Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ഫുട്‌ബോള്‍; ഈ ടീം കപ്പെടുക്കണമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: ക്രിക്കറ്റിലെ ഇതിഹാസ താരമാണെങ്കിലും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എല്ലാ കായിക വിനോദങ്ങളെയും പ്രോത്സാഹിപ്പിക്കാറുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമയായ സച്ചിന്‍ നല്ലൊരു ഫുട്‌ബോള്‍ പ്രേമികൂടിയാണ്. അതുകൊണ്ടുതന്നെ ലോകകപ്പ് ഫുട്‌ബോള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ സച്ചിനും തന്റെ ഇഷ്ട ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകകപ്പില്‍ മൂന്നു ടീമുകള്‍ മാത്രം അവശേഷിക്കെ പുറത്തിറക്കിയ വീഡിയോയിലാണ് സച്ചിന്‍ ഇഷ്ടടീമിനെക്കുറിച്ച് പറയുന്നത്. കൈയ്യില്‍ ഒരു ക്രിക്കറ്റ് പന്തുമായി വീഡിയോയില്‍ പ്രത്യേക്ഷപ്പെടുന്ന താരം ഇത്തവണ താന്‍ ഇംഗ്ലണ്ടിനെ പിന്തുണയ്ക്കകയാണെന്ന് പറയുമ്പോള്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് പരമ്പരയിലാണെന്ന സംശയം പ്രേക്ഷകരില്‍ ഉടലെടുക്കും.

sachin

എന്നാല്‍, സംശയം തീര്‍ക്കുന്നത് കാലുകൊണ്ട് ക്യാമറയിലേക്ക് ഒരു ഫുട്‌ബോള്‍ അടിച്ചുകൊണ്ടാണ്. കമോണ്‍ ഇംഗ്ലണ്ട് എന്നും സച്ചിന്‍ പറയുന്നുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഇംഗ്ലണ്ടിന്റെ ആരാധകനാണ്. ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഹാരി കെയിനിന്റെ സുഹൃത്തുകൂടിയായ വിരാട് ലോകകപ്പിന്റെ തുടക്കത്തില്‍തന്നെ ഇംഗ്ലണ്ടിന് ആശംസ അറിയിച്ചിരുന്നു.

1966ന് ശേഷം ആദ്യമായി കപ്പെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇംഗ്ലണ്ട്. ബുധനാഴ്ച നടക്കുന്ന സെമി ഫൈനലില്‍ ക്രൊയേഷ്യയാണ് എതിരാളി. ഫൈനലിലെത്തിയാല്‍ കാത്തിരിക്കുന്നത് ശക്തരായ ഫ്രാന്‍സ് ആണ്. ഫ്രാന്‍സിനെയും കീഴടക്കാനായാല്‍ ഇംഗ്ലണ്ടിന് സ്വപ്‌ന സാഫല്യത്തിലെത്താം.

Story first published: Wednesday, July 11, 2018, 18:38 [IST]
Other articles published on Jul 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+