Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്തോഷ് ട്രോഫി; കേരളത്തിന് വിജയത്തോടെ തുടക്കം; ജോബ് ജെസ്റ്റിന് ഹാട്രിക്ക്

ബാംബോലി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ കേരളത്തിന് ജയത്തോടെ തുടക്കം. ആദ്യ മത്സരത്തില്‍ റെയില്‍വെയ്‌സിനെ 4-2 ന് തോല്‍പ്പിച്ചു. കേരളത്തിന്റെ ജോബ് ജെസ്റ്റിന് ഹാട്രിക്ക്. മത്സരം രണ്ടാം പകുതിയിലേക്ക് കടന്നപ്പോള്‍ ജോബി നേടിയ ഹാട്രിക് ഗോളാണ് കേരളത്തിന് ആധിപത്യം നല്‍കിയത്. 17ാം മിനിറ്റില്‍ മലയാളി താരം രാജേഷിന്റെ ഗോളിലൂടെ റെയില്‍വേസാണ് ലീഡെടുത്തത്.

കേരളത്തിന്റെ പ്രതിരോധത്തിന്റെ പിഴവാണ് ഗോളിന് വഴിവച്ചത്. എന്നാല്‍ 21ാം മിനിറ്റില്‍ ജോബി കേരളത്തിന് സമനില ഗോള്‍ സമ്മാനിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഫ്രീ കിക്കിലൂടെ ജോബി വീണ്ടും റെയില്‍വേസിന്റെ വല കുലുക്കുകയായിരുന്നു. ഇതോടെ കേരളം 2-1ന് മുന്നിലാവുകയായിരുന്നു.

Santhosh Trophy

പിന്നീട് രണ്ടാം പകുതിയില്‍ ഹാട്രിക് ഗോളിലൂടെ ജോബി കേരളത്തിന് രണ്ട് ഗോളിന്റെ ലീഡ് നല്‍കി.ഒട്ടും വൈകാതെ ക്യാപ്റ്റന്‍ ഉസ്മാന്റെ ഹെഡ്ഡറിലൂടെ കേരളം 41ന്റെ മുന്‍തൂക്കം നേടുകയായിരുന്നു.

Story first published: Wednesday, March 15, 2017, 18:32 [IST]
Other articles published on Mar 15, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+