Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

SAFF CUP: ചങ്കുറപ്പുള്ള ഗുര്‍പ്രീത്, ഇന്ത്യയുടെ 'സൂപ്പര്‍ മാന്‍'! സെമിയിലും ഫൈനലിലും ഹീറോ

ബംഗളൂരു: സാഫ് കപ്പില്‍ ഇന്ത്യയുടെ ഒമ്പതാം മുത്തമേല്‍ക്കുമ്പോള്‍ സുനില്‍ ഛേത്രിയെന്ന നായകനൊപ്പം കൈയടി അര്‍ഹിക്കുന്നവനാണ് ഗുര്‍പ്രീത് സിങ് സന്ധു. സെമിയിലും ഫൈനലിലും ഷൂട്ടൗട്ടെന്ന അഗ്നി പരീക്ഷയെ ഇന്ത്യ മറികടന്നത് ഗുര്‍പ്രീതിന്റെ ചങ്കുറപ്പിന്റെ കരുത്തിലാണ്. തോറ്റുകൊടുക്കില്ലെന്ന വാശിയോടെ പൊരുതിയ ലെബനോനും കുവൈത്തും തലകുനിച്ചത് ഇന്ത്യന്‍ ഗോളിയുടെ ഉശിരിന് മുന്നിലാണെന്ന് നിസംശയം പറയാം.

സെമി ഫൈനലില്‍ ലെബനോന്റെ ഹസന്‍ മതൗക്കിന്റെ ഷോട്ട് തടുത്താണ് ഗുര്‍പ്രീത് ഇന്ത്യക്ക് ഫൈനല്‍ സീറ്റ് നേടിക്കൊടുത്തത്. കലാശപ്പോരാട്ടത്തില്‍ നിരവധി തവണ കുവൈത്ത് നിര ഇന്ത്യന്‍ ഗോള്‍മുഖം ആക്രമിച്ചപ്പോഴും ഗുര്‍പ്രീതിന്റെ തകര്‍പ്പന്‍ സേവുകള്‍ക്ക് മുന്നില്‍ തലകുനിക്കേണ്ടി വന്നു. ഫൈനലില്‍ ആറാം കിക്കെടുക്കാനെത്തിയ കുവൈത്ത് നായകന്‍ ഖാലിദ് ഹാജിയയുടെ ഷോട്ട് തട്ടിയകറ്റിയാണ് ഗുര്‍പ്രീത് ഇന്ത്യക്ക് അഭിമാന കിരീടം സമ്മാനിച്ചത്.

ഇന്ത്യയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളിയെന്ന വിശേഷണം ഗുര്‍പ്രീതിന് നല്‍കാം. 61 മത്സരങ്ങളില്‍ നിന്ന് 24 ക്ലീന്‍ ഷീറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇന്ത്യയുടെ മറ്റൊരു ഗോളിക്കും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. സുബ്രതാ പാല്‍ 67 മത്സരത്തില്‍ നിന്ന് 18 ക്ലീന്‍ ഷീറ്റാണ് നേടിയത്. മൊഹാലിയില്‍ വളര്‍ന്ന് ഇന്ന് ഇന്ത്യയുടെ കാവല്‍ മാലാഖയായി മാറാന്‍ ഗുര്‍പ്രീതിന് സാധിച്ചു. അദ്ദേഹത്തിന്റെ മിന്നും പ്രകടനമില്ലായിരുന്നെങ്കില്‍ കിരീടം ഇന്ത്യ കൈവിടുമായിരുന്നുവെന്നുറപ്പ്.

സുനില്‍ ഛേത്രിയെന്ന നായകന്റെ ഗംഭീര പ്രകടനത്തിനൊടുവില്‍ ഇന്ത്യക്ക് കിരീടം നേടാനാവാതെ പോയിരുന്നെങ്കില്‍ അത് വലിയ നിരാശയുണ്ടാക്കുമായിരുന്നു. എന്നാല്‍ ഭാഗ്യം ഇന്ത്യയെ കൈവിട്ടില്ല. അഞ്ച് ഗോളുകളാണ് ഛേത്രി ഇന്ത്യക്കായി നേടിയത്. ഇതില്‍ ഒരു ഹാട്രിക്കും ഉള്‍പ്പെടും. മുന്നില്‍ നിന്ന് നയിച്ച ഛേത്രി ടീമിനെ പക്വതയോടെ മുന്നോട്ടു കൊണ്ടുപോയി ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഇതിഹാസമാണ് താനെന്ന് വീണ്ടും അടിവരയിട്ട് പറയുകയാണ്.

saff cup, india

ഇന്‍ര്‍കോണ്ടിനല്‍ കപ്പിന് പിന്നാലെയാണ് ഇന്ത്യ സാഫ് കപ്പിലും കിരീടം ചൂടിയത്. ഇന്ത്യയ്ക്കായി ആത്മാവ് അര്‍പ്പിച്ചുകളിക്കുന്ന താരങ്ങളുടെ പോരാട്ട വീര്യമാണ് ഫിഫ റാങ്കിങ്ങില്‍ ആദ്യ 100ലേക്ക് ടീമിനെയെത്തിച്ചത്. സാഫ് കപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യക്ക് അഭിനന്ദന പ്രവാഹമാണ്. ഇന്ത്യന്‍ ടീമിന്റെ ഒമ്പതാം കിരീടം ആരാധകര്‍ ആഘോഷമാക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ സുനില്‍ ഛേത്രിക്കാണ് കൂടുതല്‍ കൈയടി. ഇന്ത്യയുടെ ഈ കിരീട നേട്ടം ഇന്ത്യന്‍ ഫുട്‌ബോളിന്റെ കുതിപ്പിന് ഊര്‍ജമാകുമെന്ന് കരുതാം.

Story first published: Tuesday, July 4, 2023, 23:38 [IST]
Other articles published on Jul 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+