Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ്: ലെബ്‌നാനെയും കീഴടക്കി സൗദി അറേബ്യ; തുടര്‍ ജയത്തോടെ പ്രീക്വാര്‍ട്ടറില്‍

ദുബായ്: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മുന്‍ ചാംപ്യന്‍മാരായ സൗദി അറേബ്യ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ഇയില്‍ ലെബ്‌നാനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സൗദിയുടെ മുന്നേറ്റം. നേരത്തെ, ഗ്രൂപ്പിലെ ആദ്യ മല്‍സരത്തില്‍ ഉത്തര കൊറിയയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് സൗദി തകര്‍ത്തിരുന്നു.

asian cup

ലെബ്‌നാനെതിരേ ഏകപക്ഷീയമായിരുന്നു സൗദിയുടെ പ്രകടനം. പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയ സൗദിക്കു മുന്നില്‍ ലെബ്‌നാന്‍ നിഷ്പ്രഭമാവുകയായിരുന്നു. സൗദിക്കു വേണ്ടി 12ാം മിനിറ്റില്‍ ഫഹാദ് അല്‍ മുവല്ലാദും 67ാം മിനിറ്റില്‍ ഹുസെയ്ന്‍ അല്‍ മൊഗാവിയുമാണ് ലക്ഷ്യംകണ്ടത്. സൗദിക്കെതിരായ തോല്‍വിയോടെ ലെബ്‌നാന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം ഏതാണ്ട് തുലാസിലായി. ടൂര്‍ണമെന്റില്‍ ലെബ്‌നാന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വി കൂടിയാണിത്.
Story first published: Sunday, January 13, 2019, 11:09 [IST]
Other articles published on Jan 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+