Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി vs റോണോ; ഒരാള്‍ക്കു ദേഷ്യം പിടിക്കില്ല, മറ്റെയാള്‍ വ്യത്യസ്തന്‍!! റഫറിയുടെ വെളിപ്പെടുത്തല്‍

ആധുനിക ഫുട്‌ബോളിലെ പകരം വയ്ക്കാനില്ലാത്ത രണ്ടു ഇതിഹാസങ്ങളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ലോക ഫുട്‌ബോളിനെ അടക്കി ഭരിക്കുകയാണ് ഇരുവരും. ലോകകപ്പുള്‍പ്പെടെ നേടി ഫുട്‌ബോളറെന്ന നിലയില്‍ കരിയറിലെ എല്ലാ സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാക്കിയ താരമാണ് മെസ്സി. ലോകകിരീടം എത്തിപ്പിടിക്കാനായില്ലെങ്കിലും യൂറോ കപ്പുള്‍പ്പെടെ സ്വന്തമാക്കി റൊണാള്‍ഡോയും കരിയറിന്റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുകയാണ്.

കളിക്കളത്തില്‍ തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ് മെസ്സിയും റൊണാള്‍ഡോയും പെരുമാറാറുള്ളത്. മല്‍സരങ്ങള്‍ക്കിടെ ഗ്രൗണ്ടില്‍ രണ്ടു പേരുടെയും പെരുമാറ്റത്തിലെ വ്യത്യാസത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഹോണ്ടുറാസില്‍ നിന്നുള്ള റഫറിയായ മാര്‍ട്ടിനസ്. ഇരുവരുമുള്‍പ്പെട്ട മല്‍സരങ്ങള്‍ നിയന്ത്രിച്ചതിനാല്‍ തന്നെ വളരെ അടുത്തു നിന്നു ഇവരുടെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം.

CRISTIANO RONALDO

റൊണാള്‍ഡോ തികച്ചും വ്യത്യസ്തന്‍

ക്രിസ്റ്റിയാനോ റൊണാള്‍ഡോ തീര്‍ത്തും വ്യത്യസ്തനായിട്ടുള്ള വ്യക്തിയാണെന്നാണ് മാര്‍ട്ടിനസ് പറയുന്നത്. കളികളത്തിലെ സ്വഭാവം കാരണം തീര്‍ത്തും വ്യത്യസ്തനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അദ്ദേഹം വളരെയധികം മല്‍സരസ്വഭാവമുള്ള വ്യക്തിയാണ്. തനിക്കെതിരേ അന്യായമായ പലതും കളിക്കളത്തില്‍ നടക്കുന്നതായി അദ്ദേഹം കരുതുകുയും ചെയ്യുന്നു. ഈ കാരണത്താല്‍ റൊണാള്‍ഡോ കളിക്കിടെ ഒരുപാട് പരാതികളും പറയാറുണ്ട്.

ഒരു മല്‍സരത്തില്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ രണ്ടു ഗോള്‍ നിഷേധിച്ചിരുന്നു. വാറും (WAR) മറ്റു സംവിധാനങ്ങളും ഇതിനു സഹായിക്കുകയും ചെയ്തു. ആ കളിയില്‍ എതിര്‍ ടീമിന്റെ ഒരു നീക്കം റൊണാള്‍ഡോയെ അസ്വസ്ഥനാക്കുകയും ചെയ്തിരുന്നു. അവര്‍ക്കെതിരായ ഗോളിലേക്കുള്ള മുന്നേറ്റത്തിനു മുമ്പ് താന്‍ ഫൗള്‍ ചെയ്യപ്പെട്ടുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാതിയെന്നും റഫറി വ്യക്തമാക്കി.

