Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോ മോണ്‍സ്റ്റര്‍, മെസി മോണ്‍സ്റ്ററിന്റെ അച്ഛന്‍! പെപ് ഗാര്‍ഡിയോള പറയുന്നു

ലോക ഫുട്‌ബോളിലെ ഇതിഹാസങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. രണ്ട് പേരും തങ്ങളുടേതായ രീതികൊണ്ട് വിസ്മയിപ്പിച്ചവരാണ്. ഒരു കാലഘട്ടത്തില്‍ എതിരാളികളെയെല്ലാം നിഷ്പ്രഭമാക്കി തങ്ങളുടെ കുത്തകയാക്കി ഫുട്‌ബോള്‍ ലോകത്തെ അടക്കി ഭരിക്കാന്‍ ഇരുവര്‍ക്കുമായി. മെസി ബാഴ്‌സലോണക്കായും റൊണാള്‍ഡോ റയല്‍ മാഡ്രിഡിനായും കളിച്ചിരുന്ന സമയത്ത് തീപാറും പോരാട്ടങ്ങളായിരുന്നു നടന്നിരുന്നത്.

എന്നാല്‍ ഇപ്പോള്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കായും റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ നാസറിനായും കളിക്കുന്നു. കരിയറിന്റെ അവസാന സമയത്തേക്ക് ഇരുവരും കടന്നിരിക്കുകയാണ്. ഇപ്പോഴും ഇവരിലാരാണ് മികച്ചവന്‍ എന്നത് സംബന്ധിച്ച് തര്‍ക്കം തുടരുകയാണ്. ഇപ്പോഴിതാ സൂപ്പര്‍ പരിശീലകനായ പെപ് ഗാര്‍ഡിയോള മെസി റൊണാള്‍ഡോ എന്നിവരെക്കുറിച്ച് പറഞ്ഞത് വൈറലായിരിക്കുകയാണ്.

മെസി റൊണാള്‍ഡോയേക്കാള്‍ കേമന്‍

റൊണാള്‍ഡോയെക്കാള്‍ പെപ് ഗാര്‍ഡിയോളക്ക് കൂടുതല്‍ ആത്മബന്ധം മെസിയുമായിട്ടാണ്. തന്റെ ഇഷ്ട താരം മെസിയാണെന്ന് പെപ് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ഇത്തവണത്തെ ബാലന്‍ദ്യോര്‍ കിരീടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ ഗാര്‍ഡിയോള നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. 'ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരു മോണ്‍സ്റ്ററാണ്. എന്നാല്‍ ആ മോണ്‍സ്റ്ററിന്റെ പിതാവാണ് ലയണല്‍ മെസി.

കഴിഞ്ഞ 15-20 വര്‍ഷങ്ങളിലായി തകര്‍പ്പന്‍ പ്രകടനമാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇരുവരും കളിച്ചിരുന്ന സമയത്ത് സാവിയും ഇനിയസ്റ്റയുമെല്ലാം ബാലന്‍ദ്യോറിന് അര്‍ഹതയുള്ളവരായിരുന്നു. എന്നാല്‍ മെസി-റൊണാള്‍ഡോ കാലഘട്ടം അവിശ്വസനീയമായതാണ്. അവര്‍ മറ്റൊരു തലത്തിലുള്ളവരാണ്. ആര്‍ക്കും ബാലന്‍ദ്യോര്‍ നേടാം. എന്നാല്‍ ഇത്രയും ഉയരത്തിലേക്കെത്തുക എളുപ്പമല്ല' പെപ് ഗാര്‍ഡിയോള പറഞ്ഞു.

cristiano ronaldo

ബാലന്‍ദ്യോറില്‍ മെസി മുന്നില്‍

സ്പാനിഷ് ലീഗില്‍ കളിക്കവെ മെസിയെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാന്‍ റൊണാള്‍ഡോയ്ക്കായിരുന്നു. എന്നാല്‍ അതിന് ശേഷം മെസി തന്റെ സിംഹാസനം ഊട്ടി ഉറപ്പിച്ചു. എട്ട് തവണയാണ് മെസി ബാലന്‍ദ്യോര്‍ നേടിയത്. കൂടാതെ അര്‍ജന്റീനയെ ലോകകപ്പ് കിരീടത്തിലേക്കെത്തിക്കാനും മെസിക്ക് സാധിച്ചു. കോപ്പാ അമേരിക്ക കിരീടവും അദ്ദേഹം അര്‍ജന്റീനയ്ക്ക് നേടിക്കൊടുത്തു. എന്നാല്‍ റൊണാള്‍ഡോക്ക് റയല്‍ വിട്ട ശേഷം കാര്യമായ നേട്ടങ്ങളിലേക്കെത്താനായിട്ടില്ല.

മെസി അടുത്ത ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ മെസിയുണ്ട്. എന്നാല്‍ റൊണാള്‍ഡോ വിരമിക്കല്‍ സൂചന നല്‍കിക്കഴിഞ്ഞു. എന്തായാലും മെസിയും റൊണാള്‍ഡോയും കളിക്കുന്ന കാലഘട്ടം ഫുട് ബോള്‍ ചരിത്രത്തില്‍ എക്കാലവും അടയാളപ്പെടുത്തുന്നതാണെന്ന് പറയാം.

Story first published: Monday, November 4, 2024, 22:02 [IST]
Other articles published on Nov 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+