Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസി-റൊണാള്‍ഡോ, ബെസ്റ്റ് ആരാണ്? ആഴ്‌സന്‍ വെങ്ങര്‍ തിരഞ്ഞെടുക്കുന്നു

ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ഇവരില്‍ ആരാണ് ബെസ്റ്റ് എന്നത് ഏറെ നാളുകളായുള്ള തര്‍ക്ക വിഷയമാണ്. കിരീടങ്ങളുടെ എണ്ണം നോക്കുമ്പോള്‍ മെസിയാണ് കേമനെന്ന് പറയാം. എട്ട് തവണ ബാലന്‍ദ്യോര്‍ നേടാന്‍ മെസിക്കായി. കൂടാതെ അര്‍ജന്റീനയെ ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുന്ന നായകനായി മാറാനും മെസിക്ക് സാധിച്ചു. കോപ്പാ അമേരിക്ക കിരീടവും നേടിക്കൊടുക്കാന്‍ മെസിക്കായി.

എന്നാല്‍ റയല്‍ മാഡ്രിഡില്‍ നിന്ന് പടിയിറക്കപ്പെട്ടതിന് ശേഷം റൊണാള്‍ഡോയുടെ കരിയര്‍ താഴോട്ടാണെന്ന് പറയാം. ഇപ്പോള്‍ പ്രധാനപ്പെട്ട നേട്ടങ്ങളിലേക്കൊന്നുമെത്താന്‍ റൊണാള്‍ഡോക്ക് സാധിക്കുന്നില്ല. കരിയറില്‍ പിന്നോക്കം പോകുന്ന റൊണാള്‍ഡോ വിരമിക്കല്‍ സൂചനകളും നല്‍കിക്കഴിഞ്ഞു. അതേ സമയം മെസി അടുത്ത ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിഹാസ പരിശീലകനായ ആഴ്‌സന്‍ വെങ്ങര്‍ ഒരിക്കല്‍ മെസി-റൊണാള്‍ഡോ എന്നിവരില്‍ ബെസ്റ്റ് ആരാണെന്ന് തിരഞ്ഞെടുത്തിരുന്നു.

മെസിയാണ് വെങ്ങറുടെ ബെസ്റ്റ്

ഇതിഹാസ പരിശീലകനായ വെങ്ങര്‍ക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ കൂടുതല്‍ ഇഷ്ടം ലയണല്‍ മെസിയെയാണ്. ഇതിന്റെ കാരണവും വെങ്ങര്‍ പറയുന്നുണ്ട്. 'ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അത്‌ലറ്റ് ഫുട്‌ബോള്‍ താരമാണ്. മെസിയാകട്ടെ കലാകാരനായ ഫുട്‌ബോള്‍ താരവും. ഇതാണ് ഇവര്‍ തമ്മിലുള്ള പ്രധാന വ്യത്യാസം. എല്ലാവര്‍ക്കും കൂടുതല്‍ ഇഷ്ടം കലാകാരന്മാരെയാണ്. കലാപരമായി ഫുട്‌ബോള്‍ കളിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ മെസിയെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം' വെങ്ങര്‍ പറയുന്നു.

ഒട്ടുമിക്ക പരിശീലകരുടേയും ഇഷ്ട താരം മെസിയാണെന്ന് പറയാം. കളത്തില്‍ നല്ല വേഗമുള്ള മെസിയുടെ മുന്നേറ്റം കാണാന്‍ പ്രത്യേക അഴകാണ്. മഴവില്ലഴകുള്ള ഫ്രീകിക്കുകള്‍ മെസി ഗോളാക്കുന്നത് ആരാധകരെ എപ്പോഴും ആവേശത്തിലാക്കുന്നു. കളത്തിലെ സൗമ്യനായ താരമാണ് മെസി. എന്നാല്‍ റൊണാള്‍ഡോ തന്റെ ഉയര്‍ന്ന കായിക ക്ഷമതയെ കളത്തില്‍ നന്നായി ഉപയോഗപ്പെടുത്തി കളിക്കുന്നവനാണ്. അതുകൊണ്ടുതന്നെ റൊണാള്‍ഡോയുടെ കളി പലപ്പോഴും പരുക്കനായി മാറാറുണ്ട്.

lionel messi

റൊണാള്‍ഡോ മികച്ച ഫിറ്റ്‌നസുള്ള താരം

ഫുട്‌ബോളില്‍ സ്വാഭാവികമായ കഴിവുള്ള താരമാണ് ലയണല്‍ മെസി. എന്നാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ കഴിവുകളെ ഒരു പരിധിവരെ ആര്‍ജിച്ചെടുത്തതാണെന്ന് പറയാം. റൊണാള്‍ഡോയുടെ ഫിറ്റ്‌നസ് എല്ലാവര്‍ക്കും മാതൃകയാണെന്നും വെങ്ങര്‍ പറഞ്ഞു. 'റൊണാള്‍ഡോയുടെ ശൈലി അവന്‍ സൃഷ്ടിച്ചെടുത്തതാണ്. അതിനര്‍ത്ഥം അവന്‍ മോശമാണെന്നല്ല. റൊണാള്‍ഡോയുടെ പ്രതിഭയെ ഒരിക്കലും ഞാന്‍ വിലകുറച്ച് കാണില്ല.

റൊണാള്‍ഡോ തന്റെ ശൈലിയിലേക്ക് ഫുട്‌ബോളിനെ മാറ്റിയെന്നാണ് ഞാന്‍ കരുതുന്നത്. റൊണാള്‍ഡോയുടേതായ അഴക് അവന്റെ കളിയിലുണ്ട്. കാഴ്ചക്ക് കൂടുതല്‍ മനോഹാരിത തോന്നുന്നത് സ്വാഭാവികമായ കഴിവാണ്' വെങ്ങര്‍ പറഞ്ഞു. മെസി മികച്ച സാങ്കേതികതകൊണ്ട് മത്സരത്തെ മുന്നോട്ട് കൊണ്ടുപോകുന്നവനാണ്. എന്നാല്‍ റൊണാള്‍ഡോ തന്റെ ഫിറ്റ്‌നസിനെ അടിസ്ഥാനമാക്കിയാണ് കളിക്കുന്നത്. റൊണാള്‍ഡോയുടെ ഫിറ്റ്‌നസിലെ പ്രശ്‌നമാണ് താരത്തെ നിലവില്‍ പിന്നോട്ടടിക്കുന്നതെന്ന് പറയാം. അധികം വൈകാതെ റൊണാള്‍ഡോ വിരമിക്കാനും സാധ്യതയുണ്ട്.

Story first published: Sunday, November 10, 2024, 16:26 [IST]
Other articles published on Nov 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+