Santosh Trophy: വീണ്ടുമെത്തി, കാല്‍പ്പന്തിന്‍ വസന്തം- കേരളാ ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രധാനമപ്പെട്ട ഫുട്‌ബോള്‍ മാമാങ്കമായ സന്തോഷ് ട്രോഫിയുടെ പുതിയൊരു സീസണിനു തുടക്കമാവുകയാണ്. പ്രാഥമിക റൗണ്ട് പോരാട്ടങ്ങള്‍ക്കു മുന്നോടിയായി കേരളത്തിന്റെ 22 അംഗ സംഘത്തെ പ്രഖ്യാപിച്ചു. ഗോള്‍കീപ്പര്‍ വി മിഥുനിന്റെ കീഴില്‍ യുവത്വത്തിനു പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നിലവിലെ സംഘത്തിലെ 16 പേരും ആദ്യമായി കളിക്കുന്ന ടൂര്‍ണമെന്റ് കൂടിയാണിത്.
കഴിഞ്ഞ തവണ മലപ്പുറത്ത് ചൂടിയ കിരീടം നിലനിര്‍ത്തുകയാണ് ഇത്തവണ കേരളത്തിന്റെ ലക്ഷ്യം. കരുത്തരായ ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയായിരുന്നു കേരളത്തിന്റെ കിരീടധാരണം. കഴിഞ്ഞ എഡിഷനില്‍ കേരളം കിരീടമണിഞ്ഞത് ബിനോ ജോര്‍ജിന്റെ ശിക്ഷണത്തിലായിരുന്നു. എന്നാല്‍ പുതിയ സീസണില്‍ കേരളത്തെ പരിശീലിപ്പിക്കുന്നത് പിബി രമേഷാണ്. കഴിഞ്ഞ ദേശീയ ഗെയിംസില്‍ റണ്ണറപ്പായ കേരളത്തെ പരിശീലിപ്പിച്ചത് അദ്ദേഹമായിരുന്നു.

ഈ മാസം 26 മുതല്‍ കോഴിക്കോടാണ് സന്തോഷ് ട്രോഫിയുടെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ നടക്കുന്നത്. ജനുവരി എട്ടിനു പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ അവസാനിക്കും. രാജസ്ഥാന്‍, ബിഹാര്‍, മിസോറാം, ആന്ധ്ര പ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലാണ് കേരളത്തിന്റെ സ്ഥാനം. ഇത്തവണ സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ നടക്കുന്നത് സൗദി അറേബ്യയിലാണ്.
കേരളാ ടീം
ഗോള്‍കീപ്പര്‍മാര്‍- വി മിഥുന്‍ (കണ്ണൂര്‍), അജ്മല്‍ പിഎ (മലപ്പുറം), അല്‍കേഷ് രാജ് (തൃശൂര്‍).
ഡിഫന്‍ഡര്‍മാര്‍- എം മനോജ് (തിരുവനന്തപുരം), ആര്‍ ഷിനു (തിരുവനന്തപുരം), കെ അമീന്‍ (മലപ്പുറം), ബെല്‍ജിന്‍ ബോള്‍സ്റ്റര്‍ (തിരുവനന്തപുരം), യു മുഹമ്മദ് സലീം (മലപ്പുറം), സച്ചു സിബി (ഇടുക്കി), അഖില്‍ കെ ചന്ദ്രന്‍(എറണാകുളം), ജെ ജെറിറ്റോ (തിരുവനന്തപുരം).
മിഡ്ഫീല്‍ഡര്‍മാര്‍- റിഷിദത്ത് (തൃശൂര്‍), എം റാഷിദ് (കാസറഗോഡ്), ഗിഫ്റ്റി സി ഗ്രാഷ്യസ് (വയനാട്), നിജോ ഗില്‍ബര്‍ട്ട് (തിരുവനന്തപുരം), പി അജീഷ് (തിരുവനന്തപുരം), റിസ്വാന്‍ (കാസറഗോഡ്), വൈശാഖ് മോഹന്‍ (എറണാകുളം), കെകെ അബ്ദുള്‍ റഹീം (മലപ്പുറം).
സ്ട്രൈക്കേഴ്‌സ്- എം വിഘ്‌നേഷ് (തിരുവനന്തപുരം), ബി നരേഷ്(എറണാകുളം), ജെ ജോണ്‍ പോള്‍ (തിരുവനന്തപുരം).
കോച്ചിങ് സംഘം
പിബി രമേഷ് (മുഖ്യ കോച്ച്) ബിനീഷ് കിരണ്‍ (അസിസ്റ്റന്റ് കോച്ച്) കെകെ ഹമീദ് (ഗോള്‍കീപ്പിങ് കോച്ച്), ആര്‍ അക്ഷയ് (ഫിസിയോ), മുഹമ്മദ് റഫീഖ് (മാനേജര്‍).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications