For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ഇനി ജര്‍മനി?; ചാമ്പ്യന്മാരുടെ ഗ്രൂപ്പ് ഘട്ടത്തിലെ പുറത്താകല്‍

മോസ്‌കോ: ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ജര്‍മനി മെക്‌സിക്കോയോട് പരാജയപ്പെട്ടതോടെ ജര്‍മന്‍ ആരാധകര്‍ നടുക്കത്തിലാണ്. ആദ്യ മത്സരത്തിലെ തോല്‍വി എന്നതിനേക്കാള്‍ ചരിത്രം അവരെ അത്രമാത്രം ഭയപ്പെടുത്തുന്നുണ്ട്. ചാമ്പ്യന്മാരായി എത്തിയശേഷം ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുകയെന്ന ശാപം ജര്‍മനിയെയും പിടികൂടുമോ എന്നതാണ് അവരുടെ ഭയം.

germany

ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് സമീപകാല ലോകകപ്പുകളില്‍ കിരീടം നേടുകയും തൊട്ടടുത്ത ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുകയും ചെയ്തത്. കഴിഞ്ഞ നാലു ലോകകപ്പുകളില്‍ മൂന്നിലും നിലവിലെ ചാമ്പ്യന്മാര്‍ ആദ്യ റൗണ്ടില്‍ പുറത്തായി. മെക്‌സിക്കോയോട് തോറ്റതോടെ സ്വീഡനുമായുള്ള മത്സരം ജര്‍മനിയുടേയും വിധിയെഴുതും.

1998ല്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് 2002ല്‍ ആദ്യ റൗണ്ടില്‍ പുറത്തായി. 2006ല്‍ ലോകകപ്പ് നേടിയ ഇറ്റലി 2010ലെ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായി. ആദ്യ രണ്ട് മത്സരങ്ങളിലും സമനില വഴങ്ങി മൂന്നാം മത്സരത്തില്‍ ജയിച്ചെങ്കിലും ടീം പുറത്തായി. 2010ല്‍ കിരീടം നേടിയ സ്‌പെയിനിന്റെ അവസ്ഥയും സമാനരീതിയിലായിരുന്നു. 2014ല്‍ ആദ്യ മത്സരത്തില്‍ ഹോളണ്ടിനോടും പിന്നീട് ചിലിയോടും തോറ്റ അവര്‍ മൂന്നാം മത്സരത്തില്‍ ജയിച്ചിട്ടും പുറത്തേക്ക് പോവുകയായിരുന്നു.

മെക്‌സിക്കോയോട് മികച്ച രീതിയില്‍ കളിച്ചിട്ടും തോല്‍വി വഴങ്ങിയതോടെ ജര്‍മനി ചരിത്രം ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ്. സ്വീഡനും കൊറിയയുമാണ് ഗ്രൂപ്പിലെ ശേഷിക്കുന്ന ടീമുകള്‍. ഇനിയൊരു സമനിലയോ തോല്‍വിയോ ടീമിന് പുറത്തേക്ക് വഴി കാണിച്ചേക്കാം. അങ്ങിനെയെങ്കില്‍ തുടര്‍ച്ചയായ മൂന്ന് ലോകകപ്പുകളില്‍ ചാമ്പ്യന്മാര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുന്ന സ്ഥിതിവിശേഷമുണ്ടാകും.

Story first published: Monday, June 18, 2018, 13:42 [IST]
Other articles published on Jun 18, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+