സന്തോഷ് ട്രോഫി; നിലവിലെ ചാമ്പ്യന്മാരായ കേരളം ഫൈനല്‍ റൗണ്ടിലെത്താതെ പുറത്ത്
നെയ്വേലി: നിലവിലെ ചാമ്പ്യന്മാരായ കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായി. ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ രണ്ട് ഗോള്‍ മാര്‍ജിനില്‍ ജയം തേടിയിറങ്ങിയ കേരളം സര്‍വീസസിനോട് ഒരു ഗോളിന് തോറ്റാണ് പുറത്തായത്. ഗ്രൂപ്പ് ഘട്ടത്തിലെ ഒരു മത്സരം പോലും ജയിക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല.
പ്രതീക്ഷകളും കാത്തിരിപ്പും അവസാനിച്ചു; കണ്ടെടുത്ത മൃതദേഹം സലയുടേത്
ആദ്യ രണ്ട് മത്സരത്തിലും സമനില വഴങ്ങിയതിനാല്‍ മൂന്നാം മത്സരം കേരളത്തിന് നിര്‍ണായകമായിരുന്നു. എന്നാല്‍, ടൂര്‍ണമെന്റില്‍ ഒരൊറ്റ ഗോള്‍ പോലും എതിര്‍ വലയിലെത്തിക്കാനാകാതെ കേരളം മടങ്ങി. വിജയത്തോടെ സര്‍വീസസ് ഫൈനല്‍ റൗണ്ടിലുമെത്തി. പുതുച്ചേരി, തെലങ്കാന എന്നിവര്‍കൂടി അടങ്ങിയ ഗ്രൂപ്പില്‍ തെലങ്കാനയാണ് രണ്ടാം സ്ഥാനത്ത്.

ജയം തേടിയിറങ്ങിയ കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് 63-ാം മിനിറ്റിലാണ് വികാസ് ഥാപ്പയിലൂടെ സര്‍വീസസിന്റെ വിജയഗോള്‍ വന്നത്. ഗോള്‍ തിരിച്ചടിക്കാന്‍ കേരളം ശ്രമിക്കവെ പ്രതിരോധ താരം അലക്സ് സാജി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകകൂടി ചെയ്തതോടെ കേരളത്തിന്റെ പതനം പൂര്‍ത്തിയായി. മുന്‍ താരം വിപി ഷാജിയുടെ പരിശീലനത്തിലിറങ്ങിയ കേരളത്തിനെ മികച്ച സ്‌ട്രൈക്കര്‍മാരുടെ അഭാവമാണ് തിരിച്ചടിയായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications