Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗദി ഫുട്‌ബോളില്‍ വിപ്ലവം; സംഘാടക രംഗത്തേക്ക് ആദ്യമായി വനിതകള്‍

റിയാദ്: സ്ത്രീകളെ പല രംഗത്തുനിന്നും അകറ്റി നിര്‍ത്തന്ന സൗദി അറേബ്യയില്‍ ഇതാദ്യമായി ഫുട്‌ബോള്‍ സംഘാടന രംഗത്തേക്ക് വനിതകളെ തെരഞ്ഞെടുത്തു. സൗദി അറേബ്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എസ്എഎഫ്എഫ്) ആണ് വിപ്ലവകരമായ തീരുമാനമെടുത്തത്. അദ്വ അല്‍ ആരീഫി, റഹീം അല്‍ ഒനൈസാന്‍ എന്നിവരെയാണ് സംഘടനയില്‍ അംഗങ്ങളാക്കിയത്. കൂടാതെ ഖ്വാസി ബിന്‍ അബ്ദുള്‍ അസീസ് അല്‍ ഫവാസിനെ എസ്എഎഫ്എഫ് പ്രസിഡന്റായും തെരഞ്ഞെടുത്തു.

അന്ന് ഇന്ത്യന്‍ ഭാവി സൂപ്പര്‍ താരം, ഇന്ന് ചിത്രത്തില്‍ പോലുമില്ല!! ഇവര്‍ക്കു സംഭവിച്ചത്...
ഫിബ്രുവരിയില്‍ അദ്വ അല്‍ ആരീഫിയെ ആദ്യ വനിതാ കമ്മറ്റി മെമ്പറായി തെരഞ്ഞെടുത്തിരുന്നതായി എസ്എഎഫ്എഫ് വ്യക്തമാക്കി. ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ അനുവാദമില്ലാതിരുന്ന സൗദി വനിതകളെ കഴിഞ്ഞ ജനുവരിയില്‍ അതിനനുവദിച്ചിരുന്നു. സൗദി ചെസ് ഫെഡറേഷന്‍ പ്രസിഡന്റായിരുന്നു അല്‍ ഫവാസ് സൗദി രാജകുമാരന്റെ അടുപ്പക്കാരന്‍ കൂടിയാണ്.

football

വനിതകള്‍ ഫുട്‌ബോള്‍ സംഘാടന രംഗത്തെത്തുന്നതോടെ സൗദിയില്‍ സ്ത്രീപുരുഷ വേര്‍തിരിവിന്റെ മറ്റൊരു അധ്യായത്തിന് കൂടിയാണ് വിരാമമാകുന്നത്. ഏഷ്യയിലെ ഫുട്‌ബോള്‍ ശക്തികളിലൊന്നാണ് സൗദി അറേബ്യ. റഷ്യ ലോകകപ്പില്‍ പങ്കെടുത്ത ടീം അടുത്ത തവണ ഖത്തറില്‍വെച്ച് നടക്കാനിരിക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുമോ എന്ന കാര്യം ഉറപ്പില്ല. നാളുകളായി തുടരുന്ന ശത്രുത സൗദിയെ ബഹിഷ്‌കരണത്തിലെത്തിച്ചേക്കാന്‍ ഇടയുണ്ട്.

Story first published: Thursday, October 4, 2018, 18:26 [IST]
Other articles published on Oct 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+