Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'സന്തോഷത്തോടെ' കേരളത്തിന്റെ കുതിപ്പ്, ഹാട്രിക്ക് വിജയത്തോടെ ഫൈനല്‍ റൗണ്ടില്‍

1

കൊച്ചി: സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഹാട്രിക്ക് വിജയവുമായി കേരളം ഫൈനല്‍ റൗണ്ടിലേക്കു മുന്നേറി. ദക്ഷിണ മേഖല യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയിലെ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ പുതുച്ചേരിയ കെട്ടുകെട്ടിച്ചാണ് കേരളം അടുത്ത റൗണ്ടിലെത്തിയിരിക്കുന്നത്. ആദ്യ രണ്ടു മല്‍സരങ്ങളിലും വമ്പന്‍ മാര്‍ജിനില്‍ ജയിച്ച കേരളത്തിനു ഫൈനല്‍ റൗണ്ടിലേക്കു ടിക്കറ്റുറപ്പിക്കാന്‍ ഈ കളിയില്‍ സമനില മാത്രം മതിയായിരുന്നു. പക്ഷെ കേരളം സമനില കൊണ്ട് തൃപ്തിപ്പെടാന്‍ ഒരുക്കമല്ലായിരുന്നു. പുതുച്ചേരിയെ 4-1നു തുരത്തി കേരളം കുതിക്കുകയായിരുന്നു. മൂന്നു കളികളിലും ജയിച്ച് ഒമ്പതു പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായാണ് കേരളം ഫൈനല്‍ റൗണ്ടിലെത്തിയത്.

നിജോ ഗില്‍ബേര്‍ട്ട് (21) അര്‍ജുന്‍ ജയരാജ് (24), പിഎന്‍ നൗഫല്‍ (55), വി ബുജൈര്‍ (57) എന്നിവരാണ് കേരളത്തിനു വേണ്ടി വല കുലുക്കിയത്. പുതുച്ചേരിയുടെ ആശ്വാസ ഗോള്‍ 39ാം മിനിറ്റില്‍ ആന്‍സണിന്റെ വകയായിരുന്നു. നേരത്തേ ആദ്യത്തെ രണ്ടു കളികളിലും ഗോള്‍മഴ പെയിച്ചായിരുന്നു കേരളം കരുത്തുകാട്ടിയത്. ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കു തകര്‍ത്തു കൊണ്ട് തുടങ്ങിയ കേരളം രണ്ടാമത്തെ മല്‍സരത്തില്‍ ആന്തമാന്‍ ആന്റ് നിക്കോബാറിനെയും വാരിക്കളഞ്ഞു. എതിരില്ലാത്ത ഒമ്പതു ഗോളുകളുടെ വിജയമായിരുന്നു കേരളം ആഘോഷിച്ചത്.

മുന്‍ മല്‍സരങ്ങളിലേതു പോലെ പുതുച്ചേരിക്കെതിരേയും അറ്റാക്കിങ് ഫുട്‌ബോളായിരുന്നു കേരളം കാഴ്ചവച്ചത്. 21ാം മിനിറ്റില്‍ വിവാദ പെനല്‍റ്റിയില്‍ നിന്നാണ് നിജോ കേരളത്തിനെ മുന്നിലെത്തിച്ചത്. മൂന്നു മിനിറ്റിനകം അര്‍ജുന്‍ കേരളത്തിന്റെ ലീഡുയര്‍ത്തി. മനോഹരമായ പാസിങ് ഗെയിം കളിച്ചാണ് കേരളം ലക്ഷ്യം കണ്ടത്. ടീമംഗം ബോക്‌സിനു പുറത്തു നിന്നു നല്‍കിയ ത്രൂബോളുമായി ഒറ്റയ്ക്ക് ബോക്‌സിനകത്തേക്കു ഓടിക്കയറിയ അര്‍ജുന്‍ ഗോളിക്ക് ഒരു പഴുതും നല്‍കാതെ ഗ്രൗണ്ട് ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു.

39ാം മിനിറ്റില്‍ കേരളത്തെ ഞെട്ടിച്ചുകൊണ്ട് പുതുച്ചേരി ആദ്യത്തെ ഗോള്‍ മടക്കി യോഗ്യതാ റൗണ്ടില്‍ കേരളം ആദ്യമായി വഴങ്ങിയ ഗോള്‍ കൂടിയായിരുന്നു ഇത്. ഇടതു വിങില്‍ നിന്നും സഹതാരം നല്‍കിയ മികച്ചൊരു പാസ് വലതു വിങിലൂടെ ഒറ്റയ്ക്കു പിടിച്ചെടുത്ത് ബോക്‌സിലേക്കു കയറിയ മികച്ചൊരു ഷോട്ടിലൂടെ വലയ്ക്കുള്ളിലാക്കുകയായിരുന്നു.

ആദ്യപകുതിയില്‍ കേരളം 2-1ന്റെ ലീഡുമായാണ് ഗ്രൗണ്ട് വിട്ടത്. 55ാം മിനിറ്റില്‍ നൗഫലിലൂടെ കേരളം മൂന്നാം ഗോള്‍ നേടി. സ്വന്തം ഗോള്‍മുഖത്തു നിന്നും തുടങ്ങിയ മുന്നേറ്റത്തില്‍ നിന്നായിരുന്നു കേരളം ലക്ഷ്യം കണ്ടത്. പുതുച്ചേരി താരങ്ങള്‍ക്കു പന്ത് ടച്ച് ചെയ്യാനുള്ള അവസരം പോലും കേരളം നല്‍കിയില്ല. വലതു വിങിലൂടെ പറന്നെത്തി സഹതാരം ബോക്‌സിനു കുറുകെ നീട്ടി നല്‍കിയ മനോഹരമായ ക്രോസ് സെക്കന്റ് പോസ്റ്റിലൂടെ ഓടിക്കയറിയ നൗഫലിനു വലയിലേക്കു തട്ടിയിടേണ്ട ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടു മിനിറ്റിനകം വിജയമുറപ്പാക്കിക്കൊണ്ട് കേരളം നാലാം ഗോളും നേടി. മൂന്നാം ഗോളിനു ഏറെക്കുറെ സമാനമായിരുന്നു ഈ ഗോള്‍. ആംഗിള്‍ മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളൂ. ഇത്തവണ ഇടതു വിങില്‍ നിന്നായിരുന്നു ക്രോസ് വന്നത്. ബോക്‌സിനു കുറുകെ ടീമംഗം നല്‍കിയ ക്രോസ് സെക്കന്റ് പോസ്റ്റിന് അരികില്‍ നിന്നും ബുജൈര്‍ വലയിലേക്കു തട്ടിയിട്ടു.

കേരളത്തിന്റെ പ്ലെയിങ് ഇലവന്‍

വി മിഥുന്‍ (ക്യാപ്റ്റന്‍, ഗോള്‍കീപ്പര്‍), മുഹമ്മദ് സഹീഫ്, മുഹമ്മദ് ആസിഫ്, ജി സഞ്ജു, പി അഖില്‍, ജെസിന്‍ ടികെ, എം മുഹമ്മദ് സഫ്‌നാദ്, കെ മുഹമ്മദ് റഷീദ്, പിടി മുഹമ്മദ് ബാസിത്ത്, അര്‍ജുന്‍ ജയരാജ്, നിജോ ഗില്‍ബേര്‍ട്ട്.

Story first published: Sunday, December 5, 2021, 17:44 [IST]
Other articles published on Dec 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+