Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ടീം അംഗത്തെ മലയാളത്തില്‍ പ്രഖ്യാപിച്ച് സൗദി; മലയാളികളോട് ഇത്ര സ്‌നേഹമോ?

റിയാദ്: ലോകകപ്പ് ഫുട്‌ബോള്‍ ജ്വരം മലയാളികള്‍ക്ക് എത്രമാത്രം ഉണ്ടെന്ന് ലോകത്തിലെ പല രാജ്യങ്ങളിലെ കളിക്കാര്‍ക്കും അറിയാവുന്ന കാര്യമാണ്. ലോകകപ്പിനിറങ്ങാനൊരുങ്ങുന്ന സൗദി അറേബ്യയ്ക്കും മലയാളികളുടെ ഫുട്‌ബോള്‍ ഭ്രാന്തിനെക്കുറിച്ച് നന്നായി അറിയാം. അതുകൊണ്ടുതന്നെയാണ് തങ്ങളുടെ ദേശീയ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അവര്‍ മലയാളിക്ക് സര്‍പ്രൈസ് നല്‍കിയതും.

fifa

പ്രത്യേകമായി തയ്യാറാക്കിയ വീഡിയോയിലൂടെയാണ് സൗദി 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഓരോ താരത്തെ പ്രഖ്യാപിക്കുമ്പോഴും സൗദിയുടെ ജീവിതവും സംസ്‌കാരവും പശ്ചാത്തലമാകുന്ന രംഗങ്ങള്‍ കടന്നുവന്നു. അവസാനമായാണ് മധ്യനിര താരം അബ്ദുല്‍ മാലിക് അല്‍ഖൈബരിയെ പ്രഖ്യാപിക്കുന്നത്.

ബാര്‍ബര്‍ ഷോപ്പിലെ റേഡിയോയില്‍ മലയാളത്തില്‍ അറിയിപ്പ് വരുന്ന രീതിയിലാണ് അബ്ദുള്‍ മാലിക്കിന്റെ പേര് പരസ്യമാക്കിയത്. 'ലോകകപ്പിനുള്ള സൗദി ടീമിന്റെ പട്ടികയില്‍ അബ്ദുല്‍ മാലിക് അല്‍ബൈരി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?' എന്നായിരുന്നു അറിയിപ്പ്. സൗദി അറേബ്യയില്‍ വലിയൊരു വിഭാഗം മലയാളികള്‍ ആയതുകൊണ്ടായിരിക്കാം മലയാളികള്‍ക്ക് സര്‍പ്രൈസ് ആയി ഇത്തരമൊരു രംഗം ഉള്‍പ്പെടുത്തിയതെന്നാണ് സൂചന. വീഡിയോ പുറത്തുവന്നതോടെ മലയാളി ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തിലാണ്. ആയിരക്കണക്കിന് ആളുകളാണ് വീഡിയോ സോഷ്യല്‍ മീഡിയവഴി പങ്കുവക്കുന്നതും കാണാനെത്തുന്നതും.

Story first published: Wednesday, June 6, 2018, 12:43 [IST]
Other articles published on Jun 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+