പ്രീക്വാര്‍ട്ടര്‍ സാധ്യതതേടി സെനഗലും കൊളംബിയയും ഏറ്റുമുട്ടുന്നു; പ്രവചനം

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തില്‍ സെനഗലും കൊളംബിയയും ഏറ്റുമുട്ടും. പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്. ഇന്ത്യന്‍സമയം രാത്രി 7.30ന് സമാറ അരീനയിലാണ് മത്സരം നടക്കുക. നാലു പോയന്റുമായി സെനഗലും മൂന്നു പോയന്റുമായി കൊളംബിയയും ഏറ്റുമുട്ടുമ്പോള്‍ മത്സരം ആവേശകരമാകും.
പ്രമുഖരായ താരങ്ങള്‍ അണിനിരക്കുന്ന കൊളംബിയയ്ക്ക് തോല്‍വിയും സമനിലയും പുറത്തേക്കുള്ള വഴിതെളിക്കും. ആദ്യ മത്സരത്തില്‍ ജപ്പാനോട് തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ കരുത്തരായ പോളണ്ടിനെ തോല്‍പ്പിച്ച ആത്മവിശ്വാസം ടീമിനുണ്ട്. ജെയിംസ് റോഡ്രിഗസ്, ഫാല്‍കാവോ എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ. ആദ്യ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ കാര്‍ലോസ് സാഞ്ചസ് സെനഗലിനെതിരെ കളിക്കും.

ആദ്യ മത്സരത്തില്‍ പോളണ്ടിനെ അട്ടിമറിച്ച സെനഗലിന് രണ്ടാം മത്സരത്തില്‍ ജപ്പാനോട് സമനില വഴങ്ങേണ്ടിവന്നത് തിരിച്ചടിയാണ്. കൊളംബിയയ്‌ക്കെതിരെ ഒരു സമനില നേടിയാല്‍ പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ കഴിഞ്ഞേക്കും. ലിവര്‍പൂള്‍താരം സാദിയ മാനെ ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് ടീമിന്റെ കണക്കുകൂട്ടല്‍. പ്രീക്വാര്‍ട്ടറിലെത്തിയാല്‍ വര്‍ഷങ്ങള്‍ക്കുശേഷം ലോകകപ്പിനെത്തിയ ആഫ്രിക്കന്‍ രാജ്യത്തിന് അത് നേട്ടമാകുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications