Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരമ്പര വിജയം ലക്ഷ്യമിട്ട് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു; പാട്ടും ഗെയിമും മുഖ്യവിനോദം

ടീം ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു | Oneindia Malayalam

ദില്ലി: ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരയ്ക്കായി ക്യാപ്റ്റന്‍ വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം യാത്ര തിരിച്ചു. മൂന്ന് ടി20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കും. പാട്ടും ഗെയിമുമൊക്കെയായി അത്യാഹ്ലാദത്തോടെയാണ് കളിക്കാരെ വിമാനത്താവളത്തില്‍ കണ്ടത്. ചിലര്‍ പാട്ട് ആസ്വദിച്ചപ്പോള്‍ മറ്റുചിലര്‍ ഒരുമിച്ചു കളിക്കുന്ന ടാബ്ലറ്റ് ഗെയിമിലായിരുന്നു ശ്രദ്ധ.

സമീപകാലത്തുനടന്ന മത്സരങ്ങളിലെല്ലാം വിജയക്കൊടി പാറിച്ചതുകൊണ്ടുതന്നെ ഓസ്‌ട്രേലിയയില്‍ ഇക്കുറി ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷയുണ്ട്. വെസ്റ്റിന്‍ഡീസിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ്, ഏകദിന, ടി20 പരമ്പരയില്‍ ഇന്ത്യ വിജയിച്ചിരുന്നു. ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരും പരമ്പരയില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്തു. കളിക്കാരുടെ ഫോം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.

viratkohli

സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നീ മുഖ്യ കളിക്കാരില്ലാതെ ദുര്‍ബലമായ ഓസീസ് ടീമിനെതിരെ ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. എല്ലാ ഓസ്‌ട്രേലിയന്‍ പര്യടനത്തിലുമെന്നപോലെ ഇക്കുറിയും കളിക്കാര്‍ക്കും ആരാധകര്‍ക്കും ഓര്‍ത്തുവെക്കാന്‍ ഒരുപിടി മുഹൂര്‍ത്തങ്ങള്‍ പരമ്പരയിലുണ്ടാകുമെന്നുറപ്പാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഇന്ത്യയില്‍ നടന്ന ക്രിക്കറ്റ് പരമ്പര ഏറെ വിവാദങ്ങള്‍ക്കിടവെച്ചിരുന്നു. അതുകൊണ്ടുതന്നെ കളിക്കാരും ആരാധകരുമെല്ലാം പരമ്പരയെ ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകൂടിയാണ് ഓസ്‌ട്രേലിയന്‍ പരമ്പര. നവംബര്‍ 21ന് ബ്രിസ്‌ബെനില്‍ ആദ്യ ടി20യോടെ പരമ്പരയ്ക്ക് തുടക്കമാകും.

Story first published: Saturday, November 17, 2018, 9:31 [IST]
Other articles published on Nov 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+