തങ്ങളിരുന്ന ഗ്യാലറി വൃത്തിയാക്കി സെനഗല്‍ ആരാധകര്‍; ലോകത്തിന്റെ കൈയ്യടി
മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ സെനഗല്‍ വിജയത്തോടെ തുടക്കം കുറിച്ചു കഴിഞ്ഞു. പോളണ്ടിനെ 2-1ന് കീഴടക്കി വിജയം നേടിയതോടെ ഈ ലോകകപ്പില്‍ വിജയം നേടുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി സെനഗല്‍ മാറി. യൂറോപ്യന്‍ ടീമിന്റെ രണ്ട് ഞെട്ടിക്കുന്ന തെറ്റുകളാണ് ലീഡ് നേടാനും വിജയിക്കാനും അവരെ സഹായിച്ചത്. ഡിഫന്‍ഡര്‍ തിയാഗോ സിയോണെക് 37-ാം മിനിറ്റില്‍ നല്‍കിയ ദാനഗോളും, ഗോള്‍കീപ്പര്‍ വോസിയെക് സെസ്‌നി അനാവശ്യമായി ഗോള്‍ പോസ്റ്റ് വിട്ടൊഴിഞ്ഞപ്പോള്‍ എംബെയ് നിയാംഗ് നേടിയ ഗോളുമാണ് സെനഗലിനെ വിജയത്തിലേക്ക് നയിച്ചത്.
സെനഗല്‍ ഫുട്‌ബോളര്‍മാര്‍ വിജയിച്ച് കൈയടി നേടിയപ്പോള്‍ കളത്തിന് പുറത്ത് സ്റ്റേഡിയത്തില്‍ സെനഗല്‍ ആരാധകരും ഹൃദയങ്ങള്‍ കീഴടക്കി. സ്റ്റേഡിയത്തില്‍ എത്തി മത്സരങ്ങള്‍ കാണുന്ന കാണികള്‍ പലപ്പോഴും കഴിക്കുന്ന ഭക്ഷണത്തിന്റെയും ചിലപ്പോള്‍ രാജ്യത്തിന്റെ പതാകയും വരെ ഇവിടെ ഉപേക്ഷിച്ച് പോകുന്ന പതിവുണ്ട്. എന്നാല്‍ സെനഗല്‍ ഫുട്‌ബോള്‍ ആരാധകര്‍ ആ കൂട്ടത്തില്‍ വരാത്തവരാണ്. ട്വിറ്ററില്‍ വൈറലായിക്കഴിഞ്ഞ വീഡിയോ പ്രകാരം ആരാധകര്‍ ഇരുന്ന സ്റ്റേഡിയത്തിലെ പ്രദേശം മുഴുവന്‍ ഇവര്‍ വൃത്തിയാക്കുകയാണ് ചെയ്തത്.

സ്റ്റേഡിയത്തില്‍ ആരാധകര്‍ വലിച്ചെറിഞ്ഞ മാലിന്യങ്ങളും, ഭക്ഷണക്കൂടുകളും, ബോട്ടിലുകള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍ തുടങ്ങി മാലിന്യങ്ങളെല്ലാം സീറ്റുകള്‍ക്ക് അടിയില്‍ നിന്നും പെറുക്കി മാലിന്യ ബാഗുകളില്‍ നിക്ഷേപിച്ചാണ് ഈ ഫുട്‌ബോള്‍ ആരാധകര്‍ ലോകത്തിന്റെ ഹൃദയം കീഴടക്കിയത്. സംഗതി വൈറലായതോടെ സെനഗല്‍ ആരാധകര്‍ക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഞായറാഴ്ച ജപ്പാനെതിരെയാണ് സെനഗലിന്റെ അടുത്ത മത്സരം. 16 ടീമുകളുടെ രണ്ടാം റൗണ്ടില്‍ സ്ഥാനം ഉറപ്പിക്കുകയാണ് ടീമിന്റെ ലക്ഷ്യം. 2002-ന് ശേഷം ഇതാദ്യമായാണ് സെനഗല്‍ ലോകകപ്പ് യോഗ്യത നേടുന്നത്. തങ്ങളുടെ ആദ്യ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ വരെ കണ്ട ശേഷമായിരുന്നു അവരുടെ മടക്കം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications