Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പില്‍ വിലസി, സൗദിയിലേക്കു മാറിയപ്പോള്‍ പൊടിപോലുമില്ല!! മിന്നും താരങ്ങള്‍ ആരെല്ലാം?

ലോക ഫു്‌ബോളിലെ നിലവില്‍ പല താരങ്ങളുടെയും പുതിയ മേച്ചില്‍പ്പുറമായി മാറിയിരിക്കുകയാണ് സൗദി അറേബ്യ. അവിടെയുള്ള ഫുട്‌ബോള്‍ ക്ലബ്ബുകള്‍ വാഗ്ദാനം ചെയ്യുന്ന മോഹിപ്പിക്കുന്ന പ്രതിഫലം തന്നെയാണ് ഇതിനു കാരണം. ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള ക്ലബ്ബുകള്‍ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ എത്രയോ മടങ്ങ് തുകയാണ് പല സൗദി ക്ലബ്ബുകളും താരങ്ങള്‍ക്കു ഓഫര്‍ ചെയ്യുന്നത്. ഇതില്‍ ആകൃഷ്ടരായി പല പ്രധാനപ്പെട്ട താരങ്ങളും ഈ പ്രലോഭനത്തില്‍ വീഴുകയും ചെയ്യുന്നു.

പക്ഷെ സൗദി പ്രോ ലീഗില്‍ കളിക്കുന്നതിലൂടെ ഏതൊരു ഫുട്‌ബോളറുടെയും കരിയര്‍ മെച്ചപ്പെടുമെന്നു നമുക്കു പറയാന്‍ സാധിക്കില്ല. കാരണം യൂറോപ്യന്‍ ലീഗുകള്‍ തന്നെയാണ് ഏതൊരു താരത്തിന്റെയും പ്രതിഭയെ മിനുക്കിയെടുക്കാനും ലോകകപ്പുള്‍പ്പെടെയുള്ള വലിയ ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ സഹായിക്കുകയും ചെയ്യാറുള്ളത്. യൂറോപ്പിലെ വിവിധ ടീമുകളില്‍ മികച്ച ഫോമില്‍ കളിക്കവെ അതു വിട്ട് സൗദിയിലേക്കു മാറിയ ശേഷം ഫുട്‌ബോള്‍ മാപ്പില്‍ നിന്നും പോലും കാണാതായ ചില കളിക്കാരുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

SADIO MANE

സാദിയോ മാനെ

സെനഗലിന്റെ ഗോളടിവീരനും ലിവര്‍പൂളിന്റെ മുന്‍ സൂപ്പര്‍ താരവുമായ സാദിയോ മാനെയാണ് ഈ ലിസ്റ്റിലെ ഒരാള്‍. ലിവര്‍പൂളിനായി ഗോളുകള്‍ അടിച്ചുകൂട്ടി തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കെയാണ് താരം സൗദി പ്രോ ലീഗിലേക്കു മാറിയത്. പക്ഷെ ഇപ്പോള്‍ മാനെയുടെ പൊടി പോലുമില്ലെന്നു കാണാം.

ലിവര്‍പൂളില്‍ തകര്‍പ്പന്‍ ഫോമിലുള്ളപ്പോഴാണ് 2022ല്‍ താരം ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിലേക്കു മാറിയത്. പക്ഷെ അവിടെ കരിയര്‍ പ്രതീക്ഷിച്ചതു പോലെ ക്ലിക്കായില്ല. ഒരൊറ്റ സീസണ്‍ മാത്രം കളിച്ച ശേഷം മാനെ സൗദി ലീഗിലേക്കു മാറുകയായിരുന്നു. നിലവില്‍ അല്‍ നസര്‍ ക്ലബ്ബിനു വേണ്ടിയാണ് താരം കളിക്കുന്നത്.

റോബര്‍ട്ടോ ഫിര്‍മിനോ

ലിവര്‍പൂളിന്റെ മറ്റൊരു സൂപ്പര്‍ സ്‌ട്രൈക്കറും ബ്രസീലിയന്‍ താരവുമായ റോബര്‍ട്ടോ ഫിര്‍മിനോയാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. 2023ല്‍ റെഡ്‌സുമായുളള അദ്ദേഹത്തിന്റെ കരാര്‍ അവസാനിച്ചിരുന്നു. ഈ സമയത്താണ് സൗദി പ്രോ ലീഗില്‍ നിന്നും ഫിര്‍മിനോയ്ക്കു വലിയ ഓഫര്‍ ലഭിക്കുന്നത്.

അല്‍ അഹ്‌ലി ക്ലബ്ബിലേക്കു താരം കൂടുമാറുകയും ചെയ്തു. പിന്നീട് നിരവധി മല്‍സരങ്ങളില്‍ ടീമിനെ ഫിര്‍മിനോ നയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ സൗദിയിലേക്കുള്ള മാറ്റം ഫുട്‌ബോളറെന്ന നിലയില്‍ അദ്ദേഹത്തിനു ഒട്ടും തന്നെ ഗുണം ചെയ്തിട്ടില്ല. സൗദിയിലേക്കു മാറിയതോടെ ബ്രസീല്‍ ടീമിലും ഫിര്‍മിനോയുടെ സ്ഥാനം നഷ്ടമായിരിക്കുകയാണ്.

ROBERTO FIRMINO

ജാവോ കാന്‍സെലോ

പോര്‍ച്ചുഗല്‍ ഡിഫന്‍ഡറായ ജാവോ കാന്‍സെലോയാണ് സൗദി പ്രോ ലീഗിലേക്കു മാറിയ ശേഷം കരിയര്‍ അവതാളത്തിലായ മൂന്നാമന്‍. ഒരു സമയത്തു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ഫുള്‍ ബാക്കുകളിലൊരാളായാണ് താരം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം രണ്ടു പ്രീമിയര്‍ ലീഗ് കിരീടത്തിലും കാന്‍സെലോ പങ്കാളിയായി.

പക്ഷെ പിന്നീട് മാഞ്ച്സ്റ്റര്‍ സിറ്റി കോച്ചായ പെപ് ഗ്വാര്‍ഡിയോളയുടെ ഫസ്റ്റ് ചോയ്‌സ് ലിസ്റ്റില് നിന്നും പുറത്തായ കാന്‍സെലോ ബാഴ്‌സലോണയിലേക്കും ബയേണ്‍ മ്യൂണിക്കിലേക്കുമെല്ലാം മാറി. പക്ഷ ഇവിടെയൊന്നും ക്ലച്ച് പിടിച്ചില്ല. തുടര്‍ന്നാണ് സൗദി പ്രോ ലീഗ് ടീമായ അല്‍ ഹിലാലില്‍ അദ്ദേഹമെത്തിയത്

Story first published: Thursday, January 9, 2025, 16:04 [IST]
Other articles published on Jan 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+