വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്; റഷ്യയ്ക്ക് ജയിച്ചേ തീരൂ, വിട്ടു കൊടുക്കാതെ സൗദി; ജയപ്രവചനങ്ങള്‍ ഇങ്ങനെ

Fifa World Cup 2018 : Russia Vs Saudi Arabia Match Preview | Oneindia Malayalam

മോസ്‌കോ: റഷ്യയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ 2018 ലോകകപ്പിലെ ആദ്യ മത്സരത്തിന് പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍മാത്രം ബാക്കി. ആതിഥേയരായ റഷ്യയും ഏഷ്യന്‍ ശക്തികളായ സൗദി അറേബ്യയും തമ്മിലാണ് ഉദ്ഘാടന മത്സരം. ലോക റാങ്കങ്ങില്‍ പിന്നില്‍ നില്‍ക്കുന്ന തുല്യ ശക്തികളുടെ പോരാട്ടത്തിനായിരിക്കും ഉദ്ഘാടന മത്സരം സാക്ഷിയാകുക.

fifa

ആദ്യ മത്സരത്തില്‍ തന്നെ ജയിച്ച് പ്രീക്വാര്‍ട്ടര്‍ സാധ്യ ഉറപ്പിക്കാനാണ് ഇരു ടീമുകളും ശ്രമിക്കുക. സ്വന്തം കാണികളുടെ മുമ്പില്‍, പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അതിഥിയായെത്തുന്ന മത്സരത്തില്‍ റഷ്യയ്ക്ക് ജയിച്ചേ തീരൂ. സമീപകാല പ്രകടനങ്ങള്‍ അനുകൂലമല്ലെങ്കിലും ലോകകപ്പില്‍ കളിമാറുമെന്നാണ് റഷ്യന്‍ ആരാധകരും പ്രതീക്ഷിക്കുന്നത്.

ആതിഥേയരെന്ന നിലയില്‍ ഒരു യോഗ്യതാ മത്സരംപോലും റഷ്യ കളിച്ചിട്ടില്ല. 1990-നുശേഷം ഇതാദ്യമായി ലോകകപ്പിനെത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. സൗദി അറേബ്യയ്ക്ക് ഇത് നാലാം ലോകകപ്പാണ്. 1994ന് ശേഷം ഒരു ജയംപോലും സൗദിക്ക് ലോകകപ്പില്‍ ഉണ്ടായിട്ടില്ല. അന്ന് അവര്‍ പ്രീക്വാര്‍ട്ടറിലെത്തുകയും ചെയ്തിരുന്നു.

ഈ വര്‍ഷം കളിച്ച നാലു മത്സരങ്ങളില്‍ മൂന്നു കളികളിലും റഷ്യ തോറ്റിരുന്നു. ലുഷ്‌നിക്കില്‍ ഫൈദോര്‍ സ്മോലോവ് മുന്നേറ്റത്തില്‍ തിളങ്ങിയാല്‍ റഷ്യയ്ക്ക് മൂന്നു പോയന്റ് സ്വന്തമാകും. യൂറി ഷിര്‍ക്കോവ്, അലക്സാണ്ടര്‍ ഗോളോവിന്‍, അലന്‍ സഗയോവ് തുടങ്ങിയവരും പ്രതീക്ഷയ്‌ക്കൊത്തുയരുമെന്നാണ് കരുതുന്നത്.

പരിക്കിനെ തുടര്‍ന്ന് സൂപ്പര്‍താരം നവാഫ് അല്‍ ആബേദിനെ കൂടാതെയാണ് സൗദി ഇറങ്ങുന്നത്. സൗദിയുടെ യോഗ്യതാ മത്സരത്തിലെ ടോപ് സ്‌കോററാണ് ആബേദ്. സ്ട്രൈക്കര്‍ മുഹമ്മദ് അല്‍ സഹ്ലാവി മിന്നിയാല്‍ റഷ്യന്‍ പ്രതിരോധം കുലുങ്ങും. ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടയപ്പോള്‍ സൗദിക്ക് ആയിരുന്നു ജയം. എന്നിരുന്നാലും, റഷ്യ സൗദിയെ രണ്ടു ഗോള്‍ മാര്‍ജിനില്‍ അല്ലെങ്കില്‍ ഒരു ഗോള്‍ വ്യത്യാസത്തില്‍ മറികടക്കുമെന്നാണ് പ്രവചനം.

സാധ്യതാ ടീം ഇവരില്‍നിന്നും,

റഷ്യ: ഇല്യ കുറ്റേപ്പോവ്, സെര്‍ജി ഇഗ്‌നാസെവിച്ച്, ഇഗോര്‍ അക്കിന്‍ഫീവ്, യൂറി ഷിര്‍ക്കോവ്, അലക്സാണ്ടര്‍ ഗോളോവിന്‍, ആന്റണ്‍ മിറാന്‍ചുക്, മരിയോ ഫെര്‍ണാണ്ടസ്, ഫൈദോര്‍ ചലോവ്, റോമന്‍ സോബ്നിന്‍, അലന്‍ സഗയോവ്, ഫൈദോര്‍ സ്മോലോവ്.

സൗദി അറേബ്യ: അബ്ദുള്ള അല്‍ മയൗഫ്, ഒസാമ ഹസാവി, മന്‍സര്‍ അല്‍ ഹര്‍ബി, സല്‍മാന്‍ അല്‍ ഫരാജ്, തെസിര്‍ അല്‍ ജാസിം, യാസര്‍ അല്‍ ഷഹ്റാനി, അബ്ദുള്ള അല്‍ ഖൈബരി, മുഹമ്മദ് കാനോ, മുഹമ്മദ് അല്‍ ബ്രെയ്ക്, അലി അല്‍ ബുലൈഹി, മുഹമ്മദ് അല്‍ സഹ്ലാവി.

Story first published: Thursday, June 14, 2018, 10:29 [IST]
Other articles published on Jun 14, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X