Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ട് ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു, കേരളത്തിന് കടുപ്പം

1

ഡല്‍ഹി: കേരളം വേദിയാവുന്ന 75ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മല്‍സരങ്ങളുടെ ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുകകയാണ്. യോഗ്യതാ റൗണ്ട് കളിച്ചെത്തിയ 10 ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരയ്ക്കുക. അഞ്ചു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളിലായാണ് ഇവരെ ഫൈനല്‍ റൗണ്ടില്‍ ഇറങ്ങുക. മരണഗ്രൂപ്പായി മാറിയ ഗ്രൂപ്പ് എയിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്. കേരളത്തെക്കൂടാതെ മുന്‍ ജേതാക്കളായ പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നിവരും മേഖാലയ, ഈ സീസണിലെ സര്‍പ്രൈസ് ടീമായ രാജസ്ഥാന്‍ എന്നിവരുമാണ് ഗ്രൂപ്പ് എയിലുള്ളത്.

നിലവിലെ ചാംപ്യന്‍മാരായ സര്‍വീസസ് ഗ്രൂപ്പ് ബിയിലാണ്. മണിപ്പൂര്‍, കര്‍ണാടക, ഒഡീഷ, ഗുജറാത്ത് എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍. ഇന്ത്യന്‍ ഫുട്‌ബോളിലെ പവര്‍ഹൗസുകളായ ഗോവയെ പിന്തള്ളിയാണ് ഗുജറാത്ത് ഫൈനല്‍ റൗണ്ടിലേക്കു ടിക്കറ്റെടുത്തത്. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെയായിരിക്കും ടൂര്‍ണമെന്റ് നടക്കുക. മലപ്പുറം ജില്ലയിലെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നീവിടങ്ങളിലായിരിക്കും മല്‍സരങ്ങള്‍. ഫൈനലുല്‍പ്പെടെ 23 മല്‍സരങ്ങളാണ് ഈ രണ്ടു വേദികളിലുമായി നടക്കുക.

ഗ്രൂപ്പില്‍ ഓരോ ടീമും പരസ്പരം ഒരു തവണയായിരിക്കും ഏറ്റുമുട്ടുന്നത്. പോയിന്റ് പട്ടികരയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമി ഫൈനലിലേക്കു യോഗ്യത നേടുകയും ചെയ്യും. രാജസ്ഥാനുമായിട്ടാണ് ഫൈനല്‍ റൗണ്ടില്‍ കേരളത്തിന്റെ ആദ്യ പോരാട്ടം. നിലവിലെ ജേതാക്കളായ സര്‍വീസസിന്റെ ആദ്യ എതിരാളികള്‍ മണിപ്പൂരാണ്. നേരത്തേ യോഗ്യതാ റൗണ്ടില്‍ മിസോറാമിനെ പിന്തള്ളി ഫൈനല്‍ റൗണ്ടിലെത്തിയ ടീമാണ് മണിപ്പൂര്‍.

നേരത്തേ യോഗ്യതാറൗണ്ടില്‍ ഉജ്ജ്വല പ്രകടനം നടത്തിയാണ് കേരളം ഫൈനല്‍ റൗണ്ടില്‍ കടന്നത്. കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരാവാന്‍ കേരളത്തിനായിരുന്നു. ലക്ഷദ്വീപിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കു കെട്ടുകെട്ടിച്ചായിരുന്നു കേരളത്തിന്റെ തുടക്കം. രണ്ടാമത്തെ മല്‍സരത്തില്‍ ആന്തമാന്‍ ആന്റ് നിക്കോബാറിനെ ഒമ്പതു വിക്കറ്റിനും കേരളം മുക്കി. മുന്നാമത്തെയും അവസാനത്തെയും കളിയില്‍ പുതുച്ചേരിയെ 4-1നു തകര്‍ത്ത് കേരളം ഗ്രൂപ്പ് ജേതാക്കളാവുകയും ചെയ്തു. മൂന്നു മല്‍സരങ്ങളിലും അറ്റാക്കിങ് ഗെയിമായിരുന്നു ബിനോ ജോര്‍ജ് പരിശിപ്പിക്കുന്ന കേരള ടീം കാഴ്ചവച്ചത്.

Story first published: Thursday, January 6, 2022, 21:40 [IST]
Other articles published on Jan 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+