For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

2024ല്‍ ഏറ്റവും പ്രതിഫലം വാങ്ങിയ ഫുട്‌ബോള്‍ താരമാര്? നെയ്മര്‍ മൂന്നാം സ്ഥാനത്ത്- പട്ടിക ഇതാ

ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും നെയ്മറും. ഇവരില്‍ ആരാണ് ഏറ്റവും മികച്ചവനെന്ന് പറയുക പ്രയാസമാണെന്ന് പറയാം. എന്നാല്‍ കണക്കുകള്‍ നോക്കുമ്പോള്‍ നിലവിലെ ഏറ്റവും മികച്ച താരമായി പറയാനാവുക മെസിയെയാണ്. ലോകകപ്പ് കിരീടം അര്‍ജന്റീനക്ക് നേടിക്കൊടുത്ത മെസി ബാല്യന്‍ദ്യോറിലും റൊണാള്‍ഡോയെ കടത്തിവെട്ടിയിരുന്നു.

കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ മാര്‍ക്ക എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരമായി തിരഞ്ഞെടുത്തത് മെസിയെയാണ്. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇപ്പോഴും റൊണാള്‍ഡോ തന്നെയാണ് തലപ്പത്തെന്ന് പറയാം. 2024ലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരങ്ങളുടെ പട്ടികയില്‍ മെസിയെക്കാള്‍ മുന്നിലുള്ളത് റൊണാള്‍ഡോയാണ്. പട്ടികയിലെ മുന്‍ നിരക്കാര്‍ ആരൊക്കെയാണെന്ന് അറിയാം.

റൊണാള്‍ഡോയ്ക്ക് മെസിയുടെ ഇരട്ടി പ്രതിഫലം

ഫോബ്‌സിന്റെ കണക്ക് പ്രകാരം റൊണാള്‍ഡോയുടെ പ്രതിഫലം 285 മില്യണ്‍ ഡോളറാണ്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ് താരമായ റൊണാള്‍ഡോ നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നാസറിനുവേണ്ടിയാണ് കളിക്കുന്നത്. ലയണല്‍ മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കായാണ് കളിക്കുന്നത്. മെസിയുടെ പ്രതിഫലം 135 മില്യണ്‍ ഡോളറാണെന്നാണ് ഫോബ്‌സ് പട്ടിക വ്യക്തമാക്കുന്നത്. അതായത് മെസിയുടെ പ്രതിഫലത്തേക്കാള്‍ 150 മില്യണ്‍ ഡോളര്‍ കൂടുതല്‍ പ്രതിഫലം റൊണാള്‍ഡോക്ക് ലഭിക്കുന്നുണ്ട്.

അല്‍ നാസറിലേക്ക് റൊണാള്‍ഡോയുടെ വരവ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഫുട്‌ബോള്‍ താരമെന്ന റെക്കോഡ് പ്രതിഫലത്തോടെയായിരുന്നു. സൗദി ലീഗായതിനാല്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ സാധിക്കില്ല. കൂടാതെ മറ്റ് ടീമുകള്‍ക്കായി കളിച്ചിരുന്നപ്പോള്‍ ലഭിച്ചപോലെ അത്ര വാര്‍ത്താ പ്രാധാന്യവും ലഭിക്കുന്നില്ല. എന്നാല്‍ കൂടുമാറ്റം സാമ്പത്തികമായി റൊണാള്‍ഡോക്ക് വളരെയധികം ലാഭമാണ് നേടിക്കൊടുത്തതെന്ന് പറയാം. 220 മില്യണ്‍ ഡോളര്‍ പ്രതിഫലം ഓരോ വര്‍ഷവും എന്ന കരാറിലാണ് നിലവില്‍ റൊണാള്‍ഡോ സൗദി ലീഗില്‍ കളിക്കുന്നത്.

messi ronaldo

നെയ്മര്‍ മൂന്നാം സ്ഥാനത്ത്

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ നെയ്മര്‍ കളിക്കുന്നില്ല. എന്നാല്‍ ഇപ്പോഴും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് നെയ്മറുള്ളത്. 110 മില്യണ്‍ ഡോളറാണ് നെയ്മറിന് ലഭിക്കുന്നത്. അല്‍ ഹിലാലുമായുള്ള കരാര്‍ പ്രകാരം പ്രതിവര്‍ഷം 80 മില്യണ്‍ ഡോളറാണ് നെയ്മര്‍ക്ക് ലഭിക്കുന്നത്. റയല്‍ മാഡ്രിഡിനായി കളിക്കുന്ന ഫ്രഞ്ച് സൂപ്പര്‍ താരം കെയ്‌ലിയന്‍ എംബാപ്പെക്ക് 90 മില്യണ്‍ ഡോളറാണ് ലഭിക്കുന്നത്.

കളത്തിന് പുറത്ത് നിന്ന് 20 മില്യണ്‍ ഡോളറാണ് എംബാപ്പെക്ക് പ്രതിഫലമായി ലഭിക്കുന്നത്. ഭാവിയില്‍ ഏറ്റവും പ്രതിഫലം നേടുന്ന താരമായി മാറാന്‍ കഴിവുള്ള താരമാണ് എംബാപ്പെ. കരിം ബെന്‍സേമക്ക് 104 മില്യണ്‍ ഡോളറാണ് ലഭിക്കുന്നത്. എര്‍ലിങ് ഹാളണ്ടിന് 60 മില്യണ്‍ ഡോളറും വിനീഷ്യസ് ജൂനിയറിന് 40 മില്യണ്‍ ഡോളറുമാണ് ലഭിക്കുന്നത്. മുഹമ്മദ് സലാഹിന് 53 മില്യണ്‍ ഡോളറാണ് പ്രതിഫലം.

Story first published: Friday, October 18, 2024, 22:09 [IST]
Other articles published on Oct 18, 2024
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+