For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചൈനയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ ഛേത്രിക്കു പകരം സന്ദേശ് ജിംഗാന്‍ ക്യാപ്റ്റന്‍

ദില്ലി: രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷം ആദ്യമായി ചൈനയെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യയെ പ്രതിരോധനിരയിലെ കരുത്തന്‍ സന്ദേശ് ജിംഗാന്‍ നയിക്കും. മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ആണ് ഛേത്രിക്കു പകരം ജിംഗാനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ക്യാപ്റ്റന്മാരെ മാറി പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് സൂചന.

കോച്ചിന്റെ മനോഭാവം ക്യാപ്റ്റനിലൂടെയാണ് പ്രതിഫലിക്കുകയെന്ന് പരിശീലകന്‍ പറഞ്ഞു. ജിംഗാന്‍ നാലുവര്‍ഷമായി തനിക്കുകീഴില്‍ കളിക്കുന്നു. തികഞ്ഞ പോരാളിയും നായകനുമാണ് അദ്ദേഹം. തന്റെ എല്ലാം കളിക്കളത്തില്‍ നല്‍കാന്‍ ജിംഗാന് കഴിയുന്നുണ്ട്. ഇന്ത്യയെ മുന്നോട്ടു നയിക്കാന്‍ താരത്തിന് കഴിയുമെന്നും ജിംഗാന്‍ ക്യാപ്റ്റന്‍ സ്ഥാനം അര്‍ഹിച്ചിരുന്നെന്നും കോച്ച് വ്യക്തമാക്കി.

sandeshjhingan

ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ രാജ്യത്തിനുവേണ്ടി പ്രതിനിധീകരിക്കുന്നത് സ്വപ്‌നമായിരുന്നെന്ന് ജിംഗാന്‍ പ്രതികരിച്ചു. ഛേത്രിയും ഗുര്‍പ്രീതും ജെജെയും ഉള്‍പ്പെടെയുള്ള നായകര്‍ ടീമിലുള്ളപ്പോള്‍ തന്റെ ജോലി എളുപ്പമാകും. ചൈനയ്‌ക്കെതിരെ തങ്ങളുടെ മുഴുവന്‍ കരുത്തും പുറത്തെടുക്കുമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ജിംഗാന്‍ പറഞ്ഞു.

ഇന്നേവരെ ചൈനയെ തോല്‍പ്പിക്കാന്‍ കഴിയാതിരുന്ന ഇന്ത്യയ്ക്ക് അവരുടെ നാട്ടിലും കടുത്ത വെല്ലുവിളിയാകും നേരിടേണ്ടിവരിക. ഇതിന് മുന്‍പ് നടന്ന 17 മത്സരങ്ങളില്‍ ഒന്നില്‍പ്പോലും ഇന്ത്യയ്ക്ക് ജയിക്കാനായില്ല. 12 മത്സരങ്ങളില്‍ ജയിച്ച ചൈനയ്ക്കുതന്നെയാണ് മേധാവിത്വം. 2006ല്‍ ഇറ്റലിയെ ലോക ചാമ്പ്യന്മാരാക്കിയ മാഴ്‌സലോ ലിപ്പിയാണ് ചൈനയുടെ പരിശീലകന്‍. അതുകൊണ്ടുതന്നെ ലോക നിലവാരമുള്ള കളി കാഴ്ചവെക്കാന്‍ ചൈനയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

സൗദി കടന്ന് ബ്രസീല്‍, ഇനി അര്‍ജന്റീന... ക്ലാസിക്കില്‍ ഇത് പോരെന്ന് ടിറ്റെ!! വീഡിയോ

Story first published: Saturday, October 13, 2018, 10:04 [IST]
Other articles published on Oct 13, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+