Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിറ്റി സൂപ്പര്‍താരം സാനെയെ പുറത്താക്കി ജര്‍മനിയുടെ ലോകകപ്പ് ടീം; ആരാധകര്‍ ഞെട്ടലില്‍

ബര്‍ലിന്‍: റഷ്യ ലോകകപ്പിനായുള്ള 23 അംഗ സംഘത്തില്‍നിന്നും മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍താരം ലിറോയ് സാനെയെ പുറത്താക്കി. 27 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന സാനെയെ പുറത്താക്കിയത് അപ്രതീക്ഷിതമായിരുന്നു. സിറ്റിക്കുവേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തുന്ന താരത്തിന്റെ പുറത്താകല്‍ ജര്‍മന്‍ ആരാധകരെ ഞെട്ടിച്ചു. അതേസമയം, പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഗോള്‍ കീപ്പര്‍ മാനുവല്‍ നോയര്‍ അവസാന 23ല്‍ ഇടംപിടിച്ചു.

സാനെക്ക് പുറമെ, ഗോള്‍ കീപ്പര്‍ ബര്‍നാഡ് ലെനോ, നില്‍സ് പീറ്റേഴ്‌സണ്‍, ജോനാഥന്‍ താഹ എന്നിവര്‍ സാധ്യതാ പട്ടികയില്‍നിന്നും പുറത്തായി. സാനെയെ പുറത്തിരുത്താനുള്ള തീരമാനം കഠിനമായിരുന്നെന്ന് കോച്ച് ജോക്വിം ലോ പിന്നീട് പറഞ്ഞു. പുറത്തേക്ക് പോകേണ്ടവന്ന നാലുപേരും മികച്ചവരാണെന്നും എന്നാല്‍ തീരുമാനമെടുക്കാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

leroysane

കഴിഞ്ഞ സപ്തംബര്‍ മുതല്‍ ടീമില്‍നിന്നും പുറത്തായിരുന്ന നോയറില്‍ കോച്ച് പൂര്‍ണ വിശ്വാസം ഉറപ്പിച്ചിട്ടുണ്ട്. നോയര്‍ തന്നെയായിരിക്കും ആദ്യ ഗോള്‍കീപ്പറെന്നും അദ്ദേഹം സൂചിപ്പിച്ചു. നാലുവര്‍ഷം മുന്‍പ് ജര്‍മനിക്ക് ലോകകപ്പ് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് നോയര്‍.

താന്‍ ശാരീരികമായി ഫിറ്റാണെന്ന് നോയര്‍ പറഞ്ഞു. ലോകകപ്പ് മാത്രമാണ് മുന്നിലുള്ളത്. മറ്റൊന്നും കാര്യമാക്കാനില്ല. ടീമിനെ നയിക്കാന്‍ താന്‍ തയ്യാറായിക്കഴിഞ്ഞെന്നും താരം വ്യക്തമാക്കി. ഇറ്റാലിയന്‍ ആല്‍പ്‌സില്‍ പരിശീനം നടത്തുകയാണ് ജര്‍മന്‍ ടീം ഇപ്പോള്‍. സൗദി അറേബ്യയുമായുള്ള സന്നാഹ മത്സരത്തിനുശേഷം ടീം മോസ്‌കോയിലേക്ക് തിരിക്കും.

Story first published: Monday, June 4, 2018, 17:52 [IST]
Other articles published on Jun 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+