Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോ രണ്ടാമന്‍, ലോകത്തിലെ മികച്ച ഫുട്‌ബോള്‍ താരം മെസി; തിരഞ്ഞെടുത്ത് മാര്‍ക്ക

ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമാരാണെന്ന ചോദ്യത്തിന് പല ഉത്തരമാവും പലരും നല്‍കുക. എന്നാല്‍ കൂടുതല്‍ പേരും നല്‍കുക ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, നെയ്മര്‍ എന്നീ പേരുകളിലൊന്നാവും. ഇതില്‍ത്തന്നെ മെസി, റൊണാള്‍ഡോ എന്നിവര്‍ തമ്മിലാണ് ഗോട്ടാവാനുള്ള പ്രധാന മത്സരം. കണക്കുകളില്‍ മെസിക്ക് കൃത്യമായ മുന്‍തൂക്കം അവകാശപ്പെടാം. അര്‍ജന്റീനയെ ലോകകപ്പ് കിരീടത്തിലേക്കെത്തിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.

ബാലന്‍ദ്യോര്‍ നേട്ടത്തിലും മെസി റൊണാള്‍ഡോയേക്കാള്‍ മുന്നിലെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ പ്രമുഖ സ്പാനിഷ് പബ്ലിക്കേഷനായ മാര്‍ക്ക ലോക ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരമാരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ലയണല്‍ മെസിയെയാണ് എക്കാലത്തേയും മികച്ചവനായി മാര്‍ക്ക തിരഞ്ഞെടുത്തിരിക്കുന്നത്. ലോക ഫുട്‌ബോളില്‍ മെസി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഇത്തരമൊരു ആദരവ് നല്‍കിയിരിക്കുന്നത്.

lionel messi

എക്കാലത്തേയും മികച്ചവന്‍ മെസി

ആധുനിക ഫുട്‌ബോളിലെ മികച്ച താരത്തെയല്ല ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായാണ് മെസിയെ മാര്‍ക്ക തിരഞ്ഞെടുത്തിരിക്കുന്നത്. കൂടുതല്‍ കിരീട നേട്ടം മെസിക്കാണ് സ്വന്തം. 46 കിരീട നേട്ടങ്ങള്‍ മെസിക്കൊപ്പമുണ്ട്. റൊണാള്‍ഡോയേക്കാള്‍ 11 കിരീടങ്ങള്‍ കൂടുതലാണ് മെസി നേടിയിരിക്കുന്നത്. റൊണാള്‍ഡോ മെസിക്ക് തൊട്ട് താഴെ സ്ഥാനത്തായാണുള്ളത്. ഒരു സമയത്ത് റയല്‍ മാഡ്രിഡിനൊപ്പം റൊണാള്‍ഡോയും ബാഴ്‌സലോണക്കൊപ്പം ലയണല്‍ മെസിയും തകര്‍ത്ത് കളിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഇരുവരും ഒരേ ലീഗിലല്ല കളിക്കുന്നത്. മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കായി കളിക്കുമ്പോള്‍ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നാസറിനായാണ് പന്ത് തട്ടുന്നത്. ഇനി ഇരുവരും ഒരേ ലീഗില്‍ കളിക്കാന്‍ കളിക്കാന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം. രണ്ട് പേരും കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. അധികം വൈകാതെ ഇരുവരും കരിയര്‍ അവസാനിപ്പിക്കാനാണ് സാധ്യത കൂടുതല്‍.

നെയ്മര്‍ ടോപ് 6ല്‍ ഇല്ല

മാര്‍ക്ക തിരഞ്ഞെടുത്ത ടോപ് 6ല്‍ നെയ്മര്‍ക്ക് സ്ഥാനമില്ല. ബ്രസീല്‍ ഇതിഹാസം പെലെയാണ് മൂന്നാം സ്ഥാനത്ത്. അര്‍ജന്റീനയുടെ മുന്‍ താരം ആല്‍ഫ്രഡോ ഡി സ്റ്റിഫാനോയാണ് നാലാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്ത് അര്‍ജന്റീനയുടെ ഡീഗോ മറഡോണയാണ്. ആറാം സ്ഥാനത്ത് മുന്‍ ഡെച്ച് താരം യൊഹാന്‍ ക്രൈഫാണുള്ളത്. എന്നാല്‍ ബ്രസീല്‍ സൂപ്പര്‍ താരങ്ങളിലൊരാളായ നെയ്മറെ ഈ ടോപ് സിക്‌സില്‍ മാര്‍ക്ക ഉള്‍പ്പെടുത്തിയിട്ടില്ല.

പരിക്കിനെത്തുടര്‍ന്ന് കരിയറില്‍ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാന്‍ നെയ്മര്‍ക്കായില്ല. റൊണാള്‍ഡോയ്ക്കും മെസിക്കുമൊപ്പം നില്‍ക്കേണ്ട താരമാണ് നെയ്മറെങ്കിലും കരിയറില്‍ തുടര്‍ച്ചയായി പരിക്കേറ്റത് അദ്ദേഹത്തെ പിന്നോട്ടടിച്ചെന്ന് പറയാം. ഇന്ന് ഫുട്‌ബോളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുന്ന നെയ്മര്‍ക്ക് ഇനിയൊരു തിരിച്ചുവരവും എളുപ്പമല്ലെന്ന് തന്നെ പറയാം.

Story first published: Thursday, October 17, 2024, 22:02 [IST]
Other articles published on Oct 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+