Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗദി കടന്ന് ബ്രസീല്‍, ഇനി അര്‍ജന്റീന... ക്ലാസിക്കില്‍ ഇത് പോരെന്ന് ടിറ്റെ!! വീഡിയോ

റിയാദ്: ഗോള്‍മഴ പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ ലാറ്റിന്‍ വമ്പന്‍മാരായ ബ്രസീലിന് നേരിയ വിജയം. ദുര്‍ബലരായ സൗദി അറേബ്യയെ അവരുടെ കാണികള്‍ക്കു മുന്നില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മഞ്ഞപ്പട മറികടന്നത്. ചിരവൈരികളായ അര്‍ജന്റീനയ്‌ക്കെതിരേ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ക്ലാസിക് പോരാട്ടത്തിനുള്ള തയ്യാറെടുപ്പ് കൂടിയായിരുന്നു ബ്രസീലിന് ഈ മല്‍സരം.

മറ്റു പ്രധാനപ്പെട്ട സൗഹൃദ മല്‍സരങ്ങളില്‍ ദക്ഷിണ കൊറിയ 2-1ന് ഉറുഗ്വേയെയും പെറും 3-0ന് ചിലിയെയും പരാജയപ്പെടുത്തി. അതേസമയം, യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇംഗ്ലണ്ട്- ക്രൊയേഷ്യ മല്‍സരം ഗോള്‍രഹിതമായി പിരിഞ്ഞപ്പോള്‍ ബെല്‍ജിയം ജയത്തോടെ മുന്നേറി.

ഗോളുകള്‍ ഇരുപകുതികളില്‍

ഗോളുകള്‍ ഇരുപകുതികളില്‍

ഇരുപകുതികളിലുമായി ഗബ്രിയേല്‍ ജീസസും (43) അലെക്‌സ് സാന്‍ഡ്രോയും (90) നേടിയ ഗോളുകള്‍ക്കാണ് സൗദിയെ ബ്രസീല്‍ മറികടന്നത്. വന്‍ മാര്‍ജിനില്‍ സൗദിയെ മഞ്ഞപ്പട തകര്‍ത്തെറിയുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും ജയത്തിനു വേണ്ടി അവര്‍ക്കു കഠിനാധ്വാനം ചെയ്യേണ്ടിവന്നു.
ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ നെയ്മറടങ്ങുന്ന ശക്തമായ ടീമിനെയാണ് ബ്രസീല്‍ ഈ മല്‍സരത്തില്‍ ഇറക്കിയത്. എന്നിട്ടും സൗദിക്കു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ മഞ്ഞപ്പടയ്ക്കായില്ല.

നെയ്മര്‍ തിളങ്ങി

നെയ്മര്‍ തിളങ്ങി

ലോകകപ്പില്‍ ഏറെ ക്രൂശിക്കപ്പെട്ട നെയ്മര്‍ ഈ മല്‍സരത്തില്‍ ബ്രസീലിനായി മികച്ച പ്രകടനമാണ് നടത്തിയത്. ടീമിന്റെ രണ്ടു ഗോളുകള്‍ക്കും പിന്നില്‍ നെയ്മറായിരുന്നു. ഒന്നാംപകരുതിക്കു മുമ്പ് സൗദി പ്രതിരോധത്തെ കീറിമുറിച്ച് നെയ്മര്‍ നല്‍കിയ ത്രൂബോളില്‍ നിന്നാണ് ജീസസ് ടീമിന്റെ അക്കൗണ്ട് തുറന്നത്. ഇഞ്ചുറിടൈമില്‍ നെയ്മറുടെ കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചാണ് സാന്‍ഡ്രോ ടീമിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്.
രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ലൂക്കാസ് മൗറയ്ക്കും നെയ്മര്‍ മികച്ച ഗോളവസരം ഒരുക്കിക്കൊടുത്തിരുന്നെങ്കിലും പോസ്റ്റില്‍ തട്ടി പുറത്തുപോവുകയായിരുന്നു.

പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെന്ന് ടിറ്റെ

പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെന്ന് ടിറ്റെ

സൗദിക്കെതിരേ മല്‍സരത്തിന്റെ തുടക്കം മുതല്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ ബ്രസീലിനു സാധിച്ചില്ലെന്ന് കോച്ച് ടിറ്റെ അഭിപ്രായപ്പെട്ടു. ശരാശരി പ്രകടനം മാത്രമാണ് ടീമിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതിനേക്കാള്‍ ആധികാരിക പ്രകടനം നടത്താനും വലിയ മാര്‍ജിനില്‍ ജയിക്കുവാനും ടീമിനു കഴിയുമായിരുന്നു. അര്‍ജന്‍റീനയ്ക്കെതിരായ അടുത്ത കളിയില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തിയേ തീരൂ.
ടീമിന്റെ ഘടനയില്‍ വരുത്തിയ ചില മാറ്റങ്ങളും സ്ഥിരം താരങ്ങള്‍ക്കു പകരമെത്തിയവര്‍ക്ക് സഹ കളിക്കാരുമായി പെട്ടെന്ന് പൊരുത്തപ്പെടാന്‍ കഴിയാതിരുന്നതുമാണ് ടീമിന്റെ മോശം പ്രകടനത്തിന് കാരണമെന്നും ടിറ്റെ ചൂണ്ടിക്കാട്ടി.

ബ്രസീല്‍- സൗദി മല്‍സരത്തിന്റെ ഹൈലൈറ്റ്‌സ്

ബ്രസീലും സൗദി അറേബ്യയും തമ്മില്‍ റിയാദില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ നിന്നുള്ള ഹൈലൈറ്റ്‌സ് കാണാം.

ലുക്കാക്കു ഡബിളില്‍ ബെല്‍ജിയം

ലുക്കാക്കു ഡബിളില്‍ ബെല്‍ജിയം

യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗ്രൂപ്പ് എയില്‍ മികച്ച ജയമാണ് ലോകകപ്പിലെ മൂന്നാംസ്ഥാനക്കാരായ ബെല്‍ജിയം നേടിയത്. സ്വിറ്റ്‌സര്‍ലാന്‍ഡിനെ 2-1ന് ബെല്‍ജിയം മറികടന്നു. ടീമിന്റെ രണ്ടു ഗോളും സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കുവിന്റെ വകയായിരുന്നു. മറ്റൊരു കൡയില്‍ ഇംഗ്ലണ്ടും ക്രൊയേഷ്യയും ഗോള്‍രഹിത സമനില കൊണ്ട് തൃപ്തിപ്പെട്ടു. ഗോള്‍ നേടാന്‍ നിരവധി അവസരങ്ങള്‍ ഇംഗ്ലണ്ടിനു ലഭിച്ചെങ്കിലും എല്ലാം പാഴാക്കുകയായിരുന്നു.
ഗ്രൂപ്പ് ബിയില്‍ ഓസ്ട്രിയ 1-0ന് വടക്കന്‍ അയര്‍ലാന്‍ഡിനെയും ഗ്രൂപ്പ് സിയില്‍ ഗ്രീസ് 1-0ന് ഹംഗറിയെയും ഫിന്‍ലാന്‍ഡ് 1-0ന് എസ്റ്റോണിയയെയും ഡിയില്‍ മാള്‍ഡോവ 2-0ന് സാന്‍മരിനോയെയും ബെലാറസ് 1-0ന് ലക്‌സംബര്‍ഗിനെയും തോല്‍പ്പിച്ചു.

Story first published: Saturday, October 13, 2018, 9:29 [IST]
Other articles published on Oct 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+