Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എല്‍ ക്ലാസിക്കോ വരുന്നു... 'റൊണാള്‍ഡോ'യുടെ ഈ വീക്ക്നെസ് ബാഴ്സയെ വീഴ്ത്തും!!

മാഡ്രിഡ്: ഫുട്‌ബോള്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്ലാസിക്കുകളുടെ ക്ലാസിക്കായ എല്‍ ക്ലാസിക്കോയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം. ശനിയാഴ്ച സാന്റിയാഗോ ബെര്‍നാബു സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന റയല്‍ മാഡ്രിഡ്-ബാഴ്‌സലോണ ത്രില്ലറിനെക്കുറച്ചാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചകള്‍. കളിക്കളത്തിനു പുറത്ത് ഇരുടീമുകളും തമ്മിലുള്ള പോരാട്ടം ഇതിനകം തുടങ്ങിക്കഴിഞ്ഞു.

നിലവിലെ ലോക ഫുട്‌ബോളറും ബാലണ്‍ഡിയോര്‍ ജേതാവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മുന്‍ ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സിയും തമ്മിലുള്ള മാറ്റുരയ്ക്കല്‍ എന്ന നിലയില്‍ കൂടിയാണ് എല്‍ ക്ലാസിക്കോയുടെ ഗ്ലാമര്‍ വര്‍ധിക്കുന്നത്. റൊണാള്‍ഡോയുടെ മികവില്‍ മെസ്സിയുടെ ബാഴ്‌സയെ റയല്‍ മലര്‍ത്തിയടിച്ചാലും അത്ഭുതപ്പെടാനില്ല. കാരണം മെസ്സിയേക്കാള്‍ മികച്ചൊരു റെക്കോര്‍ഡ് റൊണാള്‍ഡോയ്ക്കുണ്ട്.

ഫൈനലിന്റെ താരം

ഫൈനലിന്റെ താരം

മറ്റേതു കളിയില്‍ നിരാശപ്പെടുത്തിയാലും ഫൈനലില്‍ റൊണാള്‍ഡോയുടം തനിനിറം കാണും. ഇതാണ് ഇതുവരെ താരം കളിച്ചിട്ടുള്ള ഫൈനലുകള്‍ ചൂണ്ടിക്കാട്ടുന്നത്. കലാശക്കളിയില്‍ ഗോള്‍ നേടി ടീമിന്റെ ഹീറോയാന്‍ മെസ്സിയേക്കാള്‍ മിടുക്കുണ്ട് പോര്‍ച്ചുഗീക് ക്യാപ്റ്റന്.
അതുകൊണ്ടു തന്നെ ഫൈനലിനു തുല്യമായ ശനിയാഴ്ചത്തെ എല്‍ ക്ലാസിക്കോയില്‍ റൊണാള്‍ഡോ ഗോള്‍ നേടി റയലിനെ വിജയത്തിലെത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആരാധകര്‍.

തുടക്കം മാഞ്ചസ്റ്ററില്‍

തുടക്കം മാഞ്ചസ്റ്ററില്‍

മാഞ്ചസ്റ്റര്‍ യുനൈറ്റഡിലായിരുന്നപ്പോള്‍ മുതല്‍ ഫൈനലുകള്‍ റൊണാള്‍ഡോയ്ക്ക് വീക്ക്നെസാണ്. ഒരു ഗോളെങ്കിലും കലാശക്കളിയില്‍ താരം നേടിയിരിക്കും. യുവേഫ ചാംപ്യന്‍സ് ലീഗിന്റെയും ലീഗ് കപ്പിന്റെയും ഫൈനലുകളില്‍ റൊണാള്‍ഡോ മാഞ്ചസ്റ്ററിനു വേണ്ടി ഗോള്‍ നേടിയിട്ടുണ്ട്.
അടുത്തിടെ അബുദാബിയില്‍ നടന്ന ഫിഫ ക്ലബ്ബ് ലോകകപ്പില്‍ റയല്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കിരീടമുയര്‍ത്തിയപ്പോഴും ഫൈനലില്‍ അദ്ദേഹം ഗോള്‍ കണ്ടെത്തി. ബ്രസീല്‍ ക്ലബ്ബായ ഗ്രെമിയോക്കെതിരേ ഫ്രീകിക്കിലൂടെ ടീമിന്റെ വിജയഗോള്‍ നേടിയത് റൊണാള്‍ഡോയാണ്. താരത്തിന്റെ കരിയറിലെ 34ാം ഫ്രീകിക്ക് ഗോള്‍ കൂടിയായിരുന്നു ഇത്.

റൊണാള്‍ഡോയുടെ അപൂര്‍വ്വ റെക്കോര്‍ഡ്

റൊണാള്‍ഡോയുടെ അപൂര്‍വ്വ റെക്കോര്‍ഡ്

മൂന്നു യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലുകളില്‍ ഗോള്‍ നേടിയ ആദ്യ താരമെന്ന റൊണാള്‍ഡോ ഈ വര്‍ഷം സ്വന്തം പേരിലാക്കിയിരുന്നു.
കഴിഞ്ഞ ഫൈനലില്‍ യുവന്റസിനെതിരേ റയലിനായി ഗോള്‍ നേടിയതോടെയാണ് മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടം റൊണാള്‍ഡോയ്ക്കു സ്വന്തമായത്.

ജയിച്ചേ തീരൂവെന്ന് റാമോസ്

ജയിച്ചേ തീരൂവെന്ന് റാമോസ്

ഇത്തവണത്തെ എല്‍ ക്ലാസിക്കോ മറ്റു സീസണുകളിലേക്കാള്‍ റയലിനു നിര്‍ണാകമാണെന്നാണ് പ്രമുഖ ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസ് ചൂണ്ടിക്കാട്ടുന്നത്. ഇത്തവണ ജയത്തില്‍ കുറഞ്ഞതൊന്നും ടീമിനു ആശ്വാസം പകരില്ലെന്നും താരം വ്യക്തമാക്കുന്നു.
ലീഗില്‍ നിലവില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ബാഴ്‌സലോണയേക്കാള്‍ 11 പോയിന്റ് പിന്നിലാണ് റയല്‍. അതുകൊണ്ടു തന്നെ എല്‍ ക്ലാസിക്കോയില്‍ തോറ്റാല്‍ ലീഗ് കിരീടം നിലനിര്‍ത്തുകയെന്നത് റയലിനു അസാധ്യമായി തീരും.

ബേല്‍ കളിക്കില്ല?

ബേല്‍ കളിക്കില്ല?

ബാഴ്‌സയ്‌ക്കെതിരായ എല്‍ ക്ലാസിക്കോയില്‍ സൂപ്പര്‍ താരം ഗരെത് ബേല്‍ റയല്‍ മാഡ്രിഡിന്റെ പ്ലെയിങ് ഇലവനില്‍ ഉണ്ടാവില്ലെന്നാണ് സൂചന. പരിക്കേറ്റു വിശ്രമിക്കുകയായിരുന്ന അദ്ദേഹം അടുത്തിടെയാണ് കളിക്കളത്തില്‍ തിരിച്ചെത്തിയത്. എന്നാല്‍ ഇപ്പോഴും പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ബേലിനു സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇതേ തുടര്‍ന്നാണ് എല്‍ ക്ലാസിക്കോയുടെ പ്ലെയിങ് ഇലവനില്‍ ബേലിനെ റയല്‍ കോച്ച് സിനദിന്‍ സിദാന്‍ ഉള്‍പ്പെടുത്തില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.പരിക്കുമൂലം മൂന്നു മാസത്തോളം ബേലിനു പുറത്തിരിക്കേണ്ടിവന്നിരുന്നു.

Story first published: Wednesday, December 20, 2017, 13:04 [IST]
Other articles published on Dec 20, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+