Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പറങ്കിപ്പടയുടെ കിങ് റൊണാള്‍ഡോ തന്നെ... വീണ്ടും പുരസ്‌കാരം, രണ്ടാം തവണയും എതിരില്ല

ലിസ്ബണ്‍: ഫിഫ ബാലണ്‍ ഡിയോര്‍ ജേതാവായ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ രാജ്യത്തെയും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് മികച്ച ഫുട്‌ബോളര്‍ക്കുള്ള പോര്‍ച്ചുഗീസ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം അദ്ദേഹം സ്വന്തമാക്കുന്നത്. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഫ്പിഎഫ്), നാഷനല്‍ അസോസിയേഷന്‍ ഓഫ് പോര്‍ച്ചുഗീസ് കോച്ചസ് (എഎന്‍ടിപി), യൂണിയന്‍ ഓഫ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ പ്ലെയേഴ്‌സ് (എസ്‌ജെപിഎഫ്) എന്നിവര്‍ ചേര്‍ന്നു സംഘടിപ്പിച്ച വര്‍ണാഭമായ ചടങ്ങളില്‍ വച്ച് റൊണാള്‍ഡോ ഒരിക്കല്‍ക്കൂടി പുരസ്‌കാരം ഏറ്റുവാങ്ങി.

1

യുവേഫ പ്രസിഡന്റ് അലെക്‌സാണ്ടടര്‍ സെഫെറിനാണ് റൊണാള്‍ഡോയ്ക്ക് അവാര്‍ഡ് കൈമാറിയത്. റൊണാള്‍ഡോയെക്കൂടാതെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെര്‍നാര്‍ഡോ സില്‍വ, സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ റൂയി പാട്രിഷീയോ എന്നിവരും മികച്ച താരത്തിനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്നു. വ്യക്തിപരമായി നോക്കുമ്പോള്‍ കരിയറില്‍ തനിക്ക് ഒരിക്കും മറക്കാനാവാത്ത വര്‍ഷമാണ് കടന്നുപോയതെനന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം റൊണാള്‍ഡോ പ്രതികരിച്ചു. റഷ്യയില്‍ ജൂണില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനു പോര്‍ച്ചുഗല്‍ യോഗ്യത നേടിയതും റയല്‍ അഞ്ചു ട്രോഫികള്‍ സ്വന്തമാക്കിയതും കരിയറിലെ അവിസ്മരണീയ നേട്ടങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2

പോര്‍ച്ചുഗീസ് ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം മാത്രമല്ല എക്കാലത്തെയും മികച്ച പോര്‍ച്ചുഗീസ് താരത്തിനുള്ള അവാര്‍ഡും നേരത്തേ രാജ്യം റൊണാള്‍ഡോയ്ക്കു നല്‍കി ആദരിച്ചിട്ടുണ്ട്. 2015ലാണ് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഈ പരമോന്നത ബഹുമതി അദ്ദേഹത്തിനു നല്‍കിയത്.

Story first published: Wednesday, March 21, 2018, 9:15 [IST]
Other articles published on Mar 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+