Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്തോഷ് ട്രോഫി: കേരളത്തിന്റെ ഗോള്‍വിരുന്ന്, അന്തംവിട്ട് ആന്തമാന്‍!- ജയം 9-0ന്

1
സന്തോഷ് ട്രോഫിയിൽ ആന്തമാനെ കൊന്നു കൊലവിളിച്ച് കേരളം

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമമന്റില്‍ മുന്‍ ജേതാക്കളായ കേരളത്തിന്റെ ഗോള്‍വിരുന്ന്. കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന സൗത്ത് സോണ്‍ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ബി മല്‍സരത്തില്‍ ആന്തമാന്‍ ആന്റ് നിക്കോബാറിനെ കേരളം നാണംകെടുത്തി. ഒന്നിനു പിറകെ ഒന്നായി ഗോളുകള്‍ പിറന്ന കളിയില്‍ എതിരില്ലാത്ത ഒമ്പതു ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ വിജയം. നേരത്തേ ആദ്യ മല്‍സരത്തില്‍ ലക്ഷദ്വീപിനെ 5-0നും കേരളം മുക്കിയിരുന്നു.

കേരളത്തിന്റെ അറ്റാക്കിങ് ഫുട്‌ബോളിനു മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ നിന്ന ആന്തമാനെയാണ് സ്‌റ്റേഡിയത്തില്‍ കണ്ടത്. ഒരു പരിശീലന മല്‍സരം കളിക്കുന്ന ലാഘവത്തോടെയായിരുന്നു കേരളം ഗോളുകള്‍ അടിച്ചുകൂട്ടിയത്. ഇനി പോണ്ടിച്ചേരിക്കെതിരേ ഒരു മല്‍സരമാണ് കേരളത്തിനു ഗ്രൂപ്പില്‍ ബാക്കിയുള്ളത്. ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് കേരളം ഏറെക്കുറെ ഉറപ്പാക്കിക്കഴിഞ്ഞു. ആന്തമാനെതികേ കേരളത്തിനു വേണ്ടി മൂന്നു താരങ്ങള്‍ ഇരട്ടഗോളുകള്‍ വീതം നേടി. നിജോ ഗില്‍ബേര്‍ട്ട് (39, 81), ജെസിന്‍ (45+1, 45+2), സഫ്‌നാദ് (80, 90+2) എന്നിവരാണ് ഇരട്ടഗോളുകളുമായി കസറിയത്. വിബിന്‍ തോമസ് (64), അര്‍ജുന്‍ ജയരാജ് (70), സല്‍മാന്‍ (85) എന്നിവരാണ് കേരളത്തിന്റെ മറ്റു സ്‌കോറര്‍മാര്‍.

ആദ്യപകുതിയില്‍ 3-0ന്റെ ലീഡ് മാത്രമേ കേരളത്തിനുണ്ടായിരുന്നുള്ളൂ. എന്നാല്‍ രണ്ടാംപകുതിയില്‍ ആറു ഗോളുകളാണ് കേരളം അടിച്ചുകൂട്ടിയത്. തുടക്കം മുതല്‍ കേരളം ഗോള്‍ദാഹത്തോടെ കളിച്ചെങ്കിലും അക്കൗണ്ട് തുറക്കാന്‍ 39ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. റീബൗണ്ടില്‍ നിന്നായിരുന്നു ഈ ഗോള്‍. ഇടതു പോസ്റ്റില്‍ ഇടിച്ചുതെറിച്ച ബോള്‍ ഓടിയെത്തിയ ഗില്‍ബേര്‍ട്ട് ഒഴിഞ്ഞ വലയിലേക്കു തട്ടിയിടുകയായിരുന്നു. ഇഞ്ചുറിടൈമില്‍ ജെസിന്‍ രണ്ടാം ഗോള്‍ നേടി. ത്രൂപാസിനൊടുവില്‍ ബോക്‌സിനകത്തു നിന്നായിരുന്നു ജെസിന്‍ ഷോട്ടുതിര്‍ത്തത്. തൊട്ടടുത്ത മിനിറ്റില്‍ ജെസിന്‍ വീണ്ടും വല കുലുക്കി. ഇടംകാല്‍ ഷോട്ടിലൂടെയാണ് ബോക്‌സിനകത്തു നിന്നും താരം ലക്ഷ്യം കണ്ടത്.

രണ്ടാംപകുതിയിലും കേരളം അറ്റാക്കിങ് ഗെയിം തുടര്‍ന്നു. പക്ഷെ നാലാം ഗോള്‍ പിറന്നത് 64ാം മിനിറ്റിലായിരുന്നു. ഇടതു വിങില്‍ നിന്നുള്ള കോര്‍ണര്‍ കിക്ക് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ വിബിന്‍ തോമസ് വലയ്ക്കുള്ളിലാക്കുകയായിരുന്നു. 70ാം മിനിറ്റില്‍ കേരളം അഞ്ചാം ഗോള്‍ കണ്ടെത്തി. ബോക്‌സിനു പുറത്തു നിന്നും അര്‍ജുന്‍ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോളിയെ നിസ്സഹായനാക്കി വലയില്‍ തുളഞ്ഞു കയറുകയായിരുന്നു.

80ാം മിനിറ്റല്‍ കേരളം സ്‌കോര്‍ 6-0 ആക്കി. ഇടതു വിങില്‍ നിന്നുള്ള ക്രോസിനൊടുവില്‍ ക്ലോസ്‌റേഞ്ച് ഷോട്ടിലൂടെയാണ് സഫ്‌നാദ് ലക്ഷ്യം കണ്ടത്. തൊട്ടടുത്ത മിനിറ്റില്‍ ഗില്‍ബേര്‍ട്ടിലൂടെ കേരളം ലീഡുയര്‍ത്തി. ഇടതു വിങിലൂടെയുള്ള നീക്കത്തിനൊടുവില്‍ സഹതാരം നല്‍കിയ മനോഹരമായ ക്രോസ് ഗില്‍ബേര്‍ട്ട് വലയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു. ഇതുകൊണ്ടും കേരളത്തിനു മതിയായില്ല. സല്‍മാനും സഫ്‌നാദും ഓരോ ഗോളുകള്‍ കൂടി നേടി വിജയം 9-0 ആക്കുകയായിരുന്നു.

Story first published: Friday, December 3, 2021, 11:56 [IST]
Other articles published on Dec 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+