Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവന്റസിന്റെ രക്ഷകനായി റൊണാള്‍ഡോ, ഇരട്ട ഗോളുമായി മിന്നി... ഇംഗ്ലണ്ടില്‍ ലിവര്‍പൂള്‍ തലപ്പത്ത്

റോം/ലണ്ടന്‍: പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇരട്ട ഗോളുമായി മിന്നിയപ്പോള്‍ ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് അപരാജിത കുതിപ്പ് തുടര്‍ന്നു. 10ാം റൗണ്ട് മല്‍സരത്തില്‍ ആതിഥേയരായ എംപോളിയെയാണ് 1-2ന് യുവന്റസ് പരാജയപ്പെടുത്തിയത്.

അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയത്തോടെ മുന്‍ ജേതാക്കളായ ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് കയറി. 10ാം റൗണ്ട് മല്‍സരത്തില്‍ ലിവര്‍പൂള്‍ 4-1ന് കാര്‍ഡിഫ് സിറ്റിയെ തകര്‍ക്കുകയായിരുന്നു.

റൊണോയിലൂടെ രണ്ടടിച്ച് യുവന്റസിന്റെ തിരിച്ചുവരവ്

റൊണോയിലൂടെ രണ്ടടിച്ച് യുവന്റസിന്റെ തിരിച്ചുവരവ്

28ാം മിനിറ്റില്‍ ഫ്രാന്‍സെസ്‌കോ കാപുട്ടോയിലൂടെ എംപോളി യുവന്റസിനെ ഞെട്ടിച്ചിരുന്നു. 16 വാര അകലെനിന്ന് മികച്ചൊരു ഷോട്ടിലൂടെയാണ് താരം എംപോളിക്കായി ലക്ഷ്യംകണ്ടത്. എന്നാല്‍, രണ്ടാംപകുതിയില്‍ റൊണാള്‍ഡോയിലൂടെ യുവന്റസ് തിരിച്ചുവരവും വിജയവും ആഘോഷിക്കുകയായിരുന്നു. യുവന്റസ് ക്യാപ്റ്റന്‍ പൗലോ ദിബാലയെ ബോക്‌സില്‍ വച്ച് ഫൗളിനിരയാക്കിയതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി റൊണാള്‍ഡോ ലക്ഷ്യത്തിലെത്തിച്ചു. 70ാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോളിലൂടെ റൊണാള്‍ഡോ യുവന്റസിന്റെ വിജയഗോളും നേടി. 10 മല്‍സരങ്ങളില്‍ നിന്ന് ഒമ്പത് ജയവും ഒരു സമനിലയുമായി യുവന്റസ് ലീഗിലെ ഒന്നാംസ്ഥാനം ഭദ്രമാക്കിയിരിക്കുകയാണ്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ അറ്റ്‌ലാന്റെ 3-0ന് പാര്‍മയെ തോല്‍പ്പിച്ചപ്പോള്‍ ടൊറീനോ-ഫിയൊറെന്റീന മല്‍സരം 1-1ന് സമനിലയില്‍ കലാശിച്ചു.

തകര്‍പ്പന്‍ വിജയത്തോടെ ലിവര്‍പൂള്‍ തലപ്പത്ത്

തകര്‍പ്പന്‍ വിജയത്തോടെ ലിവര്‍പൂള്‍ തലപ്പത്ത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ് ലിവര്‍പൂള്‍. ഹോംഗ്രൗണ്ടില്‍ ലിവര്‍പൂള്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് കാര്‍ഡിഫ് സിറ്റിയെ പരാജയപ്പെടുത്തുകയായിരുന്നു. ഇരട്ട ഗോള്‍ നേടിയ സാഡിയോ മാനെ, ഓരോ തവണ ലക്ഷ്യംകണ്ട മുഹമ്മദ് സലാ, ഷെഹര്‍ദാന്‍ ഷാക്വിരി എന്നിവരാണ് ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. കാല്ലം പറ്റേഴ്‌സനാണ് കാര്‍ഡിഫിന്റെ ആശ്വസ ഗോള്‍ സ്‌കോറര്‍. വിജയത്തോടെ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്ക് കയറിയത്. 10 മല്‍സരങ്ങളില്‍ നിന്ന് 26 പോയിന്റാണ് ലിവര്‍പൂളിനുള്ളത്. ഒരു മല്‍സരം കുറച്ചു കളിച്ച സിറ്റി 23 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.

ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ബ്രൈറ്റണ്‍ 1-0ന് വോള്‍വ്‌സിനെയും ബേണ്‍മൗത്ത് 3-0ന് ഫുള്‍ഹാമിനെയും വാട്‌ഫോര്‍ഡ് 3-0ന് ഹഡേര്‍സ്ഫീല്‍ഡിനെയും തോല്‍പ്പിച്ചപ്പോള്‍ ലെസ്റ്റര്‍ സിറ്റി-വെസ്റ്റ് ഹാം മല്‍സരം 1-1നും സതാംപ്റ്റന്‍-ന്യൂകാസില്‍ പോര് ഗോള്‍രഹിതമായും അവസാനിച്ചു.

മറ്റു ലീഗ് മല്‍സരഫലങ്ങള്‍

മറ്റു ലീഗ് മല്‍സരഫലങ്ങള്‍

സ്പാനിഷ് ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ അത്‌ലറ്റികോ മാഡ്രിഡ് 2-0ന് റയല്‍ സോസിഡാഡിനെയും ജിനോവ 2-1ന് റയോ വല്ലെക്കാനോയെയും സെല്‍റ്റ 4-0ന് ഐബറിനെയും ലെവന്റെ 2-0ന് ലെഗാനെസിനെയും പരാജയപ്പെടുത്തി. അത്‌ലറ്റിക് ബില്‍ബാവോ-വലന്‍സിയ മല്‍സരം ഗോള്‍രഹിതമായി അവസാനിച്ചു. സോസിഡാഡിനെതിരേ അത്‌ലറ്റികോയ്ക്കു വേണ്ടി ഡീഗോ ഗോഡിനും ഫിലിപ്പ് ലൂയിസും ലക്ഷ്യംകണ്ടു.

ജര്‍മന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് 2-1ന് മെയ്ന്‍സിനെ തോല്‍പ്പിച്ചപ്പോള്‍ മുന്‍ ജേതാക്കളായ ബൊറൂസ്യ ഡോട്മുണ്ട് 2-2ന് ഹെര്‍ത്തയുമായി സമനിലയില്‍ പിരിഞ്ഞു. ഫ്രഞ്ച് ലീഗില്‍ മൊണാക്കോയെ 2-2ന് ഡിജോണ്‍ സമനിലയില്‍ പിടിച്ചുകെട്ടി.

Story first published: Sunday, October 28, 2018, 18:54 [IST]
Other articles published on Oct 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+