് പ്രീക്വാര്‍ട്ടറില്‍ കടക്കാം. മറിച്ച് തോല്‍ക്കുകയാണെങ്കില്‍ കോസ്റ്റാറിക്ക സ്വിറ്റ്‌സര്‍ലാന്‍ഡ് മത്സരഫലത്തെ ആശ്രയിച്ചാകും പ്രീക്വാര്‍ട്ടര്‍ സാധ്യത. സെര്‍ബിയയോട് ജയിച്ചില്ലെങ്കില്‍ പ്രീക്വാര്‍ട്ടറില്‍ ജര്‍മനിയെ നേരിടുകയെന്ന പ്രശ്‌നവും ബ്രസീലിനെ കാത്തിരിക്കുന്നുണ്ട്.

serbia

ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനോട് സമനില വഴങ്ങിയ ബ്രസീല്‍ രണ്ടാം മത്സരത്തില്‍ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്തിരുന്നു. അതിവൈകാരമായി കളത്തില്‍ പെരുമാറുന്ന ബ്രസീന് കടുത്ത സമ്മര്‍ദ്ദവുമുണ്ട്. കഴിഞ്ഞ ലോകകപ്പിലെ നാണംകെട്ട പുറത്താകല്‍ അവരെ വിട്ടുപോയിട്ടില്ലെന്നാണ് സൂചന. കോസ്റ്റാറിക്കയ്‌ക്കെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഡഗ്ലസ് കോസ്റ്റയുടെ പരിക്ക് ടീമിനെ വലയ്ക്കുന്നുണ്ട്. നെയ്മര്‍, കുടീന്യോ, ജീസസ് സഖ്യം ലക്ഷ്യം കണ്ടാല്‍ ബ്രസീലിന് കാര്യങ്ങള്‍ എളുപ്പമാകും.

അതേസമയം, മത്സരത്തിലെ തോല്‍വിയും സമനിലയും സെര്‍ബിയയുടെ പുറത്തേക്കുള്ള വഴി തുറക്കും. സ്വിറ്റ്‌സര്‍ലാന്‍ഡ് കോസ്റ്റാറിക്കയെ തോല്‍പ്പിച്ചാല്‍ ബ്രസീലുമായി സമനില നേടിയാലും ടീം പുറത്താകും. യൂറോപ്യന്‍ ലീഗുകളില്‍ തിളങ്ങുന്ന ക്യാപ്റ്റന്‍ അലക്‌സാണ്ടര്‍ കൊളറോവ്, നെമാന്യ മാറ്റിച്ച്, മിത്രോവിച്ച്, ഇവാനോവിച്ച്, ദുസാന്‍ ടാഡിച്ച് തുടങ്ങിയ പ്രമുഖര്‍ ടീമിലുള്ളത് സെര്‍ബിയയുടെ കരുത്ത് വര്‍ധിപ്പിക്കുന്നു. മാത്രവുമല്ല, ബ്രസീലിനെ തങ്ങള്‍ തോല്‍പ്പിക്കുമെന്ന് മധ്യനിരതാരം സെവിച്ച് പ്രസ്താവിച്ചത് ബ്രസീലിയന്‍ ആരാധകര്‍ക്ക് ചങ്കിടിപ്പുണ്ടാക്കുന്നതാണ്.


Story first published: Wednesday, June 27, 2018, 13:17 [IST]
Other articles published on Jun 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+