വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇന്ത്യയ്ക്ക് തോല്‍വി, സാഫ് കപ്പ് അഫ്ഗാനിസ്താന്

കാഠ്മണ്ഡു: സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഹാട്രിക് കിരീടമോഹവുമായി ഇറങ്ങിയ ഇന്ത്യക്ക് തിരിച്ചടി. അഫ്ഗാനിസ്താന്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ചാംപ്യന്മാരെ കീഴടക്കിയത്. മുസ്തഫാ അസാദ് സോയ് 9ാം മിനിറ്റിലും സഞ്ജാര്‍ അഹ്മദി 62ാം മിനിറ്റിലും ലക്ഷ്യം കണ്ടു.

അഫ്ഗാനെ സംബന്ധിച്ചിടത്തോളം ഇത് ചരിത്ര നേട്ടമാണ്. ആഭ്യന്തരപ്രശ്‌നങ്ങള്‍ മൂലം പതിറ്റാണ്ടുകളായി അന്താരാഷ്ട്രമത്സരങ്ങളില്‍ സജീവമല്ലാതിരുന്ന അയല്‍രാജ്യത്തിന്റെ അദ്ഭുതകരമായ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്.

Saff Cup-Afghan-Champions

കഴിഞ്ഞ വര്‍ഷത്തെ ഫൈനലിലും അഫ്ഗാനിസ്താന്‍ തന്നെയായിരുന്നു ഇന്ത്യയുടെ എതിരാളി. അന്ന് എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് ഇന്ത്യ അഫ്ഗാനെ കീഴടക്കിയത്. ഇത്തവണ ഇന്ത്യയ്‌ക്കെതിരേ അഫ്ഗാന്‍ ആദ്യ ജയം സ്വന്തമാക്കിയതോടൊപ്പം രാജ്യത്തിനുവേണ്ടി ആദ്യ ഫുട്‌ബോള്‍ കിരീടവും കൈപ്പിടിയില്‍ ഒതുക്കി.

കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇന്ത്യയ്ക്ക് ഗോള്‍ നേടുന്നതില്‍ വന്ന പിഴവാണ് തിരിച്ചടിയായത്. അതേ സമയം അഫ്ഗാനിസ്താന്‍ പ്രതിരോധത്തിലെ ഓരോ പിഴവുകളും മുതലാക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. നായകന്‍ സുനില്‍ ഛെത്രിയെ രണ്ടാം പകുതിയില്‍ മാത്രം പരീക്ഷിക്കാനുളള കോച്ചിന്റെ തീരുമാനത്തിലും പിഴവ് പറ്റിയെന്നു പറയാം.

Story first published: Thursday, September 12, 2013, 9:04 [IST]
Other articles published on Sep 12, 2013
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X