യുവെന്റസിന്റെ വലയില്‍ നാല് ഗോളുകള്‍, ചാമ്പ്യന്‍സ് ലീഗ് കിരീടം റയലിന്, ചരിത്രം !!
കാര്‍ഡിഫ് : സിനദിന്‍ സിദാന്റെ റയല്‍ മാഡ്രിഡ് യൂറോപ്പില്‍ ചരിത്രം സൃഷ്ടിച്ചു ! ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ക്ലബ്ബായി റയല്‍ മാഡ്രിഡ്. ഫൈനലില്‍ യുവെന്റസിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ അതുല്യ നേട്ടം സ്വന്തമാക്കിയത്. യൂറോപ്യന്‍ കപ്പ്/ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളുടെ എണ്ണത്തില്‍ റയല്‍ പന്ത്രണ്ട് കിരീടങ്ങളുമായി റെക്കോര്‍ഡില്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോളുകള്‍ നേടി തിളങ്ങിയപ്പോള്‍ കാസിമെറോയുടെ ലോംഗ് റേഞ്ചറും പകരക്കാരന്‍ അസെന്‍ഷ്യോയുടെ ഗോളും റയലിന് ഗംഭീര ജയം ഉറപ്പാക്കി.

20, 64 മിനുട്ടുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകള്‍. വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി ക്രിസ്റ്റ്യാനോ നേടുന്ന അറുനൂറാം ഗോളായിരുന്നു ഫൈനലില്‍ നേടിയ രണ്ടാം ഗോള്‍.

അവസാന മിനുട്ടിലാണ് മാര്‍കോ അസെന്‍സിയോയുടെ ഗോള്‍.

ഇരുപത്തേഴാം മിനുട്ടില്‍ മാന്‍ഡുകിച് യുവെന്റസിനായി നേടിയ സമനില ഗോളാണ് മത്സരത്തിലെ മനോഹര ഗോള്‍. ബോക്‌സില്‍ നെഞ്ചിലിറക്കിയ പന്ത് പുറം തിരിഞ്ഞു നിന്ന് പെട്ടെന്ന് ലോബ് ചെയ്ത് വലക്കുള്ളിലാക്കി. റയല്‍ ഗോളി നവാസ് കാഴ്ചക്കാരനായി.

കൊളംബിയന്‍ താരം കൊഡ്രാഡോ ചുവപ്പ് കാര്‍ഡ് കണ്ടത് യുവെന്റസിന്റെ തിരിച്ചുവരവ് ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. റാമോസിനെ ഉന്തിയതിനെ തുടര്‍ന്നുണ്ടായ നാടകീയതക്കൊടുവിലാണ് കൊഡ്രാഡോ രണ്ടാം കാര്‍ഡ് കണ്ട് പുറത്താകുന്നത്. കൊഡ്രാഡോ തള്ളിയെങ്കിലും റാമോസ് നിലത്ത് വീണ് അഭിനയം നടിച്ചാണ് കൊഡ്രാഡോക്ക് ചുവപ്പ് കാര്‍ഡിനിരയാക്കിയത്..

റയലിന്റെ പരിശീലകനായതിന് ശേഷം സിദാന്‍ തുടരെ രണ്ട് ചാമ്പ്യന്‍സ് ലീഗുകള്‍ നേടി സൂപ്പര്‍ കോച്ച് പദവിയിലേക്ക് കയറി. അരിഗോ സാചിയുടെ എസി മിലാന്‍ 1989, 1990 സീസണുകളില്‍ തുടരെ യൂറോപ്യന്‍ കപ്പ് നേടിയതിന് സമാനമാണ് സിദാന്റെ ചാമ്പ്യന്‍സ് ലീഗ് ചരിത്ര നേട്ടം. കളിക്കാരന്‍ എന്ന നിലയിലും കോച്ചെന്ന നിലയിലും സിദാന്‍ ചാമ്പ്യന്‍സ് ലീഗ് ജേതാവാകുന്നത് രണ്ടാം തവണ.

റയലിന്റെ പന്ത്രണ്ടാമത് ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. ഏറ്റവുമധികം തവണ ചാമ്പ്യന്‍സ് ലീഗ് നേടിയ ക്ലബ്ബ് റയലാണ്.

2014, 2016, 2017 വര്‍ഷങ്ങളില്‍ റയലിന്റെ കിരീട നേട്ടത്തിനൊപ്പം ക്രിസ്റ്റ്യാനോ നിര്‍ണായക സ്വാധീനമായി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പവും ക്രിസ്റ്റ്യാനോ ചാമ്പ്യന്‍സ് ലീഗ് നേടിയിട്ടുണ്ട്. കരിയറിലെ കന്നി ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന യുവെന്റസ് ഗോളി ബുഫണിന്റെ സ്വപ്‌നം പൊലിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications