Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്ലാസിക്കില്‍ ലിവര്‍പൂള്‍... ബാഴ്‌സ, സിറ്റി, ചെല്‍സി, ആഴ്‌സനല്‍, ബയേണ്‍ ടീമുകള്‍ക്കും ജയം

ലണ്ടന്‍/മാഡ്രിഡ്/റോം/മ്യൂണിക്ക്: ലീഗ് ഫുട്‌ബോള്‍ മല്‍സരങ്ങളില്‍ വമ്പന്‍മാരെല്ലാം വിജയത്തോടെ മുന്നേറിയപ്പോള്‍ സ്പാനിഷ് ലീഗില്‍ മുന്‍ ജേതാക്കളായ റയല്‍ മാഡ്രിഡിന് സമനില കുരുക്ക് നേരിട്ടു.

പ്രീമിയര്‍ ലീഗിലെ ക്ലാസിക്കില്‍ ലിവര്‍പൂള്‍ 2-1ന് ടോട്ടനം ഹോട്‌സ്പറിനെയും നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി 3-0ന് ഫുള്‍ഹാമിനെയും ചെല്‍സി 4-1ന് കാര്‍ഡിഫ് സിറ്റിയെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-1ന് വാട്‌ഫോര്‍ഡിനെയും ആഴ്‌സനല്‍ 2-1ന് ന്യൂകാസില്‍ യുനൈറ്റഡിനെയും ബേണ്‍മൗത്ത് 4-2ന് ലെസ്റ്റര്‍ സിറ്റിയെയും ക്രിസ്റ്റല്‍ പാലസ് 1-0ന് ഹഡേര്‍സ്ഫീല്‍ഡിനെയും തോല്‍പ്പിച്ചു.

football

ചെല്‍സിക്കു വേണ്ടി ഈഡന്‍ ഹസാര്‍ഡ് ഹാട്രിക്ക് ഗോളുമായി തിളങ്ങി. ചെല്‍സിയുടെയും ലിവര്‍പൂളിന്റേയും തുടര്‍ച്ചയായ അഞ്ചാം ജയം കൂടിയാണിത്. ഗോള്‍ മാര്‍ജിനില്‍ ലിവര്‍പൂളിനെ പിന്തള്ളി ചെല്‍സി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ 2-1ന് റയല്‍ സോസിഡാഡിനെ തോല്‍പ്പിച്ചപ്പോള്‍ റയല്‍ മാഡ്രിഡിനും അത്‌ലറ്റികോ മാഡ്രിഡിനും സമനില വഴങ്ങേണ്ടിവന്നു. റയല്‍ 1-1ന് അത്‌ലറ്റിക് ബില്‍ബാവോയുമായും അത്‌ലറ്റികോ 1-1ന് ഐബറുമായുമാണ് സമനില വഴങ്ങിയത്. വലന്‍സിയയും ബെറ്റിസും ഗോള്‍രഹിതമായി പിരിഞ്ഞു.

സോസിഡാഡിനെതിരേ ലൂയിസ് സുവാറസും ഉസ്മാനെ ഡെംബെലയുമാണ് ബാഴ്‌സയ്ക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. ബാഴ്‌സയുടെ തുടര്‍ച്ചയായ നാലാം ജയം കൂടിയാണിത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ബാഴ്‌സ ഒന്നാമതും റയല്‍ രണ്ടാം സ്ഥാനത്തുമാണുള്ളത്.

ജര്‍മന്‍ ലീഗില്‍ നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിക്ക് 3-1ന് ബയേര്‍ ലെവര്‍ക്യൂസനെ പരാജയപ്പെടുത്തി. ടൊലിസ്സോ, ആര്യന്‍ റോബന്‍, ജെയിംസ് റോഡ്രിഗസ് എന്നിവരാണ് ബയേണിനു വേണ്ടി വലകുലുക്കിയത്. ലീഗ് സീസണില്‍ ബയേണിന്റെ തുടര്‍ച്ചയായ മൂന്നാം ജയം കൂടിയാണിത്.

ഇറ്റാലിയന്‍ ലീഗില്‍ നാപ്പോളി 1-0ന് ഫിയൊറെന്റീനയെയും പാര്‍മ 1-0ന് ഇന്റര്‍മിലാനെയും സംഡോറിയ 5-0ന് ഫ്രോസിനോനിനെയും തോല്‍പ്പിച്ചു. യുവന്റസിനു പിറകിലായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് നാപ്പോളി.

Story first published: Sunday, September 16, 2018, 15:55 [IST]
Other articles published on Sep 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+