സൗദിയും ഈജിപ്തും നേര്‍ക്കുനേര്‍; നാണക്കേട് മറയ്ക്കാന്‍ ഇരു ടീമുകളും
മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് എ യില്‍ നിന്നും പുറത്തായിക്കഴിഞ്ഞ സൗദി അറേബ്യയും ഈജിപ്തും തിങ്കളാഴ്ച ഏറ്റുമുട്ടുന്നു. ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് വോള്‍ഗോഗ്രാഡ് അരീനയിലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇരു ടീമുകളും ലോകകപ്പില്‍ ഒരു ജയമെങ്കിലും നേടി മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
സൂപ്പര്‍താരം മുഹമ്മദ് സലയുടെ അസാന്നിധ്യത്തില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയ ഈജിപ്ത് അവസാന നിമിഷം യുറുഗ്വയോട് തോറ്റിരുന്നു. രണ്ടാം മത്സരത്തില്‍ റഷ്യയ്‌ക്കെതിരെ സല കളിച്ചെങ്കിലും ടീം 3-1 എന്ന സ്‌കോറിന് തോറ്റു. സൗദിക്കെതിരെ വിജയിച്ച് നാട്ടിലേക്ക് തലയുയര്‍ത്തി മടങ്ങാനാകും ടീമിന്റെ ശ്രമം. സല ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ക്കൊപ്പം ലോകകപ്പില്‍ ഇറങ്ങാതിരുന്നവര്‍ക്കും ഈജിപ്ത് അവസരം നല്‍കിയേക്കും.

റഷ്യയോട് ഉദ്ഘാടന മത്സരത്തില്‍ 5-0ത്തിന് തോറ്റ സൗദി അറേബ്യ യുറുഗ്വയോട് 1-0ത്തിനും തോറ്റതോടെയാണ് ലോകകപ്പില്‍ നിന്നും പുറത്തായത്. വലിയ പ്രതീക്ഷയുമായെത്തിയ ഏഷ്യന്‍ ശക്തികള്‍ മോശം പ്രകടനമാണ് റഷ്യയില്‍ പുറത്തെടുത്തത്. അതുകൊണ്ടുതന്നെ സ്വന്തം രാജ്യത്ത് വലിയ അച്ചടക്ക നടപടി ടീം അംഗങ്ങളെ കാത്തിരിക്കുകയാണ്. ഇത് ഒഴിവാക്കാനായി അവസാന മത്സരത്തില്‍ ഈജിപ്തിനെ തോല്‍പ്പിക്കുകയാകും സൗദിയുടെ ലക്ഷ്യം. നേരത്തെ ആറുതവണ ഏറ്റുമുട്ടിയപ്പോള്‍ നാലുതവണയും ഈജിപ്തിനായുന്നു ജയം. റഷ്യയിലും ഈജിപ്തിന് മേല്‍ക്കൈ ലഭിക്കുമെന്നാണ് പ്രവചനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications