Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്ലാസ്റ്റേഴ്‌സിലേക്ക് ഇല്ലെന്ന് സെയ്ത്യാസെന്‍!! ഓഫര്‍ തള്ളി... പകരം നോര്‍ത്ത് ഈസ്റ്റില്‍

ഈ താരം ഇനി ബ്ലാസ്റ്റേഴ്സിലേക്കില്ല , നിരാശയോടെ ആരാധകർ | Oneindia Malayalam

ദില്ലി: ഇന്ത്യന്‍ വിങര്‍ സെയ്ത്യാസെന്‍ സിങ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഓഫര്‍ തള്ളി. നേരത്തേ താരം ബ്ലാസ്റ്റേഴ്‌സുമായി ഉടന്‍ കരാര്‍ ഒപ്പുവയ്ക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിക്കാനുള്ള ക്ഷണം സെയ്ത്യാസെന്‍ നിരസിച്ചതാണ് പുതിയ വാര്‍ത്ത. പകരം നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിലേക്ക് കൂടുമാറാന്‍ താരം തീരുമാനിക്കുകയായിരുന്നു. ഡല്‍ഹി ഡൈനാമോസ് വിട്ട 26 കാരനായ സെയ്ത്യാസെന്‍ നോര്‍ത്ത് ഈസ്റ്റുമായി രണ്ടു വര്‍ഷത്തെ കരാറില്‍ ഒപ്പുവയ്ക്കും.

1

ഐഎസ്എല്ലിന്റെ ഇതുവരെയുള്ള നാലു സീസണുകൡ രണ്ടു തവണയും റണ്ണറപ്പായ ബ്ലാസ്റ്റേഴ്‌സിന്റെ ഓഫര്‍ സെയ്ത്യാസെന്‍ വേണ്ടെന്നുവച്ചത് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. കാരണം ഐപിഎല്ലില്‍ എടുത്തു പറയാവുന്ന ഒരു നേട്ടവും ചൂണ്ടിക്കാണിക്കാനില്ലാത്ത ടീമാണ് നോര്‍ത്ത് ഈസ്റ്റ്. അടുത്തിടെ കഴിഞ്ഞ നാലാം സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്തത്. ഡല്‍ഹി ഡൈാനാമോസില്‍ നിന്നാണ് താരം നോര്‍ത്ത് ഈസ്റ്റിലേക്കു മാറിയത്.

റോയല്‍ വാഷിങ്‌ദോ ക്ലബ്ബിലൂടെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച സെയ്ത്യാസെന്‍ 2015ലെ രണ്ടാം സീസണിലാണ് ഐഎസ്എല്ലില്‍ അരങ്ങേറിയത്. അന്ന് വായ്പയില്‍ നോര്‍ത്ത് ഈസ്റ്റ് യുനനൈറ്റഡിന്റെ താരമായിരുന്നു അദ്ദേഹം. സീസണിനു ശേഷം ഐ ലീഗ് ക്ലബ്ബായ സാല്‍ഗോക്കര്‍ ഗോവയിലെത്തിയ സെയ്ത്യാസെന്‍ തൊട്ടടുത്ത സീസണില്‍ സ്ഥിരം കരാറില്‍ നോര്‍ത്ത് ഈസ്റ്റില്‍ തിരിച്ചെത്തി. 2016 സീസണിനു ശേഷം ഐ ലീഗ് ടീം ഡിഎസ്‌കി ശിവാനിയന്‍സിലേക്ക് വായ്പയയില്‍ താരം ചേക്കേറി. ഈ സീസണിലെ ഐഎസ്എല്ലില്‍ ഡല്‍ഹി സെയ്ത്യാസെനിനെ തങ്ങളുടെ തട്ടകത്തിലേക്കു കൊണ്ടുവരികയായിരുന്നു.

Story first published: Monday, March 26, 2018, 9:10 [IST]
Other articles published on Mar 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+