Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫെയര്‍പ്ലേ നിയമം എടുത്തുകളയണമെന്ന് ഫിഫയോട് സെനഗല്‍; പുറത്താകല്‍ ഹൃദയഭേദകം

മോസ്‌കോ: ഗ്രൂപ്പ് മത്സരങ്ങള്‍ക്കുശേഷം പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിനായി ഫെയര്‍ പ്ലേ പരിഗണിക്കുന്നത് നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി സെനഗല്‍ ഫിഫയെ സമീപിച്ചു. ഫെയര്‍ പ്ലേ നിയമത്തെ തുടര്‍ന്ന് ലോകകപ്പില്‍ നിന്നും പുറത്തായതിനെ തുടര്‍ന്നാണ് സെനഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിഷയത്തില്‍ ഫിഫയ്ക്ക് പരാതി നല്‍കിയത്.

fifa

കൊളംബിയ, പോളണ്ട്, ജപ്പാന്‍ എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പിലായിരുന്നു സെനഗല്‍. ആദ്യ മത്സരത്തില്‍ തന്നെ ലോക എട്ടാം റാങ്കുകാരായ പോളണ്ടിനെ ഞെട്ടിച്ച് സെനഗല്‍ കുതിപ്പ് നടത്തി. രണ്ടാം മത്സരത്തില്‍ ജപ്പാനുമായി സമനിലയും മൂന്നാമത്തെ മത്സരത്തില്‍ കൊളംബിയയോട് തോല്‍വിയും വഴങ്ങിയതോടെയാണ് പുറത്താകലിന് വഴിതെളിച്ചത്.

ഗ്രൂപ്പില്‍ ജപ്പാനും സെനഗലും പോയന്റ് നിലയിലും ഗോള്‍ ശരാശരിയിലും തുല്യമായതോടെ കൂടുതല്‍ മഞ്ഞക്കാര്‍ഡുകള്‍ കണ്ടതിന്റെ പേരില്‍ സെനഗല്‍ പുറത്താവുകയായിരുന്നു. ഭാവിയില്‍ ടീമിന്റെ പ്രകടനം വിലയിരുത്തിയാകണം പുറത്താകലെന്ന് സെനഗല്‍ ആവശ്യപ്പെട്ടു. ഫെയര്‍ പ്ലേ ഒരു പരിഹാരമല്ല. മറ്റൊരു മാര്‍ഗം ഫിഫ ആലോചിക്കണമെന്നും അവര്‍ വ്യക്തമാക്കി. വിഷയത്തില്‍ പുനരാലോചന നടത്തുമെന്ന് ഫിഫയും നേരത്തെ അറിയിച്ചിരുന്നു. അതേസമയം, നിലവില്‍ ഇത്തരമൊരു നിയമം മാറ്റേണ്ടതില്ലെന്നാണ് തീരുമാനമെന്നും എന്നാല്‍ അതേക്കുറിച്ച് ആലോചിക്കാമെന്നുമാണ് ഫിഫയുടെ നിലപാട്.

Story first published: Monday, July 2, 2018, 14:32 [IST]
Other articles published on Jul 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+