പോര്‍ക്കളത്തില്‍ സച്ചിനും ഗാംഗുലിയും ഒരിക്കല്‍ക്കൂടി മുഖാമുഖം; ഇതിലെങ്കിലും സച്ചിന്‍ ജയിക്കുമോ
ഐഎസ്എല്ലില്‍ വീണ്ടുമൊരിക്കല്‍ക്കൂടി കേരള ബ്ലാസ്‌റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും കലാശപ്പോരില്‍ മുഖാമുഖം വന്നതോടെ വീണ്ടുമത് ക്രിക്കറ്റിലെ രണ്ടു രാജാക്കന്‍മാര്‍ തമ്മിലുള്ള യുദ്ധമായി മാറിക്കഴിഞ്ഞു.
ബ്ലാസ്‌റ്റേഴ്‌സ് ടീമുടമയും മുന്‍ ബാറ്റിങ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഒരു ഭാഗത്തെങ്കില്‍ മറുഭാഗത്ത് മുന്‍ നായകനും സൂപ്പര്‍ താരവുമായ സൗരവ് ഗാംഗുലിയാണ്.
ഐഎസ്എല്ലില്‍ ഇതു രണ്ടാം തവണയാണ് ക്രീസിലെ ഈ ചക്രവര്‍ത്തിമാര്‍ അങ്കം കുറിക്കുന്നത്. 2014ലെ പ്രഥമ സീസണില്‍ ഇരുവരും കൊമ്പുകോര്‍ത്തപ്പോള്‍ ജയം ഗാംഗുലിക്കൊപ്പമായിരുന്നു.

ഇത്തവണ കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയമാണ് ഐഎസ്എല്‍ ഫൈനലിന് ആതിഥേയത്വം വഹിക്കുന്നത്. ഈ മാസം 18ന് രാത്രി ഏഴു മണിക്കാണ് മല്‍സരം തുടങ്ങുന്നത്.
ഇതാദ്യമായാണ് കൊച്ചി ടൂര്‍ണമെന്റിന്റെ ഫൈനലിന് വേദിയാവുന്നത്. സ്റ്റേഡിയം നിറഞ്ഞു കവിയുന്ന കാണികളുടെ പിന്തുണ തന്നെയാണ് കൊച്ചിക്ക് ഇത്തവണ നറുക്കുവീഴാന്‍ കാരണം.

ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന് ഇത് രണ്ടാം ഫൈനലാണിത്. 2014ലെ പ്രഥമ സീസണില്‍ കൈയെത്തുംദൂരത്ത് കിരീടം കൈവിട്ട മഞ്ഞക്കുപ്പായക്കാര്‍ ഇത്തവണ അത് തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.
അന്ന് എക്‌സ്ട്രാടൈമില്‍ വഴങ്ങിയ ഏക ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സിന് കിരീടം നഷ്ടമാവുകയായിരുന്നു.

ഉജ്ജ്വല ഫോമില്‍ കളിച്ച് കിരീട ഫേവറിറ്റുകളായി മാറിയ ഡല്‍ഹി ഡൈനാമോസിനെ കൊമ്പുകുത്തിച്ചായിരുന്നു ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനല്‍ പ്രവേശനം. ഇരുപാദങ്ങളായി നടന്ന സെമിയില്‍ വിജയികള്‍ നിശ്ചയിക്കപ്പെത് പെനല്‍റ്റി ഷൂട്ടൗട്ടിലാണ്.
ഇരുപാദങ്ങൡലായി സ്‌കോര്‍ 2-2നു തുല്യമായതിനെത്തുടര്‍ന്നു നടന്ന ഷൂട്ടൗട്ടില്‍ മഞ്ഞക്കുപ്പായക്കാര്‍ 3-0നു ജയിച്ചു കയറി.

കാണികളുടെ എണ്ണത്തില്‍ മലയാളികളെ കവച്ചുവയ്ക്കാന്‍ ഈ ഐഎസ്എല്ലില്‍ ആര്‍ക്കും കഴിഞ്ഞില്ലെന്നതാണ് വാസ്തവം. ശരാശരി 48000ത്തിലധികം കാണികളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഓരോ ഹോം മാച്ചിനുമെത്തുന്നത്. ഏറ്റവുമുയര്‍ന്നത് 54,913 ആണെങ്കില്‍ കുറഞ്ഞത് 34,196 ആണ്.
കാണികളുടെ കണക്കില്‍ മറ്റു ടീമുകളെല്ലാം ബഹുദൂരം പിന്നിലാണ്. പട്ടികയില്‍ രണ്ടാമതുള്ള നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ കാണികളുടെ എണ്ണം ബ്ലാസ്‌റ്റേഴ്‌സിന്റെ പകുതിയോളമേ വരികയുള്ളൂ.

രണ്ടു വര്‍ഷം മുമ്പ് ബ്ലാസ്റ്റേഴ്‌സിന് കന്നി ഐഎസ്എല്‍ ട്രോഫി നഷ്ടമാവാന്‍ കാരണം കൊല്‍ക്കത്തയില്‍ നിന്നുള്ള അത്ര പ്രശസ്തനല്ലാത്ത താരമായ മുഹമ്മദ് റഫീഖാണ്. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന കളി എക്‌സ്ട്രാടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീങ്ങുമെന്നിരിക്കെയാണ് പകരക്കാരനായി ഇറങ്ങി റഫീഖ് കൊല്‍ക്കത്തയ്ക്ക് ഹീറോയും ബ്ലാസ്‌റ്റേഴ്‌സിന് വില്ലനുമായത്.
അന്ന് കേരളത്തെ കരയിച്ച റഫീഖ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിനൊപ്പമാണ്. 2014ലെ കിരീടനഷ്ടത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ റഫീഖിന് ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിനെ ജയിപ്പിക്കേണ്ടതുണ്ട്. മറുഭാഗത്ത് തന്റെ എതിരാളികള്‍ മുന്‍ ടീമായ കൊല്‍ക്കത്ത കൂടിയാവുമ്പോള്‍ ആവേശം കൂടുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications