Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല... സുവര്‍ണ തലമുറയ്ക്ക് അവസാന അവസരമെന്ന് മെസ്സി, പൂവണിയുമോ സ്വപ്നം?

ബാഴ്‌സലോണ: തന്റെ തലമുറയില്‍പ്പെട്ടവര്‍ക്ക് ലോകകപ്പ് നേടാനുളള്ള അവസാന അവസരമാണ് റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളെന്ന് അര്‍ജന്റീനയുടെ ഇതിഹാസതാരം ലയണല്‍ മെസ്സി അഭിപ്രായപ്പെട്ടു. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രസീലില്‍ നടന്ന കലാശക്കളിയില്‍ അര്‍ജന്റീന ജര്‍മനിയോടു പൊരുതി വീഴുകയായിരുന്നു.
മെസ്സിയെക്കൂടാതെ നിലവില്‍ ടീമിലുള്ള സെര്‍ജിയോ അഗ്വേറോ, ഗോണ്‍സാലോ ഹിഗ്വയ്ന്‍, എയ്ഞല്‍ ഡി മരിയ, നിക്കോളാസ് ഒട്ടാമെന്‍ഡി, ജാവിയര്‍ മഷെറാനോ എന്നിവരെല്ലാം 30 വയസ്സ് പിന്നിട്ടുകഴിഞ്ഞു. അതുകൊണ്ടു തന്നെ 2022ലെ ഖത്തര്‍ ലോകകപ്പില്‍ ഇവരില്‍ ആരൊക്കെ ദേശീയ ടീമിലുണ്ടാവുമെന്ന് കണ്ടു തന്നെ അറിയണം. അതുകൊണ്ടാണ് ഇത്തവണ ലോകകപ്പ് നേടിയേ തീരൂവെന്ന് മെസ്സി ഒരു ദേശീയ ചാനലില്‍ അഭിപ്രായപ്പെട്ടത്.

ഇത് അവസാന അവസരം

ഇത് അവസാന അവസരം

അഞ്ചു തവണ ഫിഫയുടെ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള മെസ്സിക്ക് ജൂണില്‍ 30 വയസ്സ് പൂര്‍ത്തിയാവും. എങ്ങനെ കളിച്ചാലും ലോകകപ്പ് ഇത്തവണ നേടിയേ തീരൂവെന്ന് മെസ്സി ഉറപ്പിച്ചു പറയുന്നു. താനടക്കമുള്ള തലമുറയില്‍പ്പെട്ട താരങ്ങള്‍ക്ക് ചരിത്രത്തിന്റെ ഭാഗമാവാനുള്ള അവസാന അവസരമാണിത്. ഇത്തവണ ചാംപ്യന്‍മാരാവാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനിയൊരിക്കലും തങ്ങള്‍ക്ക് അതിനു കഴിഞ്ഞേക്കില്ലെന്നും മെസ്സി സൂചിപ്പിച്ചു.
1986നു ശേഷം ആദ്യത്തേതും തങ്ങളുടെ മൂന്നാമത്തെയും ലോകകപ്പാണ് അര്‍ജന്റീന റഷ്യയില്‍ സ്വപ്‌നം കാണുന്നത്. ചിലിയെ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാക്കി മാറ്റുന്നതില്‍ ചുക്കാന്‍ പിടിച്ച ജോര്‍ജെ സാംപോളിയുടെ ശിക്ഷണത്തിലാണ് അര്‍ജന്റീന റഷ്യന്‍ ലോകകപ്പിനു കച്ചമുറുക്കുന്നത്. ഐസ്‌ലാന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലാണ് റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ സ്ഥാനം.

കിരീടം നേടുന്നത് സ്വപ്നം കാണുന്നു

കിരീടം നേടുന്നത് സ്വപ്നം കാണുന്നു

ജൂലൈ 15നു മോസ്‌കോയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ അര്‍ജന്റീന കളിക്കുന്നതും കിരീടം നേടുന്നതും താന്‍ സ്വപ്‌നം കാണുകയാണെന്നു മെസ്സി പറഞ്ഞു. 2014ലോ ലോകകപ്പിന്റെ ഫൈനലില്‍ ജര്‍മനിയോട് എക്‌സ്ട്രാടൈമില്‍ വഴങ്ങിയ ഗോളില്‍ പരാജയപ്പെട്ടതിന്റെ വേദന ഇപ്പോഴും തന്നെ വിട്ടുപോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014ല്‍ ലോക കിരീടത്തിന് കൈയെത്തും ദൂരത്തെത്താന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. അതുകൊണ്ടു തന്നെ അന്നത്തെ തോല്‍വി മറക്കാന്‍ കഴിയുന്നില്ലെന്നും മെസ്സി സൂചിപ്പിച്ചു.

നിരവധി തവണ പൊട്ടിക്കരഞ്ഞു

നിരവധി തവണ പൊട്ടിക്കരഞ്ഞു

2014ലെ ലോകകപ്പ് ഫൈനലിനു ശേഷം 2015, 16 വര്‍ഷങ്ങളില്‍ നടന്ന കോപ്പ അമേരിക്കയുടെ ഫൈനലിലും അര്‍ജന്റീന പരാജയപ്പെട്ടപ്പോള്‍ താന്‍ തളര്‍ന്നു പോയിട്ടുണ്ടെന്നു മെസ്സി വെളിപ്പെടുത്തി. നിരവധി തവണ ദുഖം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടരെ മൂന്നു ഫൈനലുകളിലേറ്റ പരാജയം ശരിക്കും ഹൃദയം തകര്‍ക്കുന്നതായിരുന്നു, എന്നാല്‍ മക്കള്‍ക്കൊപ്പം, ഭാര്യക്കൊപ്പെം, കുടുംബത്തിനൊപ്പം സമയം ചെലവിടുമ്പോഴാണ് ഇവയെല്ലാം മറക്കാന്‍ സാധിക്കുന്നത്. തോല്‍ക്കാന്‍ ഞാന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല, പക്ഷെ എല്ലായ്‌പ്പോഴും ജയിക്കാന്‍ കഴിയില്ലെന്നും മെസ്സി പറഞ്ഞു.

Story first published: Tuesday, March 20, 2018, 9:13 [IST]
Other articles published on Mar 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+