എന്റെ 10 മീറ്ററോളം അകലെ നിന്നായിരുന്നു റൊണാള്‍ഡോ പരാതി പറഞ്ഞത്. നിങ്ങള്‍ക്കു എല്ലായ്‌പ്പോഴും ഇതു ഒരുപോലെയാണ്. നിങ്ങളാണ് സ്റ്റാറുകളെന്നാണ് എല്ലായ്‌പ്പോഴും നിങ്ങള്‍ ചിന്തിക്കുന്നത്. പക്ഷെ നിങ്ങളെ ഞങ്ങള്‍ ഇവിടെ കൊണ്ടുവന്നത് സ്റ്റാറുകളാവാനല്ല. ഞങ്ങളാണ് ശരിക്കുള്ള സ്റ്റാറുകള്‍. വളരെ ശാന്തമായാണ് റൊണാള്‍ഡോ ഇതു പറഞ്ഞു തുടങ്ങിയതെങ്കിലും പിന്നീട് വളരെ ക്ഷുഭിതനായി മാറുകയും ചെയ്തു. എന്റെ അടുത്തേക്കു വരുന്നുണ്ടോയെന്നു ഞാന്‍ അദ്ദേഹത്തെ നോക്കി നിന്നു. പക്ഷെ റൊണാള്‍ഡോ അങ്ങനെ ചെയ്തില്ലെന്നും റഫറി വെളിപ്പെടുത്തി.

LIONEL MESSI

മെസ്സിക്കു ദേഷ്യം വരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി താരതമ്യം ചെയ്യുമ്പോള്‍ ലയണല്‍ മെസ്സി മറ്റൊരു വ്യക്തിത്വത്തിനു ഉടമയാണെന്നാണ് മാര്‍ട്ടിനസ് പറയുന്നത്. മേജര്‍ ലീഗ് സോക്കറില്‍ (MLS) ഇന്റര്‍ മയാമിക്കായി മെസ്സി കളിക്കവെ അദ്ദേഹം റഫറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലയണല്‍ മെസ്സിക്കു അത്ര എളപ്പത്തിലൊന്നും ദേഷ്യം പിടിക്കില്ല. കളിക്കളത്തില്‍ എന്തെങ്കിലും കാര്യത്തെക്കുറിച്ച് പരാതിപ്പെടുമ്പോള്‍ അദ്ദേഹം വളരെയധികം ശാന്തനായിട്ടാണ് കാണപ്പെടാറുള്ളത്. അന്നു മല്‍സരം നിയന്ത്രിക്കവെ മെസ്സിയുടെ വളരെ വിനയത്തോടെയുള്ള ഒരു പെരുമാറ്റം എനിക്കു കാണാന്‍ സാധിക്കുകയും ചെയ്തു.

മല്‍സരശേഷം റഫറിമാരുമായി മെസ്സി ഹസ്തദാനം ചെയ്യവെ സ്‌റ്റേഡിയം മുഴുവന്‍ മെസ്സി. മെസ്സിയെന്നു ആരാധകരുടെ ആരവമുയരുന്നുണ്ടായിരുന്നു. ഞങ്ങളുടെ അടുത്തേക്കു വന്ന മെസ്സി എല്ലാ റഫറിമാരെയും ഹസ്തദാനം ചെയ്ത് തോളില്‍ തട്ടുകയും ചെയ്തു.

എത്ര മികച്ച മല്‍സരമായിരുന്നു ഇതെന്നും നിങ്ങള്‍ എത്ര ഭംഗിയായി ജോലി ചെയ്തുവെന്നുമായിരുന്നു അഭിനന്ദിച്ചുകൊണ്ടുള്ള മെസ്സിയുടെ വാക്കുകള്‍. ഈ തരത്തിലുള്ള വാക്കുകള്‍ മറ്റെന്തിനേക്കാളും വലുതാണെന്നും മെസ്സിയെ പുകഴ്ത്തിക്കൊണ്ട് മാര്‍ട്ടിനസ് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, October 16, 2024, 15:07 [IST]
Other articles published on Oct 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+