Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസ്‌വാളിലും ചെന്നൈയുടെ വിജയക്കുതിപ്പ്; ഐ ലീഗില്‍ ഒന്നാം സ്ഥാനത്ത്

ഗുവാഹാട്ടി: ഐ ലീഗ് ഫുട്ബോളില്‍ ചെന്നൈ സിറ്റിക്ക് വീണ്ടും വിജയം. ഐസ്‌വാള്‍ എഫ്.സി.യെ അവരുടെ തട്ടകത്തില്‍ (1-2) എന്ന സ്‌കോറിനാണ് ചെന്നൈ കീഴടക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളില്‍നിന്നായി ചെന്നൈയ്ക്ക് 13 പോയന്റായി. ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചെന്നൈ സീസണില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. തോല്‍വിയോടെ ഐസ് വാള്‍ എഫ്‌സി അഞ്ചു കളികളില്‍നിന്നും 2 പോയന്റുമായി അവസാന സ്ഥാനത്താണ്.

സ്പാനിഷ് മധ്യനിരക്കാരന്‍ സാന്‍ഡ്രോ റോഡ്രിഗസിന്റെ ഇരട്ടഗോള്‍ മികവിലാണ് ചെന്നൈ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം ജയം നേടിയത്. 49, 77 മിനിറ്റുകളിലായിരുന്നു സാന്‍ഡ്രോ റോഡ്രിഗസിന്റെ ഗോളുകള്‍. ഐസ്‌വാളിനായി ലൈബീരിയന്‍ സ്ട്രൈക്കര്‍ അന്‍സുമാനെ ക്രോമ (72) ഒരു ഗോള്‍ മടക്കി. അവസാന മിനിറ്റുകളില്‍ സമനിലയ്ക്കായി ടീം പൊരുതിയെങ്കിലും ഗോള്‍ നേടാനായില്ല.

chennaicity

ലീഗിലെ കരുത്തരായ ഈസ്റ്റ് ബംഗാളിനെയും ഗോകുലം എഫ്.സി.യെയും ചെന്നൈ നേരത്തെ തോല്‍പ്പിച്ചിരുന്നു. കളിയില്‍ ആധിപത്യം സ്ഥാപിച്ച് എതിരാളികളെ പ്രതിരോധത്തിലാക്കുന്ന തന്ത്രമാണ് ചൈന്നൈയുടേത്. പരിക്കുമൂലം ഗോള്‍വേട്ടക്കാരന്‍ പെഡ്രോ മാന്‍സി കളിക്കാതിരുന്നിട്ടും ചെന്നൈ ജയം സ്വന്തമാക്കി. നാലു കളികളില്‍നിന്നും അഞ്ചു പോയന്റുള്ള കേരളം ടീം ഗോകുലം എഫ്‌സി ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.

പരമ്പര വിജയം ലക്ഷ്യമിട്ട് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു; പാട്ടും ഗെയിമും മുഖ്യവിനോദം

Story first published: Saturday, November 17, 2018, 9:36 [IST]
Other articles published on Nov 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+