ലണ്ടന്‍: ലോക ഫുട്‌ബോളില്‍ നിലവിലെ ഏറ്റവും ബെസ്റ്റ് ആര്? കൃത്യമായ ഉത്തരമില്ലാത്ത ചോദ്യം, ഇപ്പോഴും ഇതു സംബന്ധിച്ച് ചര്‍ച്ചകളും വാഗ്വാദങ്ങളും തുടരുന്നു. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയും പോര്‍ച്ചുഗീസ് ലെജന്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ് കാല്‍പ്പന്തുകളിയിലെ നമ്പര്‍ വണ്‍ സ്ഥാനത്തിനു വേണ്ടി പോരടിക്കുന്നത്. റൊണാള്‍ഡോ, മെസ്സി ഇവരില്‍ ആരെയാണ് താന്‍ കേമനായി തിരഞ്ഞെടുക്കുകയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യൂറോപ്യന്‍ ചാംപ്യന്‍മാരായ ലിവര്‍പൂളിന്റെ സൂപ്പര്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ്.

മെസ്സിക്കാണ് തന്റെ വോട്ടെന്നു ക്ലോപ്പ് പറഞ്ഞു. എന്നാല്‍ റൊണാള്‍ഡോ ഒരു പെര്‍ഫക്ട് താരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ സംബന്ധിച്ച് മെസ്സിയാണ് നമ്പര്‍ വണ്‍. റൊണാള്‍ഡോയെയും ആരാധിക്കുന്നു, പക്ഷെ അത് മെസ്സിയേക്കാള്‍ കൂടുതലില്ല. രണ്ടു പേര്‍ക്കുമെതിരേ തന്റെ ടീം കളിച്ചു കഴിഞ്ഞു. ഡിഫന്‍ഡ് ചെയ്യാന്‍ ഒരു പോലെ ബുദ്ധിമുട്ടേറിയ രണ്ടു കളിക്കാരാണ് റൊണാള്‍ഡോയും മെസ്സിയുമെന്നും ഫ്രീകിക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലില്‍ ക്ലോപ്പ് വിശദമാക്കി. ശാരീരിക ശേഷി പരിഗണിക്കുകയാണെങ്കില്‍ മെസ്സിക്കു മുകളിലായിരിക്കും റൊണാള്‍ഡോയെന്നു ക്ലോപ്പ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കാര്യത്തില്‍ റൊണാള്‍ഡോയുടെ അത്ര പെര്‍ഫക്ട് അല്ലാതിരുന്നിട്ടും കളിക്കളത്തില്‍ മെസ്സി കാണിക്കുന്ന മാജിക്കാണ് താന്‍ അദ്ദേഹത്തെ നമ്പര്‍ വണ്ണായി തിരഞ്ഞെടുക്കാന്‍ കാരണമെന്നും ക്ലോപ്പ് പറഞ്ഞു.
ജനിച്ചപ്പോള്‍ മുതല്‍ മെസ്സിക്കു ചില ശാരീരിക പരിമിതികളുണ്ടായിരുന്നു. ഒരു പെര്‍ഫക്ട് താരമെന്ന് ചൂണ്ടിക്കാണിക്കാവുന്നത് റൊണാള്‍ഡോയാണ്. അദ്ദേഹത്തിന്റെ ഉയരവും ഇതിന് പ്രധാന കാരണമാണ്. ഉയരത്തില്‍ ചാടി പന്ത് ഹെഡ്ഡ് ചെയ്യാനും മിന്നല്‍ വേഗത്തില്‍ ഓടിക്കളിക്കാനുമെല്ലാം അദ്ദേഹത്തിനു സാധിക്കുന്നു. ഇവയോടൊപ്പം കളിയോടുള്ള മനോഭാവവും കൂടി ചേരുമ്പോള്‍ റൊണാള്‍ഡോ ഒരു പെര്‍ഫക്ട് താരമായി മാറുന്നു. ഇതിനേക്കാള്‍ ഇനിയൊന്നും മെച്ചപ്പെടുത്താന്‍ സാധിക്കില്ലെന്നും കോച്ച് വിശദമാക്കി.

അതേസമയം, മറുഭാഗത്ത് ഉയരം കുറഞ്ഞ മെസ്സിക്കു എല്ലാം വളരെ സിംപിളാണ്. മെസ്സി കളിക്കുന്നത് കണ്ടാല്‍ ഇത്രയും സിംപിളാണോ ഫുട്‌ബോളെന്നു തോന്നിപ്പോവും. അതുകൊണ്ടാണ് റൊണാള്‍ഡോയേക്കാള്‍ കൂടുതലായി മെസ്സിയെ താന്‍ ഇഷ്ടപ്പെടുന്നത്. എങ്കിലും ക്രിസ്റ്റ്യാനോയും വളരെ മികച്ച താരം തന്നെയാണെന്നും ക്ലോപ്പ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ 12 വര്‍ഷമായി ലോക ഫുട്‌ബോളിലെ കേമനുള്ള ബാലണ്‍ ഡിയോര്‍ പുരസ്‌കാരങ്ങള്‍ റൊണാള്‍ഡോയും മെസ്സിയും പങ്കിടുകയാണ്. 12ല്‍ 11 പുരസ്‌കാരങ്ങളും ഇരുവര്‍ക്കുമാണ് ലഭിച്ചത്.