For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

താനാണ് ലോകത്തിലെ മികച്ച താരമെന്ന് നെയ്മര്‍; മെസ്സിയെയും ക്രിസ്റ്റ്യാനോയെയും കുറച്ച് പറഞ്ഞതിങ്ങനെ

റിയോ ഡി ജനിറോ: ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം ഏതാണ്? ചോദ്യം ഉന്നയിച്ചാല്‍ ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരുടെ പേരില്‍ ആരാധകരുടെ തര്‍ക്കം തുടങ്ങും. എന്നാല്‍ ബ്രസീലിന്റെ ക്യാപ്റ്റന്‍ നെയ്മറിനോടാണ് ഈ ചോദ്യം ഉന്നയിക്കുന്നതെങ്കില്‍ ഉത്തരം 'ഞാന്‍ തന്നെയെന്നാകും' എന്നാണ്. ഇതെന്താ സ്വയം പുകഴ്ത്തുന്നത് എന്ന് ചിന്തിക്കാന്‍ വരട്ടെ മറ്റ് താരങ്ങളെക്കുറിച്ച് നെയ്മറിന്റെ അഭിപ്രായം മറ്റൊന്നാണ്.

ലയണല്‍ മെസ്സിയും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അന്യഗ്രഹത്തില്‍ നിന്നും വന്നതാണെന്നാണ് നെയ്മറുടെ പുകഴ്ത്തല്‍. 'ഭൂമിയിലെ മികച്ച താരം ഞാന്‍ തന്നെയാണ്. മെസ്സിയും, റൊണാള്‍ഡോയും മറ്റേതോ ഗ്രഹത്തില്‍ നിന്നും വന്നവരാണ്', നെയ്മര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച സോച്ചിയില്‍ സ്‌പെയിന് എതിരെ നടന്ന മത്സരത്തില്‍ റൊണാള്‍ഡോയുടെ ഹാട്രിക്കാണ് പോര്‍ച്ചുഗലിന് സമനില നേടിക്കൊടുത്തത്.

neymar

വ്യക്തിപരമായ നേട്ടങ്ങള്‍ക്കല്ല തന്റെ ശ്രമമെന്ന് നെയ്മര്‍ കൂട്ടിച്ചേര്‍ത്തു. റഷ്യയില്‍ ബ്രസീലിനെ ലോകകപ്പ് വിജയത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം. ഫെബ്രുവരിയില്‍ പാരീസ് സെന്റ് ജര്‍മ്മന് വേണ്ടി കളിക്കുമ്പോള്‍ കാലിന് ഏറ്റ പരുക്കില്‍ നിന്നും പൂര്‍ണ്ണമായും മുക്തി നേടിയിട്ടുണ്ട്. ആദ്യം പന്ത് കിക്ക് ചെയ്യാന്‍ പോലും കഴിയുമോയെന്ന് ഭയന്നിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ ശരിയായിട്ടുണ്ട്, നെയ്മര്‍ പറഞ്ഞു.

ബ്രസീലിലെ ആദ്യ ലോകകപ്പിന് എത്തിയതിനേക്കാള്‍ റഷ്യയില്‍ എത്തുമ്പോള്‍ താന്‍ ഏറെ പക്വത കൈവരിച്ചതായും ബ്രസീല്‍ സൂപ്പര്‍താരം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ലോകകപ്പില്‍ നെയ്മര്‍ പരുക്കേറ്റ് പുറത്ത് നില്‍ക്കുമ്പോള്‍ ജര്‍മ്മനി ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ബ്രസീലിനെ തകര്‍ത്തത്.

Story first published: Sunday, June 17, 2018, 16:18 [IST]
Other articles published on Jun 17, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